എം.വി.രാഘവൻ പറഞ്ഞു: വെട്ടി കൊല്ലാൻവന്നാൽ കഴുത്തു വച്ചു കൊടുക്കില്ല; ഗൗരിയമ്മയെ മുൻനിർത്തിയ രാഷ്ട്രീയച്ചൂതും
കേരളത്തെ പല നിലകളിൽ സ്വാധീനിച്ച ഇഎംഎസ്, എകെജി, എം.വി.രാഘവൻ, സീതാറാം യെച്ചൂരി, എൻ.ഇ. ബലറാം, എം.പി. പരമേശ്വരൻ, ഫാ. തോമസ് കോച്ചേരി, കെ.കെ. കൊച്ച്, പി.ജെ.ജെയിംസ്, പി. ഗോവിന്ദപ്പിള്ള, പവനൻ, കെ.എൻ. പണിക്കർ, നൈനാൻ കോശി, എൻ.വി.പി. ഉണിത്തിരി, ജോൺ പെരുവന്താനം തുടങ്ങിയവരെല്ലാം വ്യത്യസ്ത വിഷയങ്ങളിൽ ലഘുലേഖകൾ എഴുതി മലയാളിയുടെ മനസ്സിൽ ചിന്തയുടെ തീപ്പൊരി കുടഞ്ഞിട്ടവരാണ്. മലയാളത്തിലെ ശ്രദ്ധേയങ്ങളായ ചില ലഘുലേഖകളിലൂടെ ഒരോട്ട പ്രദക്ഷിണം നടത്തുന്നത് കൗതുകകരമായിരിക്കും. ആശയസമ്പന്നതയുടെ കാര്യത്തിൽ ഒട്ടും ‘ലഘു’വായിരിക്കില്ല ആ യാത്ര. അതിൽ സിപിഎമ്മിനു വേണ്ടി എം.വി. രാഘവനൊരുക്കിയ ലഘുലേഖയുണ്ട്. ഗൗരിയമ്മയെ മുൻ നിർത്തി കളിച്ച രാഷ്ട്രീയച്ചൂതിന്റെ അനുഭവമുണ്ട്. ഗാന്ധിയൻ–മാർക്സിയൻ ചിന്തകളുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഉള്‍പ്പെടെ ഗഹനമായ പഠനങ്ങളുണ്ട്, പരിസ്ഥിതിയെപ്പറ്റിയുള്ള ആശങ്കയും സംസ്കാരത്തെപ്പറ്റിയുള്ള വേവലാതികളുമെല്ലാമുണ്ട്. വലുപ്പത്തിൽ ചെറുതെങ്കിലും ആശയങ്ങളിൽ അതിഗംഭീരമായ ആ ലഘുലേഖകളുടെ ചരിത്രത്തിലൂടെ...

യുദ്ധഭൂമിയിൽ തൊടുക്കുന്ന ശരം പോലെയായിരുന്നു ആശയപ്രചാരണ രംഗത്ത് ലഘുലേഖകളുടെ സ്ഥാനം. കംപ്യൂട്ടറും മൊെബൽ ഫോണും പ്രചുരപ്രചാരം നേടാത്ത എൺപതുകളിലും തൊണ്ണൂറുകളിലുമാണ് പ്രധാനമായും ലഘുലേഖകൾ പിറവി കൊണ്ടത്. കുഞ്ഞുപേജുകളിൽ കനമുള്ള ആശയങ്ങൾ നിറച്ചായിരുന്നു ലഘുലേഖകളുടെ സന്ദേശയാത്ര. മനുഷ്യമനസ്സിൽ പറഞ്ഞുറപ്പിക്കേണ്ട ഒരു സംഭവം, അതല്ലെങ്കിൽ സമൂഹം തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തേണ്ട ഒരു പ്രവണത, ദീർഘകാലമായിട്ടും പരിഹൃതമാകാതെ നീറുന്ന ജനകീയ വിഷയങ്ങൾ, മനുഷ്യരുടെ ആരോഗ്യത്തെയും സുരക്ഷയെയും പരിസ്ഥിതിയെയും ബാധിക്കുന്ന പ്രശ്നങ്ങൾ, രാഷ്ട്രീയ സംഭവങ്ങൾ, വിദ്യാഭ്യാസ മേഖലയിലെ വിഷയങ്ങൾ ഇവയെല്ലാം ആയിരക്കണക്കിന് ലഘുലേഖകളിലൂടെ എത്രയോ വട്ടം മലയാളികളുടെ കൈകളിലെത്തിയിരിക്കുന്നു. ഏറ്റവും കുറഞ്ഞ വാക്കിൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി ആശയ പ്രചാരണമായിരുന്നു ലഘുലേഖകളുടെ അവതാര ലക്ഷ്യം. സാധാരണക്കാരുടെ മനസ്സിൽ കയറുന്ന ഭാഷയായിരുന്നു സവിശേഷത. ഇന്നത്തെ ഒരു എ4 സൈസ് പേപ്പർ രണ്ടായി മടക്കിയാൽ അന്നത്തെ ലഘുലേഖയുടെ 4 പേജായി. അതിലും ചെറുതായിരുന്നു ആദ്യകാല ലഘുലേഖകൾ. എകെജി 1961ൽ എഴുതിയ ‘ഇന്ത്യൻ കർഷക പ്രസ്ഥാനത്തിന്റെ ചരിത്രം’ എന്ന ലഘുലേഖയുടെ അഞ്ചാം പതിപ്പ് 1988ൽ പുറത്തിറങ്ങിയപ്പോൾ അതിന്റെ വില 3 രൂപയായിരുന്നു സാക്ഷാൽ ഹോ ചിമിൻ എഴുതിയ ‘വിപ്ലവകാരികളുടെ സദാചാരം’ എന്ന ലഘുലേഖയ്ക്ക് വില ഒന്നര രൂപ. മാർക്സിസത്തിന്റെ ബാലപാഠം എന്ന ഇഎംഎസ് രചനയ്ക്ക് വില രണ്ടു രൂപ.
കേരളത്തെ പല നിലകളിൽ സ്വാധീനിച്ച ഇഎംഎസ്, എകെജി, എം.വി.രാഘവൻ, സീതാറാം യെച്ചൂരി, എൻ.ഇ. ബലറാം, എം.പി. പരമേശ്വരൻ, ഫാ. തോമസ് കോച്ചേരി, കെ.കെ. കൊച്ച്, പി.ജെ.ജെയിംസ്, പി. ഗോവിന്ദപ്പിള്ള, പവനൻ, കെ.എൻ. പണിക്കർ, നൈനാൻ കോശി, എൻ.വി.പി. ഉണിത്തിരി, ജോൺ പെരുവന്താനം തുടങ്ങിയവരെല്ലാം വ്യത്യസ്ത വിഷയങ്ങളിൽ ലഘുലേഖകൾ എഴുതി മലയാളിയുടെ മനസ്സിൽ ചിന്തയുടെ തീപ്പൊരി കുടഞ്ഞിട്ടവരാണ്. മലയാളത്തിലെ ശ്രദ്ധേയങ്ങളായ ചില ലഘുലേഖകളിലൂടെ ഒരോട്ട പ്രദക്ഷിണം നടത്തുന്നത് കൗതുകകരമായിരിക്കും. ആശയസമ്പന്നതയുടെ കാര്യത്തിൽ ഒട്ടും ‘ലഘു’വായിരിക്കില്ല ആ യാത്ര. അതിൽ സിപിഎമ്മിനു വേണ്ടി എം.വി. രാഘവനൊരുക്കിയ ലഘുലേഖയുണ്ട്. ഗൗരിയമ്മയെ മുൻ നിർത്തി കളിച്ച രാഷ്ട്രീയച്ചൂതിന്റെ അനുഭവമുണ്ട്. ഗാന്ധിയൻ–മാർക്സിയൻ ചിന്തകളുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഉള്‍പ്പെടെ ഗഹനമായ പഠനങ്ങളുണ്ട്, പരിസ്ഥിതിയെപ്പറ്റിയുള്ള ആശങ്കയും സംസ്കാരത്തെപ്പറ്റിയുള്ള വേവലാതികളുമെല്ലാമുണ്ട്. വലുപ്പത്തിൽ ചെറുതെങ്കിലും ആശയങ്ങളിൽ അതിഗംഭീരമായ ആ ലഘുലേഖകളുടെ ചരിത്രത്തിലൂടെ...
