കബൂത്തർ... കബൂത്തർ...
ചിങ്ങത്തിൽ ബിഹാറിലെ ജീവിതം അവസാനിപ്പിച്ച് അച്ഛനും അമ്മയും കേരളത്തിലേക്ക് വന്നപ്പോൾ ഞാനും കൂടെ ഉണ്ടായിരുന്നു. അതൊരു ഓണക്കാലമായിരുന്നു. കേരളത്തിലെ പച്ചപ്പും ഓണവും കോഴിക്കോടൻ മലയാളവും എന്റെ കൗതുകമായി. പക്ഷേ, നാട്ടുകാരുടെ കൗതുകം ഞാനായിരുന്നു. അമ്മവീടിന്റെ ഓടിനു മുകളിൽ മാടപ്രാവുകൾ വന്നിരുന്നു. പ്രാവിനെ
ചിങ്ങത്തിൽ ബിഹാറിലെ ജീവിതം അവസാനിപ്പിച്ച് അച്ഛനും അമ്മയും കേരളത്തിലേക്ക് വന്നപ്പോൾ ഞാനും കൂടെ ഉണ്ടായിരുന്നു. അതൊരു ഓണക്കാലമായിരുന്നു. കേരളത്തിലെ പച്ചപ്പും ഓണവും കോഴിക്കോടൻ മലയാളവും എന്റെ കൗതുകമായി. പക്ഷേ, നാട്ടുകാരുടെ കൗതുകം ഞാനായിരുന്നു. അമ്മവീടിന്റെ ഓടിനു മുകളിൽ മാടപ്രാവുകൾ വന്നിരുന്നു. പ്രാവിനെ
ചിങ്ങത്തിൽ ബിഹാറിലെ ജീവിതം അവസാനിപ്പിച്ച് അച്ഛനും അമ്മയും കേരളത്തിലേക്ക് വന്നപ്പോൾ ഞാനും കൂടെ ഉണ്ടായിരുന്നു. അതൊരു ഓണക്കാലമായിരുന്നു. കേരളത്തിലെ പച്ചപ്പും ഓണവും കോഴിക്കോടൻ മലയാളവും എന്റെ കൗതുകമായി. പക്ഷേ, നാട്ടുകാരുടെ കൗതുകം ഞാനായിരുന്നു. അമ്മവീടിന്റെ ഓടിനു മുകളിൽ മാടപ്രാവുകൾ വന്നിരുന്നു. പ്രാവിനെ
ചിങ്ങത്തിൽ ബിഹാറിലെ ജീവിതം അവസാനിപ്പിച്ച് അച്ഛനും അമ്മയും കേരളത്തിലേക്ക് വന്നപ്പോൾ ഞാനും കൂടെ ഉണ്ടായിരുന്നു. അതൊരു ഓണക്കാലമായിരുന്നു. കേരളത്തിലെ പച്ചപ്പും ഓണവും കോഴിക്കോടൻ മലയാളവും എന്റെ കൗതുകമായി. പക്ഷേ, നാട്ടുകാരുടെ കൗതുകം ഞാനായിരുന്നു. അമ്മവീടിന്റെ ഓടിനു മുകളിൽ മാടപ്രാവുകൾ വന്നിരുന്നു. പ്രാവിനെ കണ്ട ഞാൻ ബിഹാരി ഹിന്ദിയിൽ കബൂത്തർ... കബൂത്തർ... എന്ന് ഇറക്കെ ആഹ്ലാദിച്ചു തുള്ളിച്ചാടി. പുതിയ പയ്യനെ കാണാൻ വന്ന നാട്ടുകാരിൽ എന്റെ സമപ്രായക്കാരനായ, അയൽവാസി സുബ്രഹ്മണ്യനും ഉണ്ടായിരുന്നു. എന്റെ ഭാഷ കേട്ട് അവൻ അത്ഭുതത്തോടെ പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ ഞാൻ അവന്റെ ചങ്ങാതിയായി. അടുത്ത ഓണക്കാലമായപ്പോഴേക്കും സുബ്രഹ്മണ്യൻ എനിക്ക് എത്രയും അടുപ്പമുള്ള സുപ്രൻ ആയി. അവൻ വഴി പ്രതിഷ്, ബിജു, താജു, ഷിനോദ്, കുട്ടൻ എന്നിവരും കൂട്ടായി. ഞങ്ങൾ ഒരു സംഘമായി. അത്തം മുതൽ പൂപറിക്കാൻ പോകുന്നതായിരുന്നു ഞങ്ങളുടെ ഹരങ്ങളിൽ ഒന്ന്. കൂട്ടം കൂടുമ്പോഴൊക്കെ സുപ്രൻ എന്നെ സ്നേഹപൂർവ്വം കബൂത്തർ എന്ന് വിളിച്ചു. ആ വിളിവാക്ക് അവന്റെ തൊണ്ടയിൽ കുടുങ്ങിയതും ഒരു ഓണക്കാലത്താണ്.
റേഡിയോ സ്റ്റേഷൻ
ഞങ്ങളുടെ വീടിന്റെ രണ്ട് പറമ്പ് അപ്പുറത്തായിരുന്നു റേഡിയോ സ്റ്റേഷൻ. മുള്ളുവേലികൾ കൊണ്ട് അതിരുകെട്ടിയ ഏക്കറുകണക്കിന് നിലത്തിനു നടുവിൽ ആകാശം തൊടാൻ ഉയർന്നു നിൽക്കുന്ന സ്റ്റേഷൻ ടവർ ഞങ്ങളുടെ കൗതുകമായിരുന്നു. ഓണക്കാലമായാൽ ആ നിലം മുഴുവൻ തുമ്പയും മുക്കുറ്റിയും കാക്കാപ്പൂവും നോക്കെത്താദൂരത്തോളം പൂത്തു കിടക്കും. അപൂർവ കാഴ്ചയാണിത്. സുപ്രൻ ആണിത് എനിക്കാദ്യം കാണിച്ചു തന്നത്. അവനാണാദ്യം വേലി നൂളുക. ഞാൻ അന്നേ പേടിത്തൊണ്ടനായിരുന്നു. മഞ്ഞിനോട് സമ്മതം വാങ്ങി ഞങ്ങൾ പൂക്കളിറുക്കും. ഹിന്ദിക്കാരായ സായുധ സേനക്കാർ കാവലുള്ളതൊന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഒരൂസം ഞങ്ങൾക്കൊപ്പം വേലി നൂണ്ട് പുല്ലരിയാൻ വന്ന ദേവിയമ്മയാണ് ആ സത്യം പറഞ്ഞത്. ഞാൻ വിറച്ചെങ്കിലും സുപ്രൻ കുലുങ്ങിയില്ല. അവരുടെ തോക്കൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന മട്ടിൽ സുപ്രൻ എത്രയും ആഹ്ലാദത്തോടെ പൂവട്ടി നിറച്ചു. അന്ന് ദേവിയമ്മ ഞങ്ങൾക്ക് വേറൊരു അത്ഭുതവും കാണിച്ചു തന്നു. ടവറിൽ പെയിന്റ് അടിക്കാൻ ഉയരത്തിലേക്കു അള്ളിപ്പിടിച്ചു കയറുന്ന രണ്ട് പേരെ. ലില്ലിപ്പുട്ടിലേത് പോലുള്ള കുഞ്ഞു മനുഷ്യർ. അവർ എത്ര ഭാഗ്യവാൻമാർ, ഉയരത്തിൽ നിന്നു വർണപൂപാടം കാണാം!
