ശ്രാവണസന്ധ്യതൻ നീളും നിഴൽമൂടി ഈ വഴിത്താരയിരുണ്ടൂ പാട്ടിന്റെ തേൻകുടമേന്തി നീയെത്തുമെ– ന്നോർത്തു ഞാൻ പിന്നെയും നിന്നു. വായിക്കുമ്പോഴും മൂളുമ്പോഴും വരികൾ ആരുടേതെന്ന സംശയം ഉയരാതെ മനസ്സ് ആ മൂന്നക്ഷരങ്ങളിൽ ധ്യാനലീനമാവും. ഒരു മൺചുവരിന്റെ നിറുകയിലെ പാട്ടിന്റെ പൊൻതിടമ്പായ ഒഎൻവി. വിയോഗത്തിന് അഞ്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രാവണസന്ധ്യതൻ നീളും നിഴൽമൂടി 

ഈ വഴിത്താരയിരുണ്ടൂ

ADVERTISEMENT

പാട്ടിന്റെ തേൻകുടമേന്തി നീയെത്തുമെ–

ന്നോർത്തു ഞാൻ പിന്നെയും നിന്നു. 

വായിക്കുമ്പോഴും മൂളുമ്പോഴും വരികൾ ആരുടേതെന്ന സംശയം ഉയരാതെ മനസ്സ് ആ മൂന്നക്ഷരങ്ങളിൽ ധ്യാനലീനമാവും.  ഒരു മൺചുവരിന്റെ നിറുകയിലെ പാട്ടിന്റെ പൊൻതിടമ്പായ ഒഎൻവി. വിയോഗത്തിന് അഞ്ചു വർഷങ്ങൾക്കുശേഷം ഗൃഹാതുരതയോടെ, അരികിൽ നീയുണ്ടായിരുന്നെങ്കിൽ എന്നു മലയാളം നഷ്ടസ്മൃതിയിലാഴുന്ന പാട്ടിന്റെ വസന്തം. കവിതയുടെ ഞാറ്റുവേലക്കിളി. കൊന്ന പൂത്ത വഴിയിൽ, പൂവെള്ള് മൂത്ത വയലിൽ മലയാളം കാത്തുനിൽക്കുന്ന അമ്പിളി. 

ശ്രാവണസന്ധ്യയുടെ നീളും നിഴലിനെക്കുറിച്ചുള്ള പാട്ട് എൻ. മോഹനന്റെ ഒരു ചെറുകഥയെ ആസ്പദമാക്കി ഫൊട്ടോഗ്രഫർ ശിവൻ നിർമിച്ച യാഗം എന്ന സിനിമയ്ക്കുവേണ്ടിയാണ് ഒഎൻവി സൃഷ്ടിച്ചത്; ‘കൊച്ചുദുഃഖങ്ങളുറങ്ങൂ’ എന്ന പഴയ കവിതയിൽ നിന്ന്. സംഗിതം എം.ജി.രാധാകൃഷ്ണൻ. 

ADVERTISEMENT

പെൺകൊടീ, നീ മണിത്തംബുരുവാക്കുമീ 

മൺകുടം പാടാത്തതെന്തേ? 

നിന്നെ ഞാനെൻ ദുഃഖമെന്നറിയുന്നു; നിൻ 

കൺകളിലെൻ നിഴൽ കാൺമൂ! 

ADVERTISEMENT

പാട്ടും പ്രണയിനിയും ഒന്നാകുകയാണ്. അകലെയെങ്ങോ നഷ്ടപ്പെട്ടുപോയ പാട്ടുപോലെ അനുരാഗിണിയും. അവളെ സ്വന്തം ദുഃഖമായറിയുന്ന കാമുകൻ. വിഷാദത്തിന്റെ സമൃദ്ധിയിലും ആ കാണാത്ത കണ്ണുകളിൽ സ്വന്തം നിഴൽ കണ്ടു നിർവൃതിയിലാഴുന്ന കാമുകൻ. 