∙ സിപിഎമ്മിന് വേണ്ടി എം.വി. രാഘവന്റെ ലഘുലേഖ
...വെട്ടിക്കൊല്ലാൻ വരുന്നവരുടെ
മുമ്പിൽ ഞങ്ങൾ കഴുത്ത് വച്ചു കൊടുക്കില്ല...
ആയിരത്തി തൊള്ളായിരത്തി എൺപതുകളുടെ പകുതി വരെ കേരളത്തിലെ സിപിഎം സംഘടനാ സംവിധാനത്തിലെ ഏറ്റവും ‘ഡൈനമിക്’ ആയ നേതാവായിരുന്നു എം.വി.രാഘവൻ; പ്രത്യേകിച്ച് മലബാർ മേഖലയിൽ. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്ന എം. വി.രാഘവൻ 1979ൽ പാർട്ടി നിലപാട് വിശദീകരിച്ച് എഴുതിയതാണ് ‘ആർഎസ്എസ്- നാസിപ്പടയുടെ ഇന്ത്യൻ പതിപ്പ്’ എന്ന 18 പേജുള്ള ലഘുലേഖ. തലശ്ശേരിയിലെ വർഗീയ കലാപങ്ങളാണ് ലഘുലേഖയുടെ പ്രധാന പ്രചോദനമെങ്കിലും ഗാന്ധിവധം, ഗോൾവാൾക്കറുടെ നിലപാടുകൾ, ജനസംഘം രൂപീകരണം, നാസി പാർട്ടിയും ആർഎസ്എസും തമ്മിലുള്ള താരതമ്യം എന്നിവയെല്ലാം ലഘുലേഖയിൽ വ്യക്തതയോടെ പറയുന്നു. 1971 ഡിസംബർ 29, 30, 31 തീയതികളിൽ നടന്ന തലശ്ശേരി കലാപത്തെ കുറിച്ച് മൂന്നര പേജിലാണ് എംവിആർ വിശദീകരിക്കുന്നത്. ഇതു സംബന്ധിച്ച വിതയത്തിൽ കമ്മിഷൻ റിപ്പോർട്ടിന്റെ പ്രസക്ത ഭാഗങ്ങളും എംവിആർ ഉദ്ധരിക്കുന്നുണ്ട്.
അന്ന് എംഎൽഎ ആയിരുന്ന എം.വി. രാഘവൻ 1979 ഏപ്രിൽ 3ന് നിയമസഭയിൽ ഇതു സംബന്ധിച്ചു ചെയ്ത പ്രസംഗവും ലഘുലേഖയിലുണ്ട്. സോഷ്യലിസ്റ്റ് നേതാവും രാഷ്ട്രീയ എതിരാളിയുമായ പി.ആർ. കുറുപ്പിനോട് രാഘവൻ സ്വതസിദ്ധമായ ഭാഷയിൽ പറയുന്ന ഭാഗം ഇങ്ങനെ: ‘മാർക്സിസ്റ്റുകാരെ പ്രീണിപ്പിക്കാനാണീ പ്രമേയം കൊണ്ടുവന്നതെന്നു പി.ആർ. കുറുപ്പ് പറഞ്ഞു കേട്ടു. കണ്ണൂരിൽ നടക്കുന്നത് മാർക്സിസ്റ്റ്- ആർഎസ്എസ് സംഘട്ടനമായും കുറുപ്പ് ചിത്രീകരിച്ചു. ഞങ്ങളാരെയും ആക്രമിക്കുന്നില്ല. എന്നാൽ ഞങ്ങളെ വെട്ടിക്കൊല്ലാൻ വരുന്നവരുടെ മുന്നിൽ ഞങ്ങൾ കഴുത്ത് വച്ചു കൊടുക്കില്ല. അത് ആർഎസ്എസിന്റെ കാര്യത്തിൽ മാത്രമല്ല, കുറുപ്പിന്റെ കാര്യത്തിലും ഞങ്ങൾ തെളിയിച്ചിട്ടുണ്ട്’.
