5300 വർഷം മുൻപു ജീവിച്ചിരുന്ന മഞ്ഞുമനുഷ്യൻ, എങ്ങനെയാണ് ഓറ്റ്സി മരിച്ചത്?
ആൽപ്സിലെ മഞ്ഞുപാളികൾക്കടിയിൽനിന്ന് 1991 ൽ കണ്ടെടുത്ത മനുഷ്യശരീരം 5300 വർഷം മുൻപു മരിച്ചുപോയ ഒരു മഞ്ഞുമനുഷ്യനായിരുന്നു. ഗവേഷകർ അതിന് ഓറ്റ്സി എന്നു പേരിട്ടു. ഇറ്റലിയിലെ ബോൽസാനോ മ്യൂസിയത്തിൽ ഓറ്റ്സിയെ സൂക്ഷിച്ചിട്ടുണ്ട്. മഞ്ഞുമലകളിലെ ആർക്കിയോളജി താരതമ്യേന പുതിയ പഠനമേഖലയാണ്. ആഗോളതാപനം മൂലം മഞ്ഞുമലകൾ
ആൽപ്സിലെ മഞ്ഞുപാളികൾക്കടിയിൽനിന്ന് 1991 ൽ കണ്ടെടുത്ത മനുഷ്യശരീരം 5300 വർഷം മുൻപു മരിച്ചുപോയ ഒരു മഞ്ഞുമനുഷ്യനായിരുന്നു. ഗവേഷകർ അതിന് ഓറ്റ്സി എന്നു പേരിട്ടു. ഇറ്റലിയിലെ ബോൽസാനോ മ്യൂസിയത്തിൽ ഓറ്റ്സിയെ സൂക്ഷിച്ചിട്ടുണ്ട്. മഞ്ഞുമലകളിലെ ആർക്കിയോളജി താരതമ്യേന പുതിയ പഠനമേഖലയാണ്. ആഗോളതാപനം മൂലം മഞ്ഞുമലകൾ
ആൽപ്സിലെ മഞ്ഞുപാളികൾക്കടിയിൽനിന്ന് 1991 ൽ കണ്ടെടുത്ത മനുഷ്യശരീരം 5300 വർഷം മുൻപു മരിച്ചുപോയ ഒരു മഞ്ഞുമനുഷ്യനായിരുന്നു. ഗവേഷകർ അതിന് ഓറ്റ്സി എന്നു പേരിട്ടു. ഇറ്റലിയിലെ ബോൽസാനോ മ്യൂസിയത്തിൽ ഓറ്റ്സിയെ സൂക്ഷിച്ചിട്ടുണ്ട്. മഞ്ഞുമലകളിലെ ആർക്കിയോളജി താരതമ്യേന പുതിയ പഠനമേഖലയാണ്. ആഗോളതാപനം മൂലം മഞ്ഞുമലകൾ
ആൽപ്സിലെ മഞ്ഞുപാളികൾക്കടിയിൽനിന്ന് 1991 ൽ കണ്ടെടുത്ത മനുഷ്യശരീരം 5300 വർഷം മുൻപു മരിച്ചുപോയ ഒരു മഞ്ഞുമനുഷ്യനായിരുന്നു. ഗവേഷകർ അതിന് ഓറ്റ്സി എന്നു പേരിട്ടു. ഇറ്റലിയിലെ ബോൽസാനോ മ്യൂസിയത്തിൽ ഓറ്റ്സിയെ സൂക്ഷിച്ചിട്ടുണ്ട്. മഞ്ഞുമലകളിലെ ആർക്കിയോളജി താരതമ്യേന പുതിയ പഠനമേഖലയാണ്. ആഗോളതാപനം മൂലം മഞ്ഞുമലകൾ വ്യാപകമായി ഒരുകിയൊലിക്കാൻ തുടങ്ങിയപ്പോഴാണ് അതുവരെ ഹിമാന്തർഭാഗങ്ങളിൽ മറഞ്ഞുകിടന്നതെല്ലാം പൊങ്ങിവന്നത്. 1991ലെ വേനലിൽ, ഇറ്റലിയും ഓസ്ട്രിയയും അതിർത്തി പങ്കിടുന്ന ഓറ്റ്സ്താൽ ആൽപ്സിലെ ഒരു ഹിമതടമാകെ രണ്ടായി പിളർന്നുപിരിഞ്ഞു. അക്കാലത്ത് അവിടെ മലകയറാൻ പോയ ജർമൻകാരാണ് ആ മൃതശരീരം മഞ്ഞിലുറഞ്ഞു കണ്ടത്. തേയിലയുടെ നിറമായിരുന്നു ഓറ്റ്സിക്ക്. മഞ്ഞുമല കയറ്റത്തിനിടെ വർഷങ്ങൾക്കു മുൻപേ അപകടത്തിൽപെട്ട ആരോ ആണെന്നാണ് ജർമൻകാർ ആദ്യം കരുതിയത്. എന്നാൽ പിന്നീടു കാർബൺ ഡേറ്റിങ് നടത്തിയപ്പോൾ ഈ ഹിമശരീരം 5300 വർഷം മുൻപേ മരിച്ചതാണെന്നു തെളിഞ്ഞു.