ഒ.എൻ.വി. കുറുപ്പ്

വൈയക്തിക ദുഃഖങ്ങളേക്കാൾ സാമൂഹിക പ്രശ്നങ്ങൾക്കും നിരന്തരം അലട്ടിയ അസ്വസ്ഥതകൾക്കുമാണ് ഒഎൻവി കവിതയിൽ ശബ്ദം നൽകിയത്. തുടക്കത്തിൽ വാഗ്ദത്ത ഭൂമിയെക്കുറിച്ചുള്ള സ്വപ്നങ്ങളും, അതു തകർന്നടിഞ്ഞതോടെയുള്ള നിരാശകളും. ഇടയ്ക്കിടെ കൊച്ചുദുഃഖങ്ങളുടെ പച്ചത്തുരുത്തിൽ അണഞ്ഞെങ്കിലും തകർന്ന വിപ്ലവവും പിന്നീട് പ്രകൃതിയുടെയും പരിസ്ഥിതിയുടെയും നാശവും അദ്ദേഹത്തിന്റെ കവിതകളിൽ ആവർത്തിക്കുന്ന പ്രമേയങ്ങളായി. പൊതുജീവിതത്തിലെ പൊരുത്തക്കേടുകളോട് കവിതയിലൂടെ അദ്ദേഹം പ്രതികരിച്ചു. ആഹ്വാനങ്ങളും വിമർശനങ്ങളും വേദനകളും നിറഞ്ഞുനിന്ന ആ കവിതകൾ ഏറ്റെടുത്തതും സമൂഹത്തിന്റെ പൊതുമനസ്സ് തന്നെ. എന്നാൽ സിനിമാ, നാടക ഗാനങ്ങളിൽ ഒഎൻവി എന്ന കവി മനുഷ്യബന്ധങ്ങളിലേക്ക് ആഴത്തിൽ ഊളിയിട്ട് പാട്ടിന്റെ വെൺമുത്തുകൾ കണ്ടെടുത്തു. കവിതകളേക്കാൾ മികച്ചുനിന്നു ആ ഗാനങ്ങൾ. സിനിമകളുടെ അനിവാര്യതയായതുകൊണ്ടു മാത്രമല്ല, പൊതുജനം ആവേശത്തോടെ ഏറ്റെടുത്തതുകൊണ്ടു മാത്രമല്ല, കവിതാഗുണം കൊണ്ടുതന്നെയാണ് ആ പാട്ടുകൾ ആസ്വാദക ഹൃദയം കീഴടക്കി കാലത്തെ അതിജീവിക്കുന്നത്. ലളിത സുന്ദര വരികളും നാടോടി സംഗീതവും മാറ്റു കൂട്ടിയ പാട്ടുകൾ ദുർലഭമായിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് മലയാളി മനസ്സുകളുടെ ഗൃഹാതുരതയെ തൃപ്തിപ്പെടുത്തുന്നത് ഒഎൻവിയുടെ പാട്ടുകൾ തന്നെ. ആദ്യം കേൾക്കുമ്പോഴും പിന്നെ ആവർത്തിച്ചു വായിക്കുമ്പോഴും അക്ഷരങ്ങളിൽനിന്ന് വിസ്മയം വിടർത്തുന്ന ആത്മാവിൽ തൊട്ടുവിളിക്കുന്ന വരികൾ. 

വെറുതെ സൂര്യനെ ധ്യാനിക്കുമേതോ

പാതിരാപ്പൂവിന്റെ നൊമ്പരം പോലെ 

ഒരു കാറ്റിലലിയുന്ന ഹൃദയാർദ്രഗീതം !

പിന്നെയും ചിരിക്കുന്നു പൂവുകൾ !

മണ്ണിലീ വസന്തത്തിൻ ദൂതികൾ !

ഋതുശോഭയാകെ ഒരു കുഞ്ഞുപൂവിൽ ! 
 
English Summary: The evergreen film songs penned by ONV