∙ ഗൗരിയമ്മയെ മുൻനിർത്തി രാഷ്ട്രീയ ചൂതുകളി
മൂന്നു പതിറ്റാണ്ടു മുൻപ് കെ.ആർ. ഗൗരിയമ്മയെ സിപിഎം പുറത്താക്കിയതിനെ തുടർന്നുള്ള കാലയളവിൽ സിപിഐ (എംഎൽ) റെഡ് ഫ്ലാഗ് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ ലഘുലേഖയുടെ പേര് ‘ഗൗരിയമ്മ പ്രശ്നത്തിന്റെ രാഷ്ട്രീയ വിവക്ഷകൾ’ എന്നായിരുന്നു. ഗൗരിയമ്മയുടെ നേതൃത്വത്തിൽ ഒരു മൂന്നാം മുന്നണി കേരളത്തിലുയർന്നു വരുമെന്നായിരുന്നു അന്നത്തെ ഒരു പ്രചാരണം. അഴിമതിക്കെതിരായും രാഷ്ട്രീയ സദാചാരത്തിനു വേണ്ടിയും ഒരു പ്രസ്ഥാനത്തിനു താൻ രൂപം നൽകുമെന്ന് ഗൗരിയമ്മ പ്രഖ്യാപിക്കുകയും ചെയ്തു. കെ.വേണു അജിത, ലാൽ കോയിപ്പറമ്പിൽ തുടങ്ങിയവർ ഗൗരിയമ്മയുമായി കൈ കൈകോർക്കുകയും ചെയ്തതോടെ പുതുതായി എന്തോ സംഭവിക്കുമെന്ന പ്രതീതിയുണ്ടായി. അക്കാലത്താണ് റെഡ് ഫ്ലാഗ് സംസ്ഥാന കമ്മിറ്റി 22 പേജുള്ള രാഷ്ട്രീയ ലഘുലേഖ 2 രൂപ നിരക്കിൽ അച്ചടിച്ചു പുറത്തിറക്കിയത്. ലഘുലേഖയിലൂടെ നക്സലൈറ്റ് സഖാക്കൾ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ ചുരുക്കിപ്പറയാം:
ഒന്നാമതായി, സിപിഎം നേരിടുന്ന രാഷ്ട്രീയ നിലപാടുകളുടെ തകർച്ചയും അതിന്റെ ജീർണതയുമാണ് ഗൗരിയമ്മ പ്രശ്നത്തിലൂടെ പുറത്തു വരുന്നത്. രണ്ടാമതായി, സിപിഎമ്മിനെക്കുറിച്ച് ഗൗരിയമ്മ ഉയർത്തിയ വിമർശനങ്ങളിൽ തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റേതായ ഒരു സമീപനമില്ല. മൂന്നാമതായി, ഗൗരിയമ്മയെ മുൻനിർത്തി ഒരു രാഷ്ട്രീയ ചൂതുകളിക്കായി ചില വിഭാഗങ്ങൾ ഇറങ്ങിത്തിരിച്ചിരിക്കുന്നു. ഗൗരിയമ്മയുടെ വിപ്ലവ പൈതൃകത്തെ ഉപയോഗിച്ച് പിന്തിരിപ്പൻ ലക്ഷ്യങ്ങൾ നേടാൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്നും ആഹ്വാനം ചെയ്താണ് ലഘുലേഖ അവസാനിക്കുന്നത്.
