കേരളത്തിന്റെ എല്ലാ രീതിയിലുമുള്ള പുരോഗതിയും മുന്‍കൂട്ടി കണ്ട ദീര്‍ഘദര്‍ശിയാണ് മഹാകവി ജി ശങ്കരക്കുറുപ്പ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം മറൈന്‍ഡ്രൈവില്‍ പൂര്‍ത്തിയായ ജി.സ്മാരകം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളം വെറുമൊരു കൊച്ചു കേരളമല്ല ഇന്ന്. ലോക കേരളമാണ് എന്നും നമ്മുടേത് ഈ ചെറുവട്ടത്തില്‍ മാത്രമുള്ള ഭാഷയല്ല, ലോക ഭാഷ തന്നെയാണ് എന്നുള്ള കാഴ്ചപ്പാടോടെ ലോക കേരള സഭ ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി സര്‍ക്കാര്‍ നീങ്ങുന്ന ഘട്ടമാണിത്. കേരളത്തിന്റെ യശസ്സ്,  ഉയര്‍ത്തിക്കാട്ടുന്ന മാതൃകകള്‍ ഇതെല്ലാം ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രങ്ങളാകുന്ന പ്രത്യേക ഘട്ടമാണ്. ഇത്തരമൊരു ഘട്ടം കേരളത്തിനുണ്ടാകുമെന്ന് ജി ശങ്കരക്കുറുപ്പ് കണ്ടിരിക്കണം. അല്ലെങ്കില്‍ 'ഹാ വരും വരും നൂന മദ്ദിനം, എന്‍ നാടിന്റെ നാവനങ്ങിയാല്‍ ലോകം ശ്രദ്ധിക്കും കാലം വരും...' എന്ന് അന്നേ അദ്ദേഹം എഴുതിവെക്കുമായിരുന്നില്ലല്ലൊ എന്ന് മുഖ്യമന്ത്രി പറഞ്ഞു.  ജി പ്രവാചക മനോഭാവത്തോടെയെന്നോണം പറഞ്ഞതു സത്യമായിരിക്കുന്നുവെന്നും  കേരളത്തിന്റെ നാവനങ്ങിയാല്‍ ലോകം ശ്രദ്ധിക്കുന്ന കാലം വന്നിരിക്കുന്നുവെന്നും മുഖ്യമന്ത്രി  പറഞ്ഞു.  

ADVERTISEMENT

‘ഇന്ത്യയിലെ മറ്റൊരു ഭാഷയ്ക്കും പിന്നിലല്ല മലയാള ഭാഷയും സാഹിത്യവും എന്നതു സ്ഥാപിച്ചെടുക്കുന്നതു സാഹിത്യകാരന്മാരാണ്. ഒരു ദേശീയ പുരസ്‌കാരം നമ്മുടെ ഭാഷയിലേക്കും സാഹിത്യത്തിലേക്കും എത്തുമ്പോള്‍ നമ്മുടെ ഭാഷയും സാഹിത്യവും ദേശീയ തലത്തില്‍ കൂടുതല്‍ സ്ഥാപിതമാകുകയാണ്. ഒരേയൊരു ഭാഷ, ഒരേയൊരു സംസ്‌കാരം എന്ന മുദ്രാവാക്യം ദേശീയ തലത്തില്‍ തന്നെ ഉയരുമ്പോള്‍ അതിനു നല്‍കാവുന്ന ഏറ്റവും നല്ല മറുപടികളിലൊന്ന്, ഈ വിധത്തില്‍ ഭാഷ കൊണ്ടും സാഹിത്യം കൊണ്ടും നമ്മുടെ മേല്‍വിലാസം ദേശീയ തലത്തില്‍ ഉറപ്പിക്കുക എന്നതാണ്. നമ്മുടെ ഭാഷ ഈ വിധത്തില്‍ ദേശീയ തലത്തില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ ഇന്ത്യയില്‍ ഒരേയൊരു ഭാഷ മതി എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല.’– മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ പുരോഗതി മുന്‍കൂട്ടി പ്രവചിച്ച മഹാകവിക്ക് ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് സ്മാരക മന്ദിരം ഉയരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജി ശങ്കരക്കുറുപ്പിന്റെ ജീവിതത്തെയും പ്രധാന കവിതകളെയും ആസ്പദമാക്കിയുള്ള ചിത്രീകരണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ആര്‍ട്ട് ഗ്യാലറി, ഓടക്കുഴല്‍ ശില്പം, സാംസ്‌കാരിക നിലയം, ലൈബ്രറി എന്നിവ ഉള്‍പ്പെടെ 5,000 ചതുരശ്ര അടിയിലാണ് 5 കോടി രൂപയ്ക്ക് ജി.സ്മാരകം നിർമിച്ചത്. ഏഷ്യന്‍ - യൂറോപ്യന്‍ സാസ്‌കാരിക വൈവിധ്യത്തിന്റെയും സാംസ്‌കാരിക സമന്വയത്തിന്റെയും കേന്ദ്രമായ കൊച്ചിയുടെ മലയാള ഭാഷയ്ക്കുള്ള അഭിവാദനമായി കൂടി ഈ സ്മാരകത്തെ കണക്കാക്കാം. മലയാളിയെ കാവ്യാനുഭൂതികളിലേക്കാനയിച്ച ജിയോടൊപ്പം മലയാള ഭാഷയും ഈ സ്മാരകത്തിലൂടെ ആദരിക്കപ്പെടും. ദീര്‍ഘകാലം മഹാരാജാസിലെ അധ്യാപകനായിരുന്ന ജി.ക്ക് ഈ നഗരത്തില്‍ തന്നെ അദ്ദേഹത്തിന്റെ പേരില്‍ ഒരു സ്മാരകം തുറന്നുകൊടുക്കാന്‍ കഴിഞ്ഞത് ആഹ്‌ളാദഹരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.