എങ്ങനെയാണ് ആഗോളതാപനം മൂലമുള്ള ഉരുക്കം ഹിമമേഖലകളുടെ ഉള്ളറകൾ തുറന്നതെന്നു വിവരിക്കുന്ന ഒരു ലേഖനം ഈയിടെയാണു ന്യൂയോർക്ക് ടൈംസിൽ വന്നത്. ഓറ്റ്സിയുടെ കഥ ഞാൻ അവിടെയാണു കണ്ടത്. ഓറ്റ്സി നാൽപതുകളിലുള്ള പുരുഷനായിരുന്നു, അയാൾ കരടിത്തോലു കൊണ്ടുള്ള തൊപ്പിവച്ചിരുന്നു. ആടിന്റെയും മാനിന്റെയും തോലുകൾ ഉപയോഗിച്ചുള്ള പല അടരുകളുള്ള രോമക്കുപ്പായമായിരുന്നു അയാളുടേത്. കാലുകളിൽ ചൂടു നിൽക്കാനായി അയാൾ തോൽകാലുറയിൽ പുല്ലുകൾ സ്റ്റഫ് ചെയ്തു വച്ചിരുന്നു. അമ്പും വില്ലും മഴുവുമടങ്ങിയ ഒരു ആവനാഴിയും ഗവേഷകർ ആ ശരീരത്തോടു ചേർന്നു കണ്ടെടുത്തു. ഫസ്റ്റ് എയ്ഡ് കിറ്റ് പോലെ ഒന്നും ലഭിച്ചു, പച്ചമരുന്നുകളുടെ ശേഖരം അതിലുണ്ടായിരുന്നു.
എങ്ങനെയാണ് ഓറ്റ്സി മരിച്ചത്?
സിടി സ്കാൻ നടത്തിയപ്പോൾ ഓറ്റ്സിയുടെ ഇടതു ചുമലിൽ തുളച്ചിറങ്ങിയ ഒരു അമ്പിൻമുന കണ്ടെത്തി. അമ്പേറ്റു രക്തം വാർന്നു മരിച്ചതാകും ആ പൗരാണികനെന്ന നിഗമനത്തിലാണു ഗവേഷകർ എത്തിച്ചേർന്നത്. ഹിമശൈത്യത്തിൽ താൻ ധരിച്ച മൃഗത്തോലുകൾ പകർന്ന ഊഷ്മളയിൽ, രക്തം വാർന്ന്, മെല്ലെ ബോധം നഷ്ടമായി, ഒരു പക്ഷേ ഒരു നല്ല ഉറക്കത്തിലേക്കു വീഴുന്നതുപോലെയാകാം ഓറ്റ്സി ഈ ഭൂമി വിട്ടുപോയത്.
ഭൂമിയുടെ രോഗാവസ്ഥയാണു കാലാവസ്ഥാ വ്യതിയാനം. അത് വിദൂരമോ വരാനിരിക്കുന്നതോ അല്ലെന്ന് നാം ഇന്നു മനസ്സിലാക്കുന്നുണ്ട്. ഉരുകുന്ന ഭൂമി അനാവൃതമാക്കിയ മനുഷ്യസമൂഹങ്ങളുടെ അവശിഷ്ടങ്ങൾ വേറെയും ആ ലേഖനത്തിൽ പരാമർശിച്ചിരുന്നു. അലാസ്കയിലെ മഞ്ഞുരുകുന്നതിനിടെ, അവിടുത്തെ പുരാതന ഗോത്രങ്ങൾ തമ്മിലുള്ള യുദ്ധത്തിനിടെ കൂട്ടക്കൊല ചെയ്യപ്പെട്ട ഒരു ഗ്രാമത്തിലെ സ്ത്രീകളും കുട്ടികളുമടക്കമുള്ള മൃതദേഹങ്ങളും അവശിഷ്ടങ്ങളും സമീപകാലത്താണു കണ്ടെടുത്തത്. മഞ്ഞുരുകിയൊലിച്ചുപോയപ്പോൾ അത് ഹിമഗർഭത്തിൽനിന്നു പുറത്തേക്കു വരികയായിരുന്നു. ആ മൃതദേഹങ്ങൾക്കൊപ്പം രണ്ടായിരത്തിലേറെ വർഷം പഴക്കമുള്ള ഗോത്രകാല വീട്ടുപകരങ്ങളും വസ്തുക്കളും ഗവേഷകർക്കു ലഭിച്ചു. അതിലൊന്ന്, കാനഡയുടെ അധീനതയിലുള്ള യുക്കോൻ പർവതപ്രദേശത്തുനിന്നു കണ്ടെടുത്തതാണ്. അവിടെ മഞ്ഞ് ഉരുകിയൊലിച്ചുപോയ പ്രദേശങ്ങളിൽനിന്നും ആയിരക്കണക്കിനു വർഷം പഴക്കമുള്ള, വേട്ടയ്ക്കുള്ള ആയുധങ്ങളും ഉപകരണങ്ങളും ലഭിച്ചു. തേനീച്ചയുടെ മെഴുക് അടക്കം ചെയ്ത ഒരു ചെപ്പായിരുന്നു അക്കൂട്ടത്തിലെ കൗതുകമുള്ള പുരാവസ്തുക്കളിലൊന്ന്.