∙ ഇംഗ്ലിഷ് മല്ലുമുണ്ട് മുർദാബാദ്
സാമൂഹിക പ്രസ്ഥാനങ്ങളിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് വ്യത്യസ്തങ്ങളായ വിഷയങ്ങളെ പരാമർശിച്ച് ഏറ്റവുമധികം ലഘുലേഖകൾ ശ്രദ്ധേയമായ വിധത്തിൽ ഇറക്കിയിട്ടുള്ളതെന്നു തോന്നുന്നു. 1983ലെ ആരോഗ്യരേഖ, വയൽ സംരക്ഷണം, ദ്വീപ് വികസന പദ്ധതിയും കായൽ പരിസ്ഥിതിയും, കേരളത്തിലെ ഗതാഗത പ്രശ്നങ്ങൾ, മദ്യവിമുക്‌ത കേരളം, സാംസ്കാരിക പൈതൃകവും മതമൗലികവാദവും, കേരളത്തിന്റെ വിദ്യാഭ്യാസ മേഖല, നാളത്തെ കേരളം നാളത്തെ പഞ്ചായത്ത് എന്നിങ്ങനെ പരിഷത്തിന്റെ കാഴ്ചപ്പാടുകൾ അച്ചടിരൂപം കൊണ്ടത് ഒട്ടേറെ ലഘുലേഖകളായാണ്.
1995ൽ ശാസ്ത്ര സാഹിത്യ പരിഷത്ത് ഇറക്കിയ 20 പേജുള്ള ലഘുലേഖയാണ് ‘ഭാഷ, സംസ്കാരം, വിദ്യാഭ്യാസം’. പ്രഫ. എം.എൻ. വിജയന്റെ രണ്ടു പ്രഭാഷണങ്ങളാണ് ലഘുലേഖയ്ക്കാധാരം. ദേശീയ പ്രസ്ഥാനത്തിന്റെ കാലം ഓർമിപ്പിച്ച് ലഘുലേഖ പറയുന്നു: അധികാരത്തിന്റെ രൂപം കൂടിയാണ് ഭാഷ എന്നതിനാൽ അധികാരത്തെ തോൽപ്പിക്കാൻ അതിന്റെ ഭാഷയെ തോൽപ്പിക്കണമെന്ന് നമ്മുടെ ദേശീയത കരുതിപ്പോന്നിരുന്നു. ഇതേ ഉദ്ദേശത്തോടെയാണ് ഇംഗ്ലിഷ് സോപ്പിനേയും ഇംഗ്ലിഷ് മല്ലു മുണ്ടിനേയും ഇംഗ്ലിഷ് ഭാഷയെയും നമ്മൾ എതിർത്തിരുന്നത്. മാഞ്ചസ്റ്ററിൽനിന്ന് പല ബാധകൾ വരുന്നുണ്ട് എന്നും അതിലൊരു ബാധ മല്ലുമുണ്ടാണെന്നും മല്ലു മുണ്ടിനെ എതിർക്കണമെന്നും ഇ.വി.കൃഷ്ണപിള്ളയും പാടിയിട്ടുണ്ട്.
∙ അത്യാഗ്രഹികളുടെ ലോകം
കവിയും അധ്യാപകനും പ്രഭാഷകനുമെല്ലാമായിരുന്ന പ്രഫ.ജി. കുമാരപിള്ളയുടെ നേതൃത്വത്തിൽ, ഗാന്ധിയൻമാരും പ്രകൃതി സ്നേഹികളുമായ കുറച്ചുപേർ 35 വർഷം മുൻപ് തിരുനെല്ലിയിൽ ഒരു ഡിസംബറിൽ രണ്ടു ദിവസം ഒത്തുകൂടി. പ്രകൃതി നശീകരണവും ഊഷരമാകുന്ന ഭൂമിയുമെല്ലാം ചർച്ച ചെയ്തു പിരിഞ്ഞ സഹൃദയ കൂട്ടായ്മയുടെ ബാക്കിപത്രമായി മലയാളിക്കു കിട്ടിയത് ‘പ്രകൃതി നമ്മുടെ അമ്മ’ എന്ന 10 പേജുള്ള ലഘുലേഖയാണ്. അതു വായിച്ചു തീരുമ്പോൾ ഗാന്ധിയുടെ ഒരു വാചകം അവസാന പുറത്തുണ്ട്. ഉൾക്കിടിലമുണ്ടാക്കുന്ന ആ വാചകം ഇതാണ്: ‘പ്രപഞ്ചത്തിലെ എല്ലാ മനുഷ്യരുടെയും ആവശ്യത്തിനുള്ളത് പ്രകൃതി നൽകുന്നുണ്ട്. എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹത്തിന് അത് തികയുകയില്ല’.
