ഒരു പുരസ്കാരമെങ്കിലും പ്രഖ്യാപിക്കാത്ത ഒരു ദിവസം പോലും കേരളത്തിലില്ല. ചെറുതും വലുതുമായവ. പണമുള്ളതും ഇല്ലാത്തതും. പ്രശസ്ത ഫലകം ഉൾപ്പെടെയുള്ളവ. സാംസ്കാരിക സംഘടനകളുടെ പേരിൽ. ജാതിയുടെയും മതത്തിന്റെയും പേരിൽ. മതനിരപേക്ഷതയുടെയും സോഷ്യലിസത്തിന്റെയും പേരിൽ. സാമൂഹിക നീതിയുടെയും അനീതിയുടെയും പേരിൽ.

ഒരു പുരസ്കാരമെങ്കിലും പ്രഖ്യാപിക്കാത്ത ഒരു ദിവസം പോലും കേരളത്തിലില്ല. ചെറുതും വലുതുമായവ. പണമുള്ളതും ഇല്ലാത്തതും. പ്രശസ്ത ഫലകം ഉൾപ്പെടെയുള്ളവ. സാംസ്കാരിക സംഘടനകളുടെ പേരിൽ. ജാതിയുടെയും മതത്തിന്റെയും പേരിൽ. മതനിരപേക്ഷതയുടെയും സോഷ്യലിസത്തിന്റെയും പേരിൽ. സാമൂഹിക നീതിയുടെയും അനീതിയുടെയും പേരിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു പുരസ്കാരമെങ്കിലും പ്രഖ്യാപിക്കാത്ത ഒരു ദിവസം പോലും കേരളത്തിലില്ല. ചെറുതും വലുതുമായവ. പണമുള്ളതും ഇല്ലാത്തതും. പ്രശസ്ത ഫലകം ഉൾപ്പെടെയുള്ളവ. സാംസ്കാരിക സംഘടനകളുടെ പേരിൽ. ജാതിയുടെയും മതത്തിന്റെയും പേരിൽ. മതനിരപേക്ഷതയുടെയും സോഷ്യലിസത്തിന്റെയും പേരിൽ. സാമൂഹിക നീതിയുടെയും അനീതിയുടെയും പേരിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു പുരസ്കാരമെങ്കിലും പ്രഖ്യാപിക്കാത്ത ഒരു ദിവസം പോലും കേരളത്തിലില്ല. ചെറുതും വലുതുമായവ. പണമുള്ളതും ഇല്ലാത്തതും. പ്രശസ്ത ഫലകം ഉൾപ്പെടെയുള്ളവ. സാംസ്കാരിക സംഘടനകളുടെ പേരിൽ. ജാതിയുടെയും മതത്തിന്റെയും പേരിൽ. മതനിരപേക്ഷതയുടെയും സോഷ്യലിസത്തിന്റെയും പേരിൽ. സാമൂഹിക നീതിയുടെയും അനീതിയുടെയും പേരിൽ. ഒന്നിലധികം തവണ, ഒട്ടേറെത്തവണ ഈ പുരസ്കാരങ്ങൾക്ക് പലരും അർഹരാവുന്നു. എന്നാൽ, 74 വർഷം ‘അതി’ജീവിച്ചിട്ടും കേരളത്തിലെ സാമൂഹിക മാറ്റങ്ങളെക്കുറിച്ചുൾപ്പെടെ വിപ്ലവാത്മക ചിന്തകൾ അവതരിപ്പിച്ച, ഗവേഷണ രംഗത്ത് മൗലികതയുള്ള പഠനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച എം.കുഞ്ഞാമന് എത്ര പുരസ്കാരം ലഭിച്ചു ? 

ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിത സമരം എന്ന പേരിൽ മൂന്നു വർഷം മുമ്പ് പുറത്തുവന്ന എതിര് എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചതു മറക്കുന്നില്ല; അതു കുഞ്ഞാമൻ നിരസിച്ചതും. എന്നാൽ, കെ. കണ്ണൻ എഡിറ്റ് ചെയ്ത ആ പുസ്തകത്തിനു ലഭിച്ച അംഗീകാരത്തിൽ മാത്രം ഒതുങ്ങേണ്ടതാണോ കുഞ്ഞാമന്റെ ജീവിതം. 

