അനിതാ നായരുടെ ‘ഈറ്റിംഗ് വാസ്പ്സ്’ എന്ന പുതിയ പുസ്തകത്തിന് അഭിനന്ദനവുമായി എഴുത്തുകാരിയും, ബോളിവുഡ് സൂപ്പർതാരം അക്ഷയ്കുമാറിന്റെ ഭാര്യയും, മുൻ താരവും ആയിരുന്ന ട്വിങ്കിൾ ഖന്ന. ആ പുസ്തകമെന്നെ ആഴത്തിൽ മുറിവേൽപ്പിച്ചുവെന്നു പറയുന്നു ട്വിങ്കിൾ.
ശ്രദ്ധേയമായ പുസ്തകങ്ങളും കോളങ്ങളുമൊക്കെ ട്വിങ്കിൾ ഖന്നയുടേതായിട്ടുണ്ട്. മികച്ച എഴുത്തുകാരി മാത്രമല്ല നല്ലൊരു വായനക്കാരി കൂടിയാണ് ട്വിങ്കിൾ.
സമൂഹമാധ്യമങ്ങളിലൂടെ തന്റെ വായനാനുഭവങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട് താരം. മലയാളിയായ ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരി അനിതാ നായരുടെ ഏറ്റവും പുതിയ പുസ്തകത്തെ പ്രശംസിച്ചുകൊണ്ട് താരം സമൂഹ മാധ്യമങ്ങളിൽ കുറിച്ചതിങ്ങനെ–
‘‘മുപ്പതാം പേജ് എത്തിയപ്പോൾ ഞാൻ മാറ്റി വച്ച പുസ്തകമാണിത്. അതെന്നെ ആഴത്തിൽ മുറിവേൽപ്പിച്ചു. പക്ഷേ തൊട്ടടുത്ത ദിവസം തന്നെ ഞാനത് ഒറ്റയിരിപ്പിനു വായിച്ചു തീർത്തു. ‘ഈറ്റിംഗ് വാസ്പ്സ്’ വളരെ മനോഹരമായ, മനസ്സിനെ ഇളക്കി മറിക്കുന്ന പുസ്തകമാണ്’’.
താര ദമ്പതികളായ രാജേഷ് ഖന്ന-ഡിംപിൾ കപാഡിയമാരുടെ പുത്രിയായ ട്വിങ്കിൾ മൂന്നു പുസ്തകങ്ങളുടെ രചയിതാവാണ്.