∙ വൈരുധ്യാത്മക ഭൗതികവാദം– വില ഒന്നര രൂപ
മാർക്സിസത്തിന്റെ സത്തയായ വൈരുധ്യാത്മക ഭൗതികവാദത്തെ ശുദ്ധ മലയാളത്തിൽ 27 പേജുള്ള ലഘുലേഖയാക്കി ഒന്നര രൂപയ്ക്ക് എം.പി. പരമേശ്വരൻ മലയാളിക്ക് മൂന്നര പതിറ്റാണ്ടു മുൻപ് വായിക്കാൻ കൊടുത്തു. എന്താണ് ദർശനം എന്ന തലക്കെട്ടോടെ ആരംഭിക്കുന്ന ലഘുലേഖ ഭൗതിക പ്രപഞ്ചം, ചലന നിയമങ്ങൾ തുടങ്ങി 11 വിഷയങ്ങളിലൂടെ കടന്ന് തൊഴിലാളി വർഗത്തിന്റെ ലോകവീക്ഷണത്തിൽ അവസാനിക്കുന്നു. എന്താണ് ദർശനം എന്ന് എം.പി. പരമേശ്വരൻ ലളിത സുന്ദരമായി പറയുന്നത് ശ്രദ്ധിക്കാം– തനിക്കു ചുറ്റുമുള്ള വസ്തുക്കൾ, പ്രതിഭാസങ്ങൾ, സമൂഹങ്ങൾ, സമൂഹബന്ധങ്ങൾ തുടങ്ങി സകലതിനേയും പറ്റി, അവയ്ക്കെല്ലാം തമ്മിലുള്ള പരസ്പര ബന്ധങ്ങളെപ്പറ്റി ഒക്കെയുള്ള മനുഷ്യന്റെ സമഗ്രമായ വീക്ഷണമാണ് ദർശനം. അതായത് തനിക്കു ചുറ്റുമുള്ള പ്രപഞ്ചത്തെക്കുറിച്ച് കൂടുതൽ പൂർണമായ അറിവുണ്ടാക്കാനുള്ള ഉപാധിയെന്നർത്ഥം. അല്ലാതെ, ഇഹലോക ചിന്ത വെടിഞ്ഞ് പരലോകത്തേക്കുള്ള വഴി സുഗമമാക്കാനുള്ള മാർഗം ആരായലല്ല ദർശനം .
∙ ഗാന്ധിയൻ ചിന്തകൾ
ഗാന്ധിയുടെയും ജയപ്രകാശ് നാരായണന്റെയും ആശയാദർശങ്ങളെ നെഞ്ചേറ്റുന്ന ഗാന്ധി യുവമണ്ഡലവും ലഘുലേഖാ രംഗത്ത് സജീവമായിരുന്നു. ‘സമ്പത്തിന്റെ സാമൂഹികവൽക്കരണം’ എന്ന, 12 പേജുള്ള ലഘുലേഖയിൽ പറയുന്ന ഗാന്ധിയൻ ദർശനങ്ങൾ 2 വാചകത്തിൽ അവസാന പുറത്ത് ചുരുക്കിപ്പറഞ്ഞിട്ടുണ്ട്: ‘സമ്പത്ത് വ്യക്തികളിലേക്കോ സ്റ്റേറ്റിലേക്കോ കേന്ദ്രീകരിക്കുന്നത് ചൂഷണത്തിന് കാരണമാകും. ചൂഷണരഹിത സമൂഹസൃഷ്ടിക്ക് സമ്പത്തിന്റെ സാമൂഹികവൽക്കരണം അനിവാര്യമാണ്’.
∙ മരിക്കാൻ മനസ്സില്ലാത്തവർ
തൃശൂരിലെ ലാലൂരിനെ, നഗരത്തിന്റെ കുപ്പത്തൊട്ടിയാക്കുന്നതിനെതിരെ രണ്ടരപ്പതിറ്റാണ്ട് സമരം ചെയ്ത ലാലൂർ മലിനീകരണ വിരുദ്ധ സമിതിയുടെ 15 പേജുള്ള ലഘുലേഖ വായിച്ചാൽ മനസ്സാക്ഷിയുള്ള ഏതു മനുഷ്യനും ഒന്നു വിറങ്ങലിക്കും. 1988 മുതൽ ലാലൂരിലെ മണ്ണും വെള്ളവും വായുവും വിഷലിപ്തമാക്കിയവർക്കെതിരെ നിസ്സഹായരായ ഒരു കൂട്ടം സാധാരണക്കാർ നടത്തിയ സമരങ്ങളുടെ നാൾവഴിയാണത്. മനുഷ്യമലം തള്ളൽ മുതൽ പൊട്ടിയൊലിക്കുന്ന മാലിന്യമല വരെ കൺമുന്നിൽ കണ്ട്, വീട്ടുകിണറ്റിലെ വിഷവായു ശ്വസിച്ച് മൂന്നുപേർ പിടഞ്ഞു മരിക്കുന്നതു കണ്ട്, മരിക്കാൻ മനസ്സില്ലാതെ അവർ സമരം തുടരുകയായിരുന്നു. ലാലൂരിന്റെ ലഘുലേഖയിലെ അവസാന വാചകങ്ങൾ ഇതാണ്– ജില്ലകൾ തോറും ഉയർന്നു വരുന്ന മെഡിക്കൽ കോളജുകൾ അനാരോഗ്യകരമായ പരിസരങ്ങളെ സ്വാഗതം ചെയ്യുന്നു. കൂണുകൾ പോലെ മുളച്ചുപൊന്തുന്ന ഇത്തരം മെഡിക്കൽ കോളജുകളല്ല, നമുക്കു വേണ്ടത് ആരോഗ്യപൂർണമായ ജീവിത ചുറ്റുപാടുകളാണ് എന്നു നാം ഉറക്കെപ്പറയുകയും അതിനു വേണ്ടി പ്രയത്‌നിക്കുകയും ചെയ്യുക.
∙ പുകവലി കുറ്റമാണ് സർ
അട്ടപ്പാടി അഗളിയിലെ ബദൽ വിദ്യാ കേന്ദ്രമായ സാരംഗിൽനിന്ന് ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും തയാറാക്കിയ ‘പുകവലി കുറ്റമാണോ?’ 30 പേജുള്ള പഠന ലഘുലേഖയാണ്. അട്ടപ്പാടിയിലെ പ്രസിദ്ധങ്ങളായ 2 ക്ഷേത്രങ്ങളിൽ ഉത്സവത്തിന് കലാപരിപാടികൾ നടത്തിക്കൊടുക്കുന്നത് ബീഡിക്കമ്പനിക്കാരാണ്. വേദി മുഴുവൻ ബീഡിപ്പരസ്യങ്ങളാണ്. കലാകാരൻമാരെത്തുന്നത് ബീഡി വിതരണം ചെയ്യുന്ന വണ്ടികളിൽ. പുകയിലപ്പുകയുടെ കടലായി മാറുന്ന ഇത്തരം സമൂഹങ്ങളെ ചൂണ്ടിക്കാട്ടിയാണ് പിടി മുറുക്കുന്ന പുകയിലയെ അടിവരയിടുന്നത്. ഒരാളെക്കൊല്ലാൻ 60 മില്ലിഗ്രാം നിക്കോട്ടിൻ മതിയത്രെ. 30 സിഗരറ്റുകളിൽനിന്ന് അത്രയും നിക്കോട്ടിൻ വേർതിരിച്ചെടുക്കാനാകും. പുകവലിയുടെ ഇടവേളകളിൽ ഈ വിഷത്തെ കരളും വൃക്കകളും അരിച്ചു മാറ്റുന്നതിനാലാണ് പുകവലിക്കാരിൽ പലരുടെയും ജീവിതം മുന്നോട്ടു പോകുന്നതെന്ന്, വിഷവിമുക്തമായ ഒരു നല്ല സമൂഹത്തിന് സമർപ്പിച്ച പഠനം ചൂണ്ടിക്കാട്ടുന്നു.