കുഞ്ഞാമൻ, ചിത്രം: മനോരമ
ADVERTISEMENT

പ്രശസ്ത നരവംശ ശാസ്ത്രജ്ഞനായ എ. അയ്യപ്പൻ 1960 ൽ എഴുതി: കടുവയെയും സിംഹത്തെയും ആക്രമിച്ചു കീഴടക്കുന്ന ആദിവാസി ഒരു റവന്യൂ ഇൻസ്പെക്ടറുടെ മുന്നിൽ നിന്നു വിറയ്ക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. 

അധികാര ശ്രേണിയിൽ തീരെ താഴെയാണ് റവന്യൂ ഇൻസ്പെക്ടർ. എന്നാൽ അയാളും അധികാരത്തിന്റെ ഭാഗമാണ്. ഭരണകൂടത്തിന്റെ ഭാഗമാണ്. ആദിവാസി ഇന്നും അവയെ ഭയപ്പെടുന്നു. കാരണം ഒന്നേയുള്ളൂ, ഭരണത്തിൽ നിന്നും അധികാരത്തിൽ നിന്നും പുറന്തള്ളപ്പെട്ടവരാണവർ. ദലിത് സമൂഹത്തിലെ ഓരോരുത്തരും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഈ ഭീതിയുടെ ഇരകളാണ്. അവരിൽ ആ ഭീതി നിലനിർത്തുന്നതിൽ നമ്മുടെ സമൂഹം വിജയിച്ചിരിക്കുന്നു. അവർക്കു വേണ്ടി ഒട്ടേറെ ചടങ്ങുകൾ നടത്തുമ്പോഴും അവർ ഒരിക്കലും മുഖ്യധാരയിലേക്കു പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നുമുണ്ട്. തല തിരിഞ്ഞ ഈ ദലിത് പ്രേമത്തെക്കുറിച്ചും കുഞ്ഞാമന് വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു. അതദ്ദേഹം പ്രകടിപ്പിച്ചിട്ടുമുണ്ട്. 

എന്നാൽ, കുഞ്ഞാമൻ മറ്റു ചില അവഗണനകളുടെയും തിരസ്കാരങ്ങളുടെയും കൂടെ ഇരയാണ്. അതിലൊന്നാണ് അദ്ദേഹത്തിന്റെ ഒറ്റപ്പെടൽ. ഏകാന്തത. താൻ ആർക്കും ഒന്നിനും വേണ്ടപ്പെട്ടവനല്ലെന്ന ചിന്ത. ആ തിരിച്ചറിവ് കുഞ്ഞാമന് കൊടുത്തത് കേരള സമൂഹം തന്നെയാണ്. ഒറ്റപ്പെടലും ഏകാന്തതയും അവഗണനയും സഹിക്കാനാവാതെ ഒരു വ്യക്തി ജീവനൊടുക്കുമ്പോൾ അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് അയാൾ ജീവിക്കുന്ന സമൂഹത്തിന് ഒഴിഞ്ഞുമാറാനാവില്ല. അങ്ങനെയെങ്കിൽ കുഞ്ഞാമന്റെ മരണം കൊലപാതകമാണെന്നു പറയേണ്ടിവരും. അതിനുത്തരവാദി കേരളീയ സമൂഹമെന്നും. ജാതിയുടെ പേരിൽ ഇന്നും മിഥ്യാഭിമാനം പുലർത്തുന്നവർ. പ്രവൃത്തിയിലല്ലെങ്കിൽ ചിന്തയിലെങ്കിലും വിവേചനം കാണിച്ചവർ. അതിന്റെ ദുഷ്പ്രയോജനങ്ങൾ അനുഭവിച്ചവർ. അവരാണു കുറ്റവാളികൾ. 

