അവനെയും അവളെയും ഒരേസമയം പ്രേമിച്ച നാളുകൾക്കുമേൽ പെട്ടെന്ന് ഒരു തിരശ്ശീല വീണു. കാലങ്ങൾക്കുശേഷം ഒരു ദിവസം അവിടേക്കുചെന്ന്, ആ തിരശ്ശീല മാറ്റിനോക്കി. ആ മങ്ങിയ ചുമർച്ചിത്രത്തിലെ കഥ വായിക്കാൻ ശ്രമിച്ചു. ആ പട്ടണത്തിൽ ഞാൻ അവനെ കാണാനാണു പോയതെങ്കിലും, അവൾ എനിക്കു നേരത്തേ ഒരു കത്ത്‌ അയച്ചിരുന്നു, നീ നേരെ

അവനെയും അവളെയും ഒരേസമയം പ്രേമിച്ച നാളുകൾക്കുമേൽ പെട്ടെന്ന് ഒരു തിരശ്ശീല വീണു. കാലങ്ങൾക്കുശേഷം ഒരു ദിവസം അവിടേക്കുചെന്ന്, ആ തിരശ്ശീല മാറ്റിനോക്കി. ആ മങ്ങിയ ചുമർച്ചിത്രത്തിലെ കഥ വായിക്കാൻ ശ്രമിച്ചു. ആ പട്ടണത്തിൽ ഞാൻ അവനെ കാണാനാണു പോയതെങ്കിലും, അവൾ എനിക്കു നേരത്തേ ഒരു കത്ത്‌ അയച്ചിരുന്നു, നീ നേരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവനെയും അവളെയും ഒരേസമയം പ്രേമിച്ച നാളുകൾക്കുമേൽ പെട്ടെന്ന് ഒരു തിരശ്ശീല വീണു. കാലങ്ങൾക്കുശേഷം ഒരു ദിവസം അവിടേക്കുചെന്ന്, ആ തിരശ്ശീല മാറ്റിനോക്കി. ആ മങ്ങിയ ചുമർച്ചിത്രത്തിലെ കഥ വായിക്കാൻ ശ്രമിച്ചു. ആ പട്ടണത്തിൽ ഞാൻ അവനെ കാണാനാണു പോയതെങ്കിലും, അവൾ എനിക്കു നേരത്തേ ഒരു കത്ത്‌ അയച്ചിരുന്നു, നീ നേരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആ പട്ടണത്തിൽ ഞാൻ അവനെ കാണാനാണു പോയതെങ്കിലും, അവൾ എനിക്കു നേരത്തേ ഒരു കത്ത്‌ അയച്ചിരുന്നു, നീ നേരെ കോളജിലേക്കു വരൂ, നമുക്ക്‌ ഒരുമിച്ചു വീട്ടിലേക്കു പോകാം, ആ കത്തിനു മറുപടി അയയ്ക്കാതെ പിറ്റേ ആഴ്ച ഞാൻ ബസിറങ്ങി എസ്ടിഡി ബൂത്തിൽനിന്ന് അവനെ വിളിക്കുന്നതിനുപകരം അവൾ ജോലിചെയ്തിരുന്ന കോളജിലേക്കു നട്ടുച്ചവെയിലിൽ നടന്നുപോകുകയാണു ചെയ്തത്‌.

മനോഹരമായ എല്ലാ കഥകളുടെയും തുടക്കം ജിജ്ഞാസകരമായ ഒരു യാത്രയാണെന്ന് അറിഞ്ഞിട്ടും ആ ദിവസത്തെ ഒരു കഥയായി ഒരിക്കലും വിചാരിച്ചിരുന്നില്ല. എന്റേതു നല്ല കഥയാവില്ലെന്നു തോന്നിയിരുന്നതുകൊണ്ടാവാം. എന്നാൽ കഥകൾക്കുള്ളിൽ കഥകളായി ഓരോ അംശത്തിലും ചുരുണ്ടുകിടന്നു വർഷങ്ങൾ കഴിഞ്ഞ് ഒരുനാൾ തിടുക്കപ്പെട്ടുനോക്കുമ്പോൾ ഒരു മങ്ങിയ പുരാതന ചുമർച്ചിത്രം പോലെ അവശേഷിക്കുന്നു ആ ദിവസം.