∙ വീടടച്ച് തെരുവിലിറങ്ങി, കുടിവെള്ളം തേടി
സ്റ്റേഡിയം പണിയാൻ കാശുണ്ട്
ആന കളിക്കാൻ കാശുണ്ട്
ടൂറിസം നടത്താൻ കാശുണ്ട്
കുടിവെള്ളത്തിനു പണമില്ല
ഒന്നര പതിറ്റാണ്ടു മുൻപ് കൊച്ചിയിലെ നഗരപാതകൾ കയ്യേറി സ്ത്രീകളും കുട്ടികളുമടങ്ങുന്ന വൈപ്പിൻ ജനത കുടിവെള്ളത്തിനു വേണ്ടി നടത്തിയ ജീവൽ സമരത്തിൽ മുഴങ്ങിയ മുദ്രാവാക്യമാണിത്. കുടിവെള്ളത്തിൽ രാഷ്ട്രീയം കലർത്താതെ അവർ ആബാലവൃദ്ധം വീട് അടച്ച് ചട്ടിയും കലവുമായി സമരത്തിനെത്തിയപ്പോൾ അക്ഷരാർഥത്തിൽ നഗരം ഞെട്ടിവിറച്ചു. റോഡിനു നടുവിൽ പന്തൽ കെട്ടി കുത്തിയിരുന്ന സാധാരണക്കാരുടെ ആ സമരത്തെ ചരിത്രത്തോടു ചേർത്തു വയ്ക്കുന്ന ലഘുലേഖയാണ് ‘വൈപ്പിൻ ജനകീയ സമര മുഖത്തു നിന്നും’.
പുതിയ നൂറ്റാണ്ടിൽ മൊബൈലും സമൂഹ മാധ്യമങ്ങളും അറിവിന്റെ മേഖലകളിൽ നടത്തിയ കൃതിച്ചുചാട്ടം ലഘുലേഖകളെയും ബാധിച്ചു. രാഷ്ട്രീയ–സാമൂഹിക കാര്യങ്ങളിൽ ഉണർവോടെ പ്രതികരിച്ച ഒരു തലമുറയാണ് മുൻ കാലങ്ങളിൽ ഇത്തരം അക്ഷരത്തീനാമ്പുകളെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചത്. അത്തരത്തിലൊരു തലമുറ ജീവിതമധ്യാഹ്നത്തിലേക്കും സായാഹ്നത്തിലേക്കും പിൻവാങ്ങുമ്പോൾ പുത്തൻ ആശയങ്ങളുടെയും ആവിഷ്ക്കാരങ്ങളുടെയും ലഘു രൂപങ്ങൾ ചിലപ്പോഴെങ്കിലും പിഡിഎഫ് രൂപത്തിലേക്ക് മാറുന്നുണ്ട്. എങ്കിലും വായിക്കാനും സൂക്ഷിക്കാനും ഇടയ്ക്കിടെ പൊടി തുടച്ചെടുത്ത് പരിശോധിക്കാനും ഈ കുഞ്ഞൻ ആശയക്കൂട്ടം അരികിലുള്ളതു തന്നെയാണ് നല്ലത്. സംവാദ ചിന്തകൾക്ക് ഉണർവുള്ള മണ്ണിൽ വീണ്ടും വീണു മുളയ്ക്കാനും തളിർത്തു പൂവിടാനും നൂറു നൂറ് ആശയങ്ങളുടെ ഉശിരൻ കുഞ്ഞു പോരാളികൾ വീണ്ടും പിറവി കൊള്ളുമെന്നുതന്നെ നമുക്ക് ആശിക്കാം.
English Summary: Small, Still Strong: History of Pamphlets in Kerala