ഡോ. എം.കുഞ്ഞാമൻ (ഫയൽ ചിത്രം ∙ മനോരമ)

പൊരുതാൻ കെൽപില്ലാത്തവനല്ല കുഞ്ഞാമൻ. ജീവിതത്തിലുടനീളം അതദ്ദേഹം തെളിയിച്ചതാണ്. താണ ജാതിയിൽ പിറന്നിട്ടും വിദ്യാഭ്യാസ, അക്കാദമിക് രംഗത്തെ ഉന്നതങ്ങളിൽ അദ്ദേഹം എത്തിയത് ആരുടെയും കാരുണ്യം കൊണ്ടോ ഔദാര്യം കൊണ്ടോ അല്ല. പൊരുതി നേടിയതുതന്നെയാണ്. സ്കൂളിൽ പഠിക്കുമ്പോൾ ജാതിപ്പേര് വിളിച്ച അധ്യാപകനെ മുതൽ ചോദ്യം ചെയ്തു തുടങ്ങിയ ആ ജീവിതത്തിൽ പല തവണ പലരെയും അദ്ദേഹത്തിന് ചോദ്യം ചെയ്യേണ്ടിവന്നു. പല സമ്പ്രദായങ്ങളെയും കീഴ്വഴക്കങ്ങളെയും ലംഘിക്കേണ്ടിവന്നു. സ്വന്തം വഴി സ്വയം വെട്ടിത്തെളിക്കേണ്ടിവന്നു. 

ADVERTISEMENT

ഏതു സാമൂഹിക വിഭാഗത്തിലായാലും അനുസരണയുള്ളവരെ, അടിമ മനോഭാവമുള്ളവരെ എല്ലാവർക്കും ഇഷ്ടമാണ്– രാഷ്ട്രീയ പാർട്ടികൾക്കും തൊഴിലുടമകൾക്കും. ചോദ്യം ചെയ്യുന്നവരെ ആർക്കും ഇഷ്ടമല്ല. അവർ ആക്രമിക്കപ്പെടുന്നു എന്ന് കുഞ്ഞാമന് അറിയാമായിരുന്നു. അതിന് അദ്ദേഹത്തിന്റെ ജീവിതം ഉദാഹരണവുമായിരുന്നു. 

‌തോൽവി ഒരു യാഥാർഥ്യമായിരിക്കെത്തന്നെ, ആത്മാഭിമാനത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നു. തോൽക്കാൻ പിറന്നവനല്ലെന്ന ബോധവും ഉണ്ടായിരുന്നു. 

അംബേദ്കർ ആത്മാഭിമാനത്തിന്റെ പ്രതീകമാണ്: കുഞ്ഞാമൻ പറഞ്ഞു. 

അദ്ദേഹത്തിന്റെ പ്രതിമ നോക്കൂ. നെഞ്ചു വിരിച്ച്, വിരൽ ചൂണ്ടി മുന്നോട്ടു നോക്കുകയാണ്. അംബേദ്കർ ആരെയും തനിക്കു മീതെ കണ്ടില്ല. മറ്റുള്ളവരെ വലിയവരായി കാണുന്നവർക്ക് സ്വാതന്ത്ര്യം അനുഭവിക്കാനും വളരാനും കഴിയില്ല എന്നദ്ദേഹം ആവർത്തിച്ചു പറഞ്ഞു. 

