Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാത്തിരിപ്പുകൾക്കൊടുവിൽ എത്തി ട്വിങ്കിൾ ഖന്നയുടെ ‘ പൈജാമാസ് ആര്‍ ഫൊര്‍ഗീവിങ് '

akshai-kumar പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ അക്ഷയ് കുമാർ (താരം സമൂഹമാധ്യമത്തിൽ പങ്കുവെച്ച ചിത്രം)

കാത്തിരിപ്പുകൾക്കൊടുവിൽ ട്വിങ്കിൾ ഖന്നയുടെ പുസ്തകം ‘പൈജാമാസ് ആര്‍ ഫൊര്‍ഗീവിങ്’ ആരാധകരുടെ കയ്യിൽ എത്തി. 2018 ൽ പുസ്തകം പുറത്തിറങ്ങുമെന്ന് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പുസ്തകത്തിന്റെ റിലീസിങ്ങ്. ബി ടൗണിലെ ക്യൂട്ട് ആൻഡ് റൊമാന്റിക് ദമ്പതിമാരാണ് അക്ഷയ്കുമാറും–ട്വിങ്കിൾ ഖന്നയും. ഒരുകാലത്ത് ബോളിവുഡിലെ സ്വപ്നനായികയായിരുന്ന ട്വിങ്കിൾ അക്ഷയ്‍യെ വിവാഹം കഴിക്കുന്നതോടെ സിനിമയോട് ഗുഡ്ബൈ പറയുകയായിരുന്നു.

twinkle-khanna-book-1 പുസ്തക പ്രകാശന ചടങ്ങിൽ സോനം കപൂർ. (താരം സമൂഹമാധ്യമത്തിൽ പങ്കുവെച്ച ചിത്രം)

പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ അക്ഷയ് കുമാർ, കരൺ ജോഹർ, രൺവീർ സിംങ്, സോനം കപൂർ തുടങ്ങിയവർ പങ്കെടുത്തു. ഒരു അയുർവേദ മസാജിംങ് സെന്ററിൽ വെച്ച് തന്റെ മുൻ ഭർത്താവിനെയും അയാളുടെ ചെറുപ്പക്കാരിയായ ഭാര്യയെയും നായിക കണ്ടുമുട്ടുന്നതിന്റെ പശ്ചാതലത്തിലാണ് കഥ വികസിക്കുന്നത്.

മിസ് ഫണ്ണി ബോണ്‍സ്, ദി ലെജന്‍ഡ് ഓഫ് ലക്ഷ്മി പ്രസാദ് എന്നിവയാണ്  ട്വിങ്കിളിന്റെ മുമ്പ് പുറത്തിറങ്ങിയ പുസ്തകങ്ങൾ. മിസ് ഫണ്ണി ബോണ്‍സ് പെന്‍ഗ്വിന്റെ അന്താരാഷ്ട്ര ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംപിടിച്ചിരുന്നു.

twinkle-khanna-book-4

ബര്‍സാത്, മേള, ജോഡി നമ്പര്‍ വണ്‍ തുടങ്ങി പതിനഞ്ചോളം ചിത്രങ്ങളില്‍ ട്വിങ്കിള്‍ വേഷമിട്ടു. അക്ഷയുമായുള്ള വിവാഹശേഷം സിനിമ ഉപേക്ഷിക്കുകയായിരുന്നു. അഭിനയം ഉപേക്ഷിച്ച്‌ എഴുത്തില്‍ സജീവമായ ട്വിങ്കിള്‍ കോളമിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച്‌ ട്വിങ്കിള്‍ നടത്തിയ പ്രസംഗത്തിൽ താന്‍ ഹിറ്റ് ചിത്രങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ലെന്നും തന്റെ ചിത്രങ്ങളെല്ലാം നിരോധിച്ചിരുന്നുവെങ്കില്‍ നന്നായിരുന്നുവെന്നും ട്വിങ്കിള്‍ പറഞ്ഞത് വാർത്തയായിരുന്നു.