മനുഷ്യരിൽനിന്നു സ്വതന്ത്രമാകുന്ന വസ്തുക്കളുടെയും ജീവനിൽനിന്നു പിരിയുന്ന ഉടലുകളുടെയും സ്മരണകളെപ്പറ്റി ഞാൻ പെട്ടെന്ന് ഓർത്തു. പൊഴിഞ്ഞുതീർന്ന ഒരു വർഷത്തിന്റെ വക്കിൽ, ഒരാൾ തന്റെ ജീവിതം അനന്തമായി വളരാൻ സഹായിക്കുന്ന എന്തോ ഒന്നിനു വേണ്ടി കാത്തുനിൽക്കുന്നതിനെ പറ്റി റെയ്നർ മരിയ റിൽക്കെയുടെ ഒരു കവിതയിലുണ്ട്. ഭീമാകാരവും പ്രചണ്ഡവുമായ ശിലകളുടെ ഉണർവുകൾ, ആഴങ്ങൾ അടുത്തേക്കു വരുന്നതായി നീ പ്രതീക്ഷിക്കുന്നു. അപ്പോൾ നിന്റെ അലമാരയിലെ തവിട്ടുപുറംചട്ടകളുള്ള പുസ്തകങ്ങൾ മിന്നിമറയുന്നു. and you think of lands traveled through, of paintings, of garments, of women found and lost.
പൊടുന്നനെ നീ അറിയുന്നു- അത് ഇതായിരുന്നു. നീ എണീറ്റുനോക്കുമ്പോൾ അതാ നിനക്കു മുന്നിൽ നിൽക്കുന്നു, നിന്റെ ഭയത്തിനും പ്രാർഥനയ്ക്കുമൊപ്പം മാഞ്ഞുപോയ ഒരു വർഷത്തിന്റെ രൂപവും.
പതിനാലു വരികളുള്ള ‘മെമ്മറി’ എന്ന ഈ കവിത, റിൽക്കെയുടെ ‘ബുക് ഓഫ് ഇമേജസി’ലാണു കണ്ടത്. ആ കവിത പകരുന്ന ശാന്തിയെ ധ്യാനിച്ചിരിക്കെ, ഹിമശൈലങ്ങൾ ഉരുകി അവിടേക്ക് നശ്വരതയുടെ ആധിയോടെ ഒച്ചയുള്ള ഒരു കാറ്റ് വന്നു നിറയാൻ തുടങ്ങി. തേയിലയുടെ നിറമുള്ള ആ ഹിമമനുഷ്യന്റെ രൂപമാണ് അവിടെ ഉയർന്നുവന്നത്. 5000 വർഷം പിന്നിട്ട ഹിമനിദ്രയിൽനിന്ന്, വിസ്മൃതിയുടെ സ്ഥിരതയിൽനിന്നാണു ഭൂമി അവനെ പുറത്തേക്കു തള്ളിയത്. അതോടെ അത് മനുഷ്യന്റെ വിധിയിലേക്കു വീണ്ടും തിരിച്ചെത്തി. കാലത്തിൽനിന്നു സ്വതന്ത്രമായ ഒരു ദുഃസ്വപ്നം പോലെ. ആ അമ്പ് ആണോ അവന്റെ ഉടൽ വഹിക്കുന്ന ഓർമ, അതാണോ ഉടലിനെ ഇത്ര ദൂരം എത്തിച്ചത്?