ADVERTISEMENT

പ്രവർത്തന നിരതനായിരിക്കുമ്പോഴാണ് അംബേദ്കർ ഈ ലോകത്തോട് വിടപറഞ്ഞത്. അദ്ദേഹത്തിന്റെ മുറിയിലെ വിളക്ക് അണഞ്ഞിരുന്നില്ല. മേശപ്പുറത്ത് പുസ്തകങ്ങൾ തുറന്നുവച്ചിട്ടുണ്ടായിരുന്നു. പ്രസീദ്ധീകരണത്തിന് തയാറായ കയ്യെഴുത്തുപ്രതികൾ ഉണ്ടായിരുന്നു. അവ പിന്നീട് പുസ്തകമായി പുറത്തുവന്നു. കുഞ്ഞാമനും ആ മാതൃക സ്വീകരിക്കാമായിരുന്നില്ലേ. വാളയാറിലെ സഹോദരിമാർ ഈ ലോകത്തുനിന്നു പോയപ്പോൾ, അട്ടപ്പാടിയിൽ മധു ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ടപ്പോൾ ഒക്കെ കണ്ണീർ പൊഴിക്കാൻ മാത്രം കഴിയുന്ന സ്വന്തം നിസ്സഹായതയിൽ അദ്ദേഹം പരിതപിച്ചിരുന്നു. അതേ പരിദേവനം അവശേഷിപ്പിച്ച് മടങ്ങേണ്ട വ്യക്തിയായിരുന്നില്ല കുഞ്ഞാമൻ

ഡോ.എം.കുഞ്ഞാമൻ. (ഫയൽ ചിത്രം∙മനോരമ)

നിയമവാഴ്ച എന്നുള്ളത് വ്യക്തിയെ നിയന്ത്രിക്കാനുള്ളതല്ല. വ്യക്തിസ്വാതന്ത്ര്യം ഉറപ്പുവരുത്താനും പ്രമോട്ട് ചെയ്യാനുമുള്ളതാണ്. വ്യക്തിയാണ് ഉന്നതൻ. സർക്കാരല്ല. വ്യക്തി സ്വാതന്ത്ര്യമാണ് ഉന്നതവും ഉദാത്തവും. ആ സ്വാതന്ത്ര്യം ജീവിതത്തിൽ മാത്രമല്ല, മരണത്തിലും ഉയർത്തിപ്പിടിച്ചപ്പോൾ, കുഞ്ഞാമന്റെ ചിന്തകളിൽ നിന്ന് പ്രചോദനം നേടുന്ന ഒരു തലമുറയെക്കുറിച്ചുകൂടി അദ്ദേഹം ചിന്തിക്കേണ്ടിയിരുന്നു. എന്നാൽ, അതിനൊന്നും കഴിയാത്ത രീതിയിൽ അദ്ദേഹം ഒറ്റപ്പെട്ടിരുന്നു. പ്രത്യേകിച്ചും അവസാന കാലത്ത്. സുഹൃത്തുക്കൾ ഇല്ലായിരുന്നു എന്നല്ല. അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ മാധ്യമങ്ങൾ ഇല്ലായിരുന്നു എന്നല്ല.  ഫെയ്സ് ബുക്ക് എന്നും തുറന്നുതന്നെ കിടന്നിരുന്നു. എന്നാൽ, സഹകരിച്ചും സന്തോഷിപ്പിച്ചും നാടും സാംസ്കാരിക രംഗവും അടക്കിവാഴുന്ന അഭിനവ ബുദ്ധജീവികൾക്കൊപ്പം തള്ളിക്കയറാൻ അദ്ദേഹം ഉണ്ടായിരുന്നില്ല. ഒരു സമിതിയിലും അംഗത്വം ഉറപ്പുവരുത്താൻ തിണ്ണകൾ നിരങ്ങിയില്ല. ഒറ്റയ്ക്കാണെന്ന് അഭിമാനത്തോടെ പറഞ്ഞു; ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങാത്ത പൊൻപേനയുമായി അവസാന നിമിഷം വരെയും സജീവമായി. അതിനു ശേഷം അരങ്ങൊഴിഞ്ഞു. സമൂഹം ആ പ്രതിഭയെ അർഹിക്കുന്നില്ലെന്നുപോലും പറയാം. 