പൂവേട്ട
തിരുവോണത്തലേന്ന് സുപ്രൻ മറ്റൊരു ഭൂമികയിലേക്കാണ് എന്നെ കൊണ്ടുപോയത്. പൂ തേടിയുള്ള ആ യാത്ര രസകരമായിരുന്നു. ശീമക്കൊന്ന തണ്ടിൽ ഷേവിങ് ബ്ലേഡ് തിരുകിപിടിപ്പിച്ച തോട്ടിയുമായാണു ഞങ്ങൾ അന്ന് പൂവേട്ടക്കിറങ്ങിയത്. കോരണി വയലിലേക്കായിരുന്നു യാത്ര. കൂടെ ബിജുവും കുട്ടനും ഉണ്ടായിരുന്നു. എല്ലാവരുടെ കയ്യിലും ബ്ലേഡ് ഉറപ്പിച്ച കൊക്ക (തോട്ടി) ഉണ്ടായിരുന്നു. എല്ലാം സുപ്രന്റെ ഐഡിയ ആണ്. പോണ പോക്കിൽ കുണ്ടനിടവഴിയിൽ പതുങ്ങിയിരുന്നു സുപ്രൻ വേലിത്തറിയായി നട്ട ചെമ്പരത്തി ചെടിയിൽ നിന്നു കൊക്ക കൊണ്ട് പൂമൊട്ടുകൾ തണ്ട് സഹിതം അറുത്തിട്ടു. ഞാൻ മൊട്ടുകൾ പെറുക്കി പൂവട്ടിയിൽ ഇടുമ്പോൾ അവൻ രഹസ്യം പോലെ അടക്കി പറഞ്ഞു. കബൂത്തർ മൊട്ട് പെറുക്കാതെ മൊട്ട് ഞെട്ടറ്റിക്ക്. അവൻ ചെയ്യുന്നപോലെ ഞാൻ മൊട്ടുകൾ വാൾ പയറ്റുകാരനെപോലെ അരിഞ്ഞു വീഴ്ത്തി. പോണവഴിയിലെ പറമ്പിലും മതിൽക്കട്ടിന് മറവിലും ഉള്ള സകല ചെമ്പരത്തി മൊട്ടുകളെയും ഞാനും സുപ്രനും കൊയ്തു. ഞങ്ങൾ പോയ വഴിദൂരമത്രയും വെട്ടുക്കിളിശല്യം ഉണ്ടായതായി പൂവുടമകൾ അടുത്തദിവസം അത്ഭുതപെട്ടുകാണും. ചെമ്പരത്തി മൊട്ടുകൾ കൊണ്ട് അവന്റെ മടക്കിക്കുത്തിയ മുണ്ട് നിറഞ്ഞു. അവസാനം ഞങ്ങൾ കോരണി വയലിൽ എത്തി. ബിജുവും കുട്ടനും വഴിപിരിഞ്ഞു. പാലക്കട വരെ വിശാലമായി പരന്നുകിടക്കുന്ന കോരണി വയലിൽ കതിരിട്ട വയലൂരികൾ കാറ്റിൽ ഇളകുന്ന കാഴ്ച അപാരമായിരുന്നു. മുതിർന്നപ്പോൾ കണ്ട ഗ്ലാഡിയേറ്റർ സിനിമയിലെ അവസാന സീൻ പോലെ ഒരു കാഴ്ച.
കോരണി വയൽ മുഴുവൻ വയലൂരി പൂത്തുനിന്നിരുന്നു. അവനൊപ്പം ഞാനും പാടത്തേക്കിറങ്ങി. അവിടെ നിലത്തെ നനവിൽ, ചളിയിൽ ഞമിഞ്ജികൾ ഉണ്ടായിരുന്നു. അവറ്റകളെ ചവുട്ടിയും ചവുട്ടാതെയും ഞാൻ സുപ്രൻ ചെയ്യുന്നതുപോലെ വയലൂരി ഇറുത്തെടുത്തു പൂക്കൊട്ടയിലിട്ടു. പച്ച കടുകുപോലെ, എന്നാൽ വളരെ മൃദുലമായ പൂക്കൾ. അത് ഇറുത്തെടുക്കുന്നത് എത്ര ആനന്ദകരമാണെന്നോ! ഒരാൾപൊക്കത്തിലുള്ള കതിരുകൾ ചവുട്ടി മെതിക്കാതെ ഞങ്ങൾ നടന്നു വയലൂരി പറിച്ചു. പൂവട്ടി നിറഞ്ഞു. മടങ്ങാൻ നേരം എന്റെ കാലിൽ എന്തോ ഉടക്കി. നല്ലചളി തണുപ്പ്. ചെരുപ്പ് ചളിയിൽ പൂണ്ടതാണോ? ഞാൻ വേരുപിടിച്ചപോലെ നിൽക്കുന്നതു കണ്ടു സുപ്രൻ ചോദിച്ചു. എടാ കബൂത്തർ. വാടാ. വീട് പിടിക്കണ്ടേ. വേണം. ഞാൻ കാലു മുന്നോട്ടു എടുത്തു വയ്ക്കാൻ നോക്കി. ഒരു ചെറു ചലനം. താഴേക്കു കുനിഞ്ഞു നോക്കിയപ്പോൾ എന്റെ ഹൃദയം നിലച്ചു. അണലിയാണോ പെരുമ്പാമ്പാണോ? കാലിനടിയിൽ പിടഞ്ഞു. കബൂത്തർ വാടാ.
പാമ്പ്... ഞാൻ മുറിമലയാളത്തിൽ അലറി. കബൂത്തർ സുപ്രന്റെ തൊണ്ടയിൽ കുടുങ്ങി. ചെരുപ്പിട്ടേച്ച് ഓടടാ. അവനോടി. അവൻ ഓടിയപോലെ ഞാനും ഓടി. അത് ഉത്രാടപ്പാച്ചിൽ ആയിരുന്നില്ല. എന്റെ ജീവിതത്തിലെ ആദ്യത്തെ മരണപ്പാച്ചിലായിരുന്നു. സാഹസപ്പെട്ടു രണ്ടാളും പാടം കടന്നു. ചെമ്മൺ പാത പിടിച്ചു. ‘പൂമൊട്ട് അറുത്തതിന്റെ ശാപാണ്’. അവൻ എന്നെ കെട്ടിപ്പിടിച്ചു. കരഞ്ഞു. ശീമക്കൊന്ന കൊക്ക (തോട്ടി) പാടത്തുപേഷിച്ചു ഞങ്ങൾ വീട്ടിലേക്കോടി. നാളെ തിരുവോണമാണ്. ചേമ്പിലയിൽ പൂത്തറപന്തലിലും വീടിന്റെ ഇറയത്തെ ഓടിനു മുകളിലും എടുത്തു വെച്ച ചെമ്പരത്തി മൊട്ടുകൾ രാത്രിമഞ്ഞുകൊണ്ട് നേരം വെളുത്തപ്പോഴേക്കും വിരിഞ്ഞിരുന്നു. തിരുവോണത്തിന് രാവിലെ ഓണക്കോടിയുടുത്തു സുപ്രൻ എത്തി. എന്റെ കാലിൽ ചെമ്പരത്തി ചോപ്പില്ലെന്നു കണ്ട് അവനു സമാധാനമായി. ആ തിരുവോണത്തിന് ശേഷം ഞങ്ങൾ പൂമൊട്ടുകൾ ഇറുത്തിട്ടേയില്ല. ഭൂമിയിലെ ഓണം പാമ്പുകളുടേത് കൂടിയാണ്. സുപ്രനും ഞാനും ഓണം പിന്നെ ഒന്നിച്ചുകൂടിയിട്ടേയില്ല. ഓണം എനിക്ക് ആയുസ്സിന്റെ ബലം ഓർമിപ്പിക്കുന്ന അത്തപ്പൂക്കളമാണെന്ന് വിശ്വസിക്കാനാണിഷ്ടം.
Content Summay: Onavakku- Writer Vinod Krishna shares his memories on Onam