2
ചിലപ്പോൾ ഇന്നലെയും രാവിലെ അയാൾക്കു കീഴെ ഇങ്ങനെ കിടക്കുമ്പോൾ ആ പക്ഷിയെ അവൾ കണ്ടിരിക്കണം. അതാണ് ഓബാദ് എന്ന കവിതയിൽ അമേരിക്കൻ കവി ലൂയിസ് ഗ്ലൂക്, ഒരു കടൽകാക്ക ഉച്ചവെയിലിൽ പട്ടണത്തിനു മീെത അക്ഷീണമായി വട്ടം ചുറ്റുന്നതു കാണുമ്പോൾ, അതിനെ ഉടലിന്റെ ശമിക്കാത്ത ദാഹങ്ങളുമായി ബന്ധിപ്പിക്കുന്നത്.
രാവിലെ അയാൾ അവളെ വിളിച്ചുണർത്തി പട്ടണത്തിനു മീതെ പറക്കുന്ന ആ കടൽകാക്കയെ വീണ്ടും കാട്ടിക്കൊടുക്കുന്നു. അതിന്റെ പറക്കൽ വിചിത്രമായിരുന്നു, പറക്കൽ നിർത്താൻ താൽപര്യമില്ലാതെ, കടലിന്റെ നീലപ്പാഴിലേക്കു തിരിച്ചുപോകാൻ ആഗ്രഹമില്ലാതെ അത് ആകാശത്തു നിന്നു.
ഹോട്ടൽമുറിയിൽ അവർ ഇണചേരുന്നു. വെയിൽ ഉയരുന്നു. ഉച്ചയാകുന്നു. പക്ഷി അപ്പോഴും വെയിലിന്റെ കാഠിന്യത്തിനെതിരെ പറക്കുന്നു. അതിന്റെ വിശപ്പ് താനറിയുന്നു എന്നാണു കവി പറയുന്നത്. അതു നമ്മെപ്പോലെത്തന്നെയാണ്. അതിന്റെ കരച്ചിൽ തികച്ചും സാധാരണവും സംഗീതശൂന്യവുമാണ്. അതും നമ്മളിൽനിന്ന് വ്യത്യസ്തമല്ലല്ലോ. ഇണ ചേരുമ്പോൾ ഓരോ തവണയും അതേ പ്രവൃത്തിയിലേക്കു തന്നെയാണു തിരിച്ചുവരുന്നത്. അതേ വിശപ്പിലേക്ക്, അതേ കരച്ചിലിലേക്ക്. ഉടലിന്റെ ഒരിക്കലും ക്ഷീണിക്കാത്ത വെമ്പൽ.
fixing a wish to return:
the ashen dawn, our clothes
not sorted for departure.
ആത്മാവിന്റെ ശൂന്യതയെക്കാൾ എത്രയോ ആശ്വാസകരമാണ് ഉടലിന്റെ നശ്വരമായ ത്വരകൾ എന്ന് എനിക്കു തോന്നുന്നു. മനുഷ്യരും ഭാഷയും സംസ്കൃതിയും അവസാനിച്ചുപോകുമ്പോഴും സമുദ്രങ്ങൾ കരയെ വിഴുങ്ങുമ്പോഴും കാടുകളെ തീയെടുക്കുമ്പോഴും നാം എന്തായിരിക്കും വരാനിരിക്കുന്ന ഭൂമിക്കു ബാക്കി വയ്ക്കുക? ഇണചേരുന്ന, അതിനുശേഷം വേഗം പിരിയാനിരിക്കുന്ന നമ്മുടെ ഉടലുകളെ അയ്യായിരം വർഷങ്ങൾക്കുശേഷം ആ ഹിമമനുഷ്യനെയെന്നപോലെ ആരെങ്കിലും കണ്ടെത്തിയേക്കുമോ? ഓറ്റ്സിയുടെ തേയിലനിറമാർന്ന ഉടലിൽ അയാളുടെ വിധിയുടെ ഗൂഢമായ ചിഹ്നങ്ങൾ നാം ഇപ്പോൾ വായിച്ചെടുക്കാൻ ശ്രമിക്കുന്നതു പോലെ, അണയാൻ പോകുന്ന മറ്റേതോ ദിവസത്തിന്റെ വക്കിലിരുന്നു നമ്മുടെ ഉടലുകളുടെ രഹസ്യങ്ങളെ അവർ ഉയർന്ന ഹൃദയമിടിപ്പോടെ വായിക്കാൻ ശ്രമിക്കുന്നതു ഞാൻ സങ്കല്പിക്കുന്നു.
Content Summary: Ezhuthumesha column on Otzi the iceman