ADVERTISEMENT

അവൻ ബസ്‌ സ്റ്റാൻഡിനുസമീപം കാത്തുനിന്നു മടുത്ത്, എന്റെ നാട്ടിൽനിന്നുള്ള അടുത്ത ബസ്‌ എത്തുക സന്ധ്യക്കാണ്‌ എന്നു മനസ്സിലാക്കി  നേരെ കോളജിലേക്കു സൈക്കിളിൽ എത്തുമ്പോൾ  ഞാൻ അവിടെ സ്റ്റാഫ്‌റൂമിൽ ഒരു മേശപ്പുറത്തേക്കു ചാഞ്ഞു നിശ്ചലമായി ഇരിക്കുകയായിരുന്നു.  ഇതാണു ഞാൻ  പറഞ്ഞത്‌, എത്തിയാലുടൻ ഫോൺബൂത്തിൽനിന്ന്‌ എന്നെ വിളിക്കാൻ, വെറുതേ ഇവിടെ ഇരുന്ന് നേരം പോയില്ലേ എന്നു പറഞ്ഞ്‌ അവൻ എന്റെ തോളിൽ കൈവച്ചു.

Representative image. Photo Credit: Champ008/Shutterstock.com

നട്ടുച്ചയിൽ നടന്നു വിയർത്തൊട്ടി കോളജിലെത്തുമ്പോൾ അവൾ ഭക്ഷണം കഴിക്കാൻ ഒരുങ്ങുകയായിരുന്നു.  അവൾ കൊണ്ടുവന്നതു ഞങ്ങൾ പങ്കിട്ടു കഴിച്ചു. കത്തിനു മറുപടി വരുമെന്നു കരുതിയെന്ന് അവൾ പറഞ്ഞു. ഞാനും മിണ്ടിയില്ല. പിന്നീട്‌ അവൾ ക്ലാസെടുക്കാൻപോയി. അൽപം കഴിഞ്ഞ് തൊട്ടപ്പുറത്തുള്ള ക്ലാസ് മുറിയിലാണ് അവൾ നിൽക്കുന്നതെന്ന് എനിക്ക് മനസ്സിലായി. അവളുടെ സ്വരം കേട്ടു; എലിസബത്ത്‌ ബിഷപ്പിന്റെ കവിത. അത്‌ സിലബസിൽ ഉള്ളതാണോ, എലിസബത്ത് ബ്രൗണിങ്ങിന്റെ കവിത പഠിപ്പിക്കുന്നതിനിടെ  അവൾ അറിയാതെ ബിഷപ്പിലേക്കു പോയതായിരിക്കുമോ എന്നെല്ലാം സംശയിച്ചു ഞാനവിടെയിരുന്നു കാതോർത്തു.

സ്വരം ഏറ്റവും മനോഹരമാകുന്നത്‌ അതു തനിച്ചിരുന്നു കേൾക്കുമ്പോഴാണ്‌, ആ ക്ലാസ്‌ മുറിയിലെ മുപ്പതോ നാൽപതോ കുട്ടികളല്ല, ഞാനായിരുന്നു ശരിയായ ശ്രോതാവ്, അത്രയും കാൽപനികമായ ഒരു രംഗം എന്റെ അനുഭവത്തിൽ ഉണ്ടായിട്ടും ഞാൻ അതെപ്പറ്റി പിന്നീടുള്ള ഏതെങ്കിലും ദിവസമോ വർഷമോ അല്ല ഓർത്തത്‌. കുഞ്ഞുവെള്ള പൂക്കൾ നിറഞ്ഞ കുറ്റിച്ചെടികൾ അതിരിൽ വച്ചുപിടിപ്പിച്ച ഒരു സെമിത്തേരിയോടു ചേർന്ന മൺതിട്ടയിൽനിന്നു താഴേക്കു നോക്കുന്നത്‌ ഉള്ളിൽത്തെളിഞ്ഞ്‌ ഉച്ചമയക്കം ഞെട്ടിക്കിടക്കുമ്പോൾ, പൊടി നിറഞ്ഞതും വൃത്തിഹീനമായതുമായ തെരുവിലൂടെ അവൾ പഠിപ്പിക്കുന്ന കോളജിലേക്കു ഞാൻ നടക്കുന്നതു  കണ്ടു. 

അവൻ എത്തുമ്പോൾ ഞാൻ മേശയിലേക്കു ചാഞ്ഞ്‌ ചുമരിലേക്കുനോക്കി ഇരിക്കുകയായിരുന്നു. അവനെക്കണ്ടതും ഞാൻ ലജ്ജിച്ചു. എന്റെ മുഖം എന്നെ വഞ്ചിക്കുമോയെന്നു ഭയന്നു തല താഴ്ത്തി. എന്താണു കഴിച്ചതെന്ന് അവൻ ചോദിച്ചു, ഒരു ചായ കുടിക്കാം, തൊട്ടടുത്ത് ഒരു കടയുണ്ട്, എന്നിട്ടു വീട്ടിലേക്കു പോകാം.

ADVERTISEMENT

എനിക്കു കിട്ടിയ സൗഭാഗ്യങ്ങളിലെല്ലാം ഒരു സാക്ഷി ചായയാണ്‌.  ദൗർഭാഗ്യങ്ങളിലും ചായ അതേ അളവിൽ രുചിച്ചു. ഞാനെഴുതുന്ന എല്ലാത്തിലെയും പ്രിയപ്പെട്ട നിമിഷങ്ങളിൽ ചായ ഉണ്ടാകണമെന്നു ഞാൻ ആഗ്രഹിച്ചു.  നാട്ടിൽ  ഒരു ചെറിയ റസ്റ്ററന്റ് നടത്തിയിരുന്ന ഒരു സ്ത്രീയാണ് ഏറ്റവും പഴയ ചായസ്മരണ. കട അടയ്ക്കുന്ന നേരം അടുക്കളയിൽ അടുപ്പുകല്ലിനോടു ചേർന്നു കുത്തിയിരുന്നു മധുരമിടാത്ത കട്ടൻ ചായ ഉണ്ടാക്കി കുടിക്കുന്നതും ഓരോ ഇറക്കിനുമൊപ്പം ബീഡി വലിക്കുന്നതും ഞാൻ കണ്ടുനിന്നു.

Representative image. Photo Credit: Archv/istockphoto.com

കട്ടനും ബീഡിയുമായി പുലർച്ചെ നാലിന്‌ ആരംഭിക്കുന്ന അവരുടെ ദിവസം രാത്രി പത്തുമണിയോടെ തീരുന്നത്‌ അതേ ശീലത്തോടെയായിരുന്നു. എത്ര പണിയെടുത്താലും തിളക്കം പോകാത്ത മുഖമുള്ള,ഏതു തിരക്കിലും അസാമാന്യമായ പ്രസന്നതയുള്ള  അവർ, പ്രായം ചെന്ന് ആ കട പൂട്ടി. പിന്നീട്‌ ആ കെട്ടിടം പൊളിച്ചുകളഞ്ഞു. അതിലെ പോകുമ്പോൾ അവർ കുത്തിയിരിക്കാറുള്ള അടുപ്പുകല്ലുകൾക്കു ചുവട്ടിലെ ചൂട്‌ ഞാൻ അറിയാറുണ്ട്‌. 

ആ ദിവസം സന്ധ്യയ്ക്കു അവനും അവൾക്കും ഒപ്പം ആ വീടിന്റെ ബാൽക്കണിയിൽ ഇരിക്കുമ്പോൾ പെട്ടെന്ന് എനിക്ക്‌ ഒരു കോരിത്തരിപ്പുണ്ടായി. സൈക്കിളിൽ അവനൊപ്പം പോരുമ്പോൾ അവന്റെ വിയർത്ത ഉടലിലേക്ക് ചേർന്നിരിക്കവേ, കാറ്റിൽ ചിതറിപ്പോകാതെ അവന്റെ മണം എനിക്കു കിട്ടിയത്‌ അപ്പോൾ തിരിച്ചുവന്നു. തൊട്ടുപിന്നിൽ അവളും സൈക്കിളിൽ വരുന്നുണ്ടായിരുന്നു. ഇടവഴിയിലേക്ക്‌ കയറുന്ന നേരം ഞങ്ങളുടെ സൈക്കിളുകൾ സമാന്തരമായിവന്നു. അവൾ  ഉച്ചത്തിൽ സംസാരിക്കുന്നു, വിയർക്കുന്നു, കിതയ്ക്കുന്നു, അവളുടെ ഗന്ധം എനിക്കു വേറിട്ടു കിട്ടുമെന്നു ധ്യാനിച്ചു പെട്ടെന്നു കണ്ണുകളടച്ചുപോയി. ആ വിചാരത്തിൽ ബാൽക്കണിയിലിരുന്ന് ദീർഘശ്വാസമെടുത്ത്‌, ഉടലിൽനിന്ന് എന്നെ മോചിപ്പിക്കാൻ ശ്രമിച്ചു ചോദിച്ചു, ഏതായിരുന്നു എലിസബത്ത് ബിഷപ്പിന്റെ ആ കവിത? ചോദ്യം കേൾക്കാത്തപോലെ അവൾ മുന്നോട്ടാഞ്ഞു.

​ഞാൻ സൈക്കിളിലിരുന്നു വിചാരിച്ചത് അവൾ അറിഞ്ഞിട്ടുണ്ടാകുമോയെന്ന പേടി എനിക്കുണ്ടായി. ദ് ഫിഷ്, അവൾ പെട്ടെന്നു പറഞ്ഞു. ചൂണ്ടയിൽ കുടുങ്ങിയ ഒരു വലിയ മീനിനെ ബോട്ടിന്റെ വശത്തുകൂടി പാതിവെള്ളത്തിൽ തൂക്കിയിട്ടു നോക്കുമ്പോൾ എന്താണു കാണുന്നതെന്നു അവൾ പറയുകയായിരുന്നു.  കടവായിൽ ചൂണ്ട കുരുങ്ങി പൊരുതാതെ, പിടയാതെ, സ്വന്തം ഭാരത്തിലേക്ക് ആഴ്ന്നുകിടക്കുകയായിരുന്നു മീൻ.  എലിസബത്ത് ബിഷപ് ആ മീനിനെ അവൻ എന്നാണു വിളിച്ചത്. അവൾ എന്നല്ല. അവന്റെ തവിട്ടുതൊലിയിൽ, കാലം കൊണ്ടു മങ്ങിപ്പോയ പുരാതനമായ ഒരു റോസാപ്പൂവിന്റേതു പോലെ വടിവുകൾ കണ്ടു.  പിന്നെ അവന്റെ പിളർന്ന ചെകിളകൾ വികസിക്കുന്നതും ചോര പൊടിയുന്നതും അവന്റെ  പള്ളയ്ക്കകവും പുറവും ഓരോന്ന് ഓരോന്നായി അടർത്തിയെടുത്ത്‌ കാണും പോലെ വിവരിച്ചു. 

Representative image. Photo Credit: lupashchenkoiryna/istockphoto.com
ADVERTISEMENT

ബാൽക്കണിയിലേക്ക്‌ നീളുന്ന വെയിലിൽ ഞാൻ അവളെ നോക്കി. ഇടയിലിരുന്ന അവൻ എണീറ്റുപോയപ്പോൾ ഞങ്ങൾക്കിടയിൽ പെട്ടെന്നുണ്ടായ ഇടത്തിലേക്ക് അവൾ നീങ്ങിയിരുന്നു നിശ്ചിതമായ സ്വരക്രമം പാലിച്ചു തടസ്സമില്ലാതെ ചൂണ്ടയിലെ മീനിനെ വിവരിക്കുന്നതു തുടർന്നു. “എന്റേതിനേക്കാൾ എത്രയോ വലിയ, പക്ഷേ ആഴമില്ലാത്ത അവന്റെ കണ്ണുകളിലേക്കു ഞാൻ നോക്കി, മഞ്ഞയാർന്ന ആ കണ്ണുകൾ എന്റെ നോട്ടത്തെ മടക്കിയില്ല...”

ഒരു ഹൊറർ ചിത്രം പോലെയാണ് ആ വിവരണമെന്ന് എനിക്ക്‌ തോന്നി. പോസ്റ്റ്മോർട്ടം ടേബിളിൽ ദേഹം കീറിപ്പിളർന്ന് ഓരോ ഭാഗവും അകം പുറം തിരിച്ചു കാൺന്നതുപോലെ. ആ ഭയാനകതയിലേക്ക് ഒരു ചൂണ്ടയിൽ കൊളുത്തി എന്നെ ഉയർത്തിയിട്ട് പാതിവെള്ളത്തിലും പാതിവായുവിലുമായി ഒരു പലകയിൽ അവൾ എന്നെ എന്നന്നേക്കുമായി താങ്ങിനിർത്തുമെന്നു ഞാൻ അറിഞ്ഞു. എനിക്ക് പെട്ടെന്ന് വിറയലുണ്ടായി.

ഉടലിലേക്ക് പെട്ടെന്ന് വെള്ളത്തുള്ളികൾ വീണതുപോലെ, അവൾ സംസാരം നിർത്തി മുട്ടിൽ കയ്യൂന്നി എന്നെ ശ്രദ്ധിച്ചു. ഞാൻ തല കുനിച്ചപ്പോൾ അവൾ  എഴുന്നേറ്റുനിന്നു, മെല്ലെ അടുത്തുവന്നു എന്റെ നേർക്ക്‌ കുനിഞ്ഞു, കൈകൾ നീട്ടി, ഇടതുകൈ ചുമലിനു കുറുകെയും വലതുകൈ അരക്കെട്ടിലും ചുറ്റി ഇരുന്നിടത്തുനിന്ന് എന്നെ മെല്ലെയുയർത്തി  കവിളിൽ ചുണ്ടുകൾ അമർത്തി. അവളുടെ ഗന്ധം എനിക്കുകിട്ടി. വിയർപ്പ് എന്നെ തൊട്ടു. ഞാൻ സങ്കൽപിച്ച ഗന്ധത്തിലേക്കു ഒരു മഷിത്തുള്ളി പോലെ ആ നിമിഷങ്ങൾ പടർന്നപ്പോൾ ഭാവനയും അനുഭവവും ഒന്നായിത്തീർന്നു. 

അവൾക്ക് എന്നെക്കാൾ നാലോ അഞ്ചോ വയസ്സു കൂടുതലുണ്ടായിരുന്നു. ഞാനും അവനും ഒരേ പ്രായവും. ഞാൻ രണ്ടുപേരെയും പ്രേമിച്ചു. രണ്ടുപേരും എന്നെ ഉറ്റുനോക്കി. ചോദ്യമുറിയിൽ  രഹസ്യപൊലീസുകാരനു മുന്നിലെന്നപോലെ എന്റെ കള്ളങ്ങൾ ഓരോന്നായി പൊളിഞ്ഞു. ആ നിസ്സഹായതയിൽ ഞങ്ങൾ ഒരുമിച്ചു പല സ്ഥലങ്ങളിലും പോയി.

