വായന ഹരമാക്കിയ ഹോളിവുഡ് താരം; ക്രിസ് പൈൻ എന്ന വായനക്കാരൻ
സാഹിത്യത്തോടുള്ള ക്രിസിന്റെ അഭിനിവേശം വായിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. 2024-ൽ, 'വെൻ ഡിഗ്സ് ദ ഡോഗ് മെറ്റ് സുർൾ ദ സ്ക്വിറൽ' എന്ന തന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചുകൊണ്ട് അദ്ദേഹം രചനാരംഗത്തേക്കും കടന്നു വരുന്നു.

സ്റ്റാർ ട്രെക്ക്, വണ്ടർ വുമൺ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലെ സൂപ്പർ താരം ക്രിസ് പൈൻ പിന്തുടരുന്ന ആഴത്തിലുള്ള ഒരു സ്നേഹമുണ്ട്: വായന. 1980ൽ ലോസാഞ്ചൽസിൽ ജനിച്ച ക്രിസിന്റെ മാതാപിതാക്കളായ റോബർട്ട് പൈനും ഗ്വിൻ ഗിൽഫോർഡും അഭിനേതാക്കളാണ്. ഇംഗ്ലിഷ് സാഹിത്യത്തിൽ വിദ്യാഭ്യാസം നേടി, മാതാപിതാക്കളുടെ പാത പിന്തുടരാൻ തീരുമാനിച്ച ക്രിസിന്റെ സാഹിത്യത്തോടുള്ള ഈ അഭിനിവേശം കുട്ടിക്കാലം മുതലുള്ളതാണ്.
സ്റ്റാർ ട്രെക്ക് റീബൂട്ടിൽ ജെയിംസ് ടി. കിർക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതാണ് ക്രിസിന്റെ പ്രസിദ്ധ വേഷം. ബ്ലോക്ക്ബസ്റ്റർ ഹിറ്റ് സിനിമകളായ ജാക്ക് റയാൻ, ദി പ്രിൻസസ് ഡയറീസ് 2 എന്നിവയിലും വൈവിധ്യമാർന്ന വേഷങ്ങൾ കൈകാര്യം ചെയ്ത ക്രിസ്, തന്നിൽ പുസ്തകസ്നേഹം വളർത്തിയതിന് മാതാപിതാക്കളാണ് കാരണമെന്ന് എസ്ക്വയറുമായുള്ള ഒരു അഭിമുഖത്തിൽ പറയുന്നു. കുട്ടിക്കാലത്ത് അച്ഛൻ 'ദി വിൻഡ് ഇൻ ദി വില്ലോസ്' വായിച്ചു തന്നതും അമ്മ ഉറക്കാന്‍ സമയം കഥകൾ പറഞ്ഞു തന്നതും ക്രിസ് സ്നേഹത്തോടെ ഓർക്കുന്നു.
കുട്ടിക്കാലത്തെ ക്ലാസിക്കുകൾക്കപ്പുറമാണ് ക്രിസിന്റെ വായനയോടുള്ള ഇഷ്ടം. ജോൺ ലെ കാരെയുടെയും ട്രൂമാൻ കപോട്ടിന്റെയും ഓൾഗ ടോകാർസുക്കിന്റെയുമൊക്കെ നോവലുകൾ വായിക്കുന്ന ക്രിസ്, ഒരു ഗൗരവ വായനക്കാരനാണ്. വൈവിധ്യമാർന്ന വിഭാഗങ്ങളുള്ള പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുന്ന ക്രിസ്, ലെ കാരെയുടെ സൃഷ്ടി തന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നതായും 'ദി സ്പൈ ഹു കേം ഇൻ ദ കോൾഡ്' ആണ് ഇതുവരെ അദ്ദേഹം എഴുതിയതിൽ വച്ച് ഏറ്റവും മനോഹരമായ നോവലുകളിൽ ഒന്നെന്നും അഭിപ്രായപെട്ടിട്ടുണ്ട്.
സാഹിത്യത്തോടുള്ള ക്രിസിന്റെ അഭിനിവേശം വായിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. 2024-ൽ, 'വെൻ ഡിഗ്സ് ദ ഡോഗ് മെറ്റ് സുർൾ ദ സ്ക്വിറൽ' എന്ന തന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചുകൊണ്ട് അദ്ദേഹം രചനാരംഗത്തേക്കും കടന്നു വരുന്നു. ഒരു നായയും അണ്ണാനും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ പറയുന്ന കുട്ടികള്‍ക്കായിട്ടുള്ള പുസ്തകമാണിത്. ഒക്ടോബർ 8-ന് പ്രസിദ്ധീകരിക്കുന്ന പുസ്തകം ചക്ക് ഗ്രോനിങ്കിന്റെ ചിത്രീകരണങ്ങൾ ഉൾപ്പെടുന്നു. നമ്മളെല്ലാവരിലുമുള്ള കുട്ടിക്കായിട്ടാണ് ഈ പുസ്തകമെന്ന് ക്രിസ് പറയുന്നു.