കോളജിൽ തന്റെ സഹപാഠിയായിരുന്ന ഒരാളെക്കുറിച്ച് കുഞ്ഞാമൻ പറഞ്ഞിട്ടുണ്ട്. എംഎയ്ക്ക് കുടെപഠിച്ച ഒരാൾ. ക്ലാസ്സിൽ വില കൂടിയ ജീൻസും പോയിന്റഡ് ഷൂവുമൊക്കെ ധരിച്ച് ടിപ് ടോപ്പിലേ വരൂ. ഒന്നാം റാങ്ക് കിട്ടിയ വിവരം പറഞ്ഞപ്പോൾ അവൻ കുഞ്ഞാമനോട് പറഞ്ഞു: എടാ, നിനക്ക് ഇതു കിട്ടുമെന്ന് എനിക്കറിയാമായിരുന്നു. 

അതെന്താ ? 

കാരണം, നീയൊരു കഴുതയാണ്. ഒന്നാം റാങ്ക് കഴുതകൾക്കുള്ളതാണ്. നീ കഴുതയെപ്പോലെ പഠിക്കുന്നതു കണ്ടപ്പോൾ ഞാൻ തീരുമാനച്ചതാണ്, അതു നിനക്കു കിട്ടുമെന്ന്. 

ഇപ്പോഴത്തെ പ്രശ്നം അതല്ല. വീട്ടിലേക്കു തിരിച്ചുപോകാൻ കുറച്ചു പണം വേണം: കുഞ്ഞാമൻ പറഞ്ഞു. 

അവന്റെ വീട് കൊണ്ടോട്ടിയിലാണ്. അവിടേക്കു കുഞ്ഞാമനെ കൊണ്ടുപോയി. സമ്പന്നനായി പ്രത്യക്ഷപ്പെട്ടിരുന്ന അവനുണ്ടായിരുന്നത് രണ്ടു സെന്റിൽ ഒരു ചെറ്റപ്പുര. അവിടെ ഉമ്മയും അനിയൻമാരും അനിയത്തിമാരും. 

രാത്രി കിടക്കുമ്പോൾ അവൻ പറഞ്ഞു: എടാ, ഞാൻ അന്ന് കോളജിൽ ധരിച്ചുവന്ന വേഷമെല്ലാം കടം വാങ്ങിയതാണ്. കടം കിട്ടണമെങ്കിൽ നല്ല വേഷത്തിൽ വരണം ! 

ഒരിക്കൽ, റീഡറും യുജിസി അംഗവുമായിരുന്നപ്പോൾ, കേരള യൂണിവേഴ്സിറ്റി ഡിപ്പാർട്മെന്റിൽ പ്രഫസർ പോസ്റ്റിന് കുഞ്ഞാമനും അപേക്ഷിച്ചു. തിരഞ്ഞെടുത്തില്ല. പകരം മറ്റൊരാളെ നിയമിച്ചു. ജാതിയായിരുന്നു പ്രശ്നം. സർവകലാശാലയുടെ എല്ലാ കമ്മിറ്റികളിൽ നിന്നും കുഞ്ഞാമൻ രാജിവച്ചു. വൈസ് ചാൻസ്‌ലറോട് അദ്ദേഹം പറഞ്ഞു: ഞങ്ങൾ ദലിതരാണ്. ധൈര്യമില്ലാത്തവരാണ്. 

ഒരിക്കൽക്കൂടി അതു തന്നെ ആവർത്തിച്ചാണ് ഭരണഘടനാ ശിൽപി ബി. ആർ. അംബേദ്കറുടെ ചരമവാർഷികത്തിന് ഏതാനും ദിവസം മുമ്പ് അദ്ദേഹം കടന്നുപോകുന്നത്. കേൾക്കുന്നില്ല, കാണുന്നില്ല എന്നു നടിക്കുന്നവർക്ക് അതു തുടരാം. അതുവരെയും ഇത്തരം മരണങ്ങളും ആവർത്തിച്ചുകൊണ്ടിരിക്കും. ആർക്കും ഒന്നും പറയാനില്ലല്ലോ..? 

പണമുള്ളോർ നിർമിച്ച നീതിക്കിതിലൊന്നും പറയുവാനില്ലേ , ഞാൻ പിൻവലിച്ചു...

English Summary:

M Kunhaman's Life and His Book

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT