Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ശവപ്പറമ്പ് സന്ദർശിക്കാൻ മരണം വരെ കാത്തിരിക്കണമെന്നില്ല...'

ballatha-pahayan

പറയുമ്പോഴും എഴുതുമ്പോഴും അബദ്ധത്തിൽ സംഭവിക്കുന്ന തെറ്റുകൾ പോലും കണ്ടെത്തി കളിയാക്കുന്നത് ഒരു പതിവാണ്. അങ്ങനെ എഴുതിയാൽ ശരിയാകുമോ? ഞാൻ എഴുതിയതിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടാകുമോ എന്നൊക്കെ പേടിച്ച് എഴുത്തുതന്നെ വേണ്ടെന്നു വയ്ക്കുന്നവർ നിരവധിയാണ്. അങ്ങനെയുള്ളവർക്ക് ധൈര്യം പകർന്ന് എത്തിയിരിക്കുകയാണ് ബല്ലാത്ത പഹയൻ. എഴുതുന്നത് നല്ലതാണോ ആളുകൾക്ക് ഇഷ്ടമാവുന്നുണ്ടോ എന്നൊന്നും വ്യാകുലപ്പെടേണ്ട ആവശ്യമില്ലെന്ന് ഓർമിപ്പിക്കുന്നു ബല്ലാത്ത പഹയൻ. 

ശവപറമ്പിൽ പോകേണ്ടത് ജീവിതത്തിന്റെ അവസാനത്തിലല്ല. അതിനു മുന്‍പേ ശവപറമ്പുകള്‍ സന്ദർശിക്കേണ്ടതുണ്ടെന്നും അത് നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുമെന്നും കവിതയിലൂടെ അദ്ദേഹം ഓർമിപ്പിക്കുന്നു

നിയമപ്രകാരം അവിടം സന്ദർശിക്കാൻ മരണം വരെ കാത്തിരിക്കണമെന്നില്ല.... ശവപ്പറമ്പ് എന്ന് കേൾക്കുമ്പോൾ പലപ്പോഴും വരുന്ന നെഗറ്റീവ് ചിന്തകൾ വകവയ്ക്കാതെ ഒരിക്കൽ അവിടെ പോയി മനസ്സിനെ തുറന്ന് വിട്ട് തിരിച്ചു വന്നാൽ ജീവിതത്തെ ഒരു പുതിയ വെളിച്ചത്തിൽ കണ്ടെന്നിരിക്കാം...

ശവപ്പറമ്പ് ജീവിതത്തിന്റെ അവസാനമല്ല ജീവിതത്തിന്റെ ഇടയിലാണ് സന്ദർശിക്കേണ്ടതെന്നാണ് ബല്ലാത്ത പഹയന്റെ പക്ഷം