രണ്ടുപേർക്കുമിടയിൽ ഏകാന്തത അറിഞ്ഞു. തർക്കങ്ങളിൽ പരാജിതനായി ക്ഷോഭിച്ചു. അവനറിയാതെ ഞാനും അവളും കൂടി രണ്ടു യാത്രകൾ നടത്തി. പക്ഷേ അവന്റെ കൂടെയാണു ഞാൻ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത്.  ഒരാൾ എത്രയധികം വർഷം ജീവിച്ചാലും മറ്റെല്ലാ ഭാഗ്യങ്ങളെക്കാളും  വലുതാണ്‌ അദ്ഭുതകരമായ ചില നേരങ്ങളിൽ അറിഞ്ഞ  ഉഗ്രമായ പ്രേമം; ഏറ്റവും ഹ്രസ്വമായത്, നിഗൂഢമായത്, അതിനാൽ തീവ്രമായത്, ഹീനമായത്. എത്ര ഉദാരതയുണ്ടെങ്കിലും മിന്നൽപ്രവാഹം പോലെ രണ്ടുപേരിലൂടെ പിളർന്നു ചൊല്ലുമ്പോൾ 

ഹൃദയം ഭയങ്കരമായി കിടിലംകൊണ്ടു കരിവാളിച്ചുപോകും. ഞാൻ  അവളെ പ്രേമിക്കുന്നതു അവൻ അറിഞ്ഞില്ലെന്നു ഞാൻ കരുതി, അവനെ പ്രേമിക്കുന്നത് അവളും അറിയുകയില്ലെന്ന്. ബാലിശമായ ആ ദിവസങ്ങൾക്കുശേഷം ഞാൻ പലപ്പോഴും കൊതിച്ചു, പെട്ടെന്നൊരു ദിവസം മറ്റൊരു സ്ഥലത്ത് ഒരു ഭൂതകാലഭാരവുമില്ലാതെ ഉണരണമെന്ന്. അടുത്തക്ഷണം ദൈവമേ, അതൊരിക്കലും വേണ്ടെന്ന് ഉറക്കെ നിലവിളിച്ചു,  ഇടിമിന്നൽ കടന്നുപോയ ആഴം നഷ്ടപ്പെട്ടാൽ  മറ്റെന്തിലാണ് ഉന്നതമായ  ആനന്ദത്തോടെ ഞാൻ ആണ്ടുകിടക്കുക.

വർഷങ്ങൾക്കുശേഷം ചെറുപൂക്കൾ  നിറഞ്ഞ കുറ്റിച്ചെടികൾ വളർന്ന സെമിത്തേരിയുടെ അതിരിൽ, ശവകുടീരങ്ങളുടെ അലംഘനീയമായ ശാന്തിയിലേക്ക് നോക്കിനിൽക്കേ,  ആദ്യം ഞാൻ ആ പട്ടണത്തിന്റെ കരയിലേക്ക് ഒരു ബസിൽ ചെന്നിറങ്ങുന്നതു കണ്ടു. അവൾ കത്തിലെഴുതിയ വഴി ചോദിച്ച്, അടയാളങ്ങൾ തിരിച്ചറിഞ്ഞ്, ശിരസ്സിൽ ആളുന്ന വെയിലിൽ  നടന്നു. അവന് അറിയാമായിരുന്നു ഞാൻ അങ്ങനെ ചെയ്യുമെന്ന്. അവൾക്കും അറിയാമായിരുന്നു ഞാൻ വെയിൽകൊണ്ടു കുഴഞ്ഞുചെല്ലുമെന്ന്. 

ആ കത്തിൽ, അവൾ അയച്ച ആദ്യ കത്തിനെപ്പറ്റിയും എനിക്ക്‌ കുറെ വിചാരമുണ്ട്‌. നീലവരയിട്ട ആ കടലാസ്സിൽ, ഒരു കറുത്ത ശലഭത്തിന്റെ മുകളിലേക്കും താഴേക്കുമായുള്ള ഏകാന്തമായ പറത്തം വരച്ചുവച്ചതുപോലെ വരികൾ, അതിൽ ഒരിടത്ത്‌ എലിസബത്ത് ബിഷപ്പിന്റെ വാക്കുകൾ; മനഃപാഠം ചെയ്യാനായി:  

“Think of someone sleeping in the bottom of a row-boat

tied to a mangrove root or the pile of a bridge;

think of him as uninjured, barely disturbed.”

English Summary:

Rediscovering Past Loves Amidst the Echoes of Elizabeth Bishop's Verse