പണം സൂക്ഷിക്കാൻ സാധിക്കുന്നില്ലേ? എളുപ്പ വഴികൾക്കായി ചില പുസ്തകങ്ങൾ വായിച്ചാലോ?
പണം പരിഹരിക്കുന്ന നിരവധി പ്രശ്നങ്ങൾ നമ്മുടെ ജീവിതത്തിലുണ്ട്. അതേപോലെ തന്നെ പണം ഇല്ലാത്തതു കൊണ്ടു മാത്രം നഷ്ടപ്പെട്ടു പോകുന്ന അവസരങ്ങളും അനേകം. അതുകൊണ്ടാണ് എങ്ങനെ സാമ്പത്തിക ഭദ്രത ഉണ്ടാക്കാം എന്ന് പറഞ്ഞു തരുന്ന മണി മാനേജ്മെന്റ് പുസ്തകങ്ങളുടെ ലോകത്തേക്ക് പലരും ആകര്‍ഷിക്കപ്പെടുന്നത്.

പണം പരിഹരിക്കുന്ന നിരവധി പ്രശ്നങ്ങൾ നമ്മുടെ ജീവിതത്തിലുണ്ട്. അതേപോലെ തന്നെ പണം ഇല്ലാത്തതു കൊണ്ടു മാത്രം നഷ്ടപ്പെട്ടു പോകുന്ന അവസരങ്ങളും അനേകം. അതുകൊണ്ടാണ് എങ്ങനെ സാമ്പത്തിക ഭദ്രത ഉണ്ടാക്കാം എന്ന് പറഞ്ഞു തരുന്ന മണി മാനേജ്മെന്റ് പുസ്തകങ്ങളുടെ ലോകത്തേക്ക് പലരും ആകര്‍ഷിക്കപ്പെടുന്നത്. അടിസ്ഥാന ധനകാര്യകാര്യങ്ങൾ അറിഞ്ഞിരിക്കാൻ വായിക്കേണ്ട ചില പുസ്തകങ്ങളാണ് ഇവ.
രമിത് സേത്തി എഴുതിയ 'ഐ വിൽ ടീച്ച് യൂ ടു ബി റിച്ച്'
20നും 35നും ഇടയിൽ പ്രായമുള്ളവർ നിർബന്ധമായും വായിച്ചിരിക്കേണ്ട ഏറ്റവും മികച്ച വ്യക്തിഗത സാമ്പത്തിക പുസ്‌തകങ്ങളിലൊന്നാണിത്. സാമ്പത്തിക വിജയത്തിലേക്കുള്ള ഒരു ഘട്ടം ഘട്ടമായുള്ള, പ്രായോഗിക വഴികാട്ടിയായ ഈ പുസ്തകം പ്രധാനമായും വ്യക്തിഗത ധനകാര്യത്തിന്റെ 4 അടിസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു - ബാങ്കിംഗ്, സേവിംഗ്, നിക്ഷേപം, ബജറ്റിംഗ്. ആറാഴ്ചത്തെ പ്രോഗ്രാം പോലെയാണ് പുസ്തകം ക്രമീകരിച്ചിരിക്കുന്നത്.
തോമസ് സ്റ്റാൻലി, വില്യം ഡാങ്കോ എന്നിവർ എഴുതിയ 'ദ് മില്യണയർ നെക്സ്റ്റ് ഡോർ'
കോടീശ്വരന്മാർ സമ്പത്ത് ഉണ്ടാക്കുന്നതിനെ കുറിച്ചും അവരുടെ ദൈനംദിന ജീവിതത്തിനെ കുറിച്ചും സംസാരിക്കുന്ന പുസ്തകം, നിക്ഷേപകരുടെ നിക്ഷേപ ശൈലിയിലേക്ക് വെളിച്ചം വീശുന്നു. കോടീശ്വരന്മാരെക്കുറിച്ചുള്ള ആശ്ചര്യപ്പെടുത്തുന്ന സത്യങ്ങളും ശീലങ്ങളും വെളിപ്പെടുത്തുന്ന രചയിതാക്കൾ, മിക്ക സമ്പന്നരായ വ്യക്തികളും അവരുടെ സമ്പത്ത് പ്രദർശിപ്പിക്കുന്നത് ഒഴിവാക്കുന്നുവെന്ന് പറയുന്നു. കോടീശ്വരന്മാർ അവരുടെ വരുമാനത്തിന് വളരെ താഴെയായി ജീവിക്കാൻ താൽപ്പര്യപ്പെടുന്നതിനാലാണ് സമ്പത്ത് ശേഖരിക്കാൻ കാരണമാകുന്നത്.
റോബർട്ട് കിയോസാക്കിയുടെ 'റിച്ച് ഡാഡ് പുവർ ഡാഡ്'
റോബർട്ട് കിയോസാക്കിയുടെ 'റിച്ച് ഡാഡ് പുവർ ഡാഡ്' രണ്ടു അച്ഛന്മാരുടെ കഥയാണ്. നല്ല വിദ്യാഭ്യാസമുള്ള പിതാവ് മരണപ്പെട്ടപ്പോൾ കടമല്ലാതെ മറ്റൊന്നും അവശേഷിച്ചില്ല. മറുവശത്ത് ദരിദ്രനായ, വിദ്യാഭ്യാസം കുറവുള്ള പിതാവ് മരണപ്പെട്ടപ്പോൾ ഒരു ബിസിനസ്സ് സാമ്രാജ്യം മകനെ ഏൽപ്പിച്ചു. ഒരാൾക്ക് എങ്ങനെ സമ്പത്ത് സമ്പാദിക്കാമെന്നാണ് രണ്ടാമത്തെയാൾ ചിന്തിച്ചത്. ദരിദ്രനായ അയാൾ പണത്തെക്കുറിച്ചുള്ള വിലമതിക്കാനാവാത്ത പാഠങ്ങൾ പഠിച്ച് ഭാവിയുടെ നിയന്ത്രണം ഏറ്റെടുത്തു. പണത്തെക്കുറിച്ച് വ്യത്യസ്തമായി ചിന്തിക്കാന്‍ ഈ പുസ്തകം നിങ്ങളെ പ്രചോദിപ്പിക്കും.
ജെ എൽ കോളിൻസ് എഴുതിയ 'ദ് സിമ്പിൾ പാത്ത് ടു വെൽത്ത്'
രചയിതാവ് തന്റെ മകൾക്ക് കത്തുകളിലൂടെ എഴുതിയ ഉപദേശങ്ങളുടെ രൂപത്തിലാണ് 'ദ് സിമ്പിൾ പാത്ത് ടു വെൽത്ത്' ആരംഭിക്കുന്നത്. സമ്പത്തിലേക്കുള്ള ലളിതമായ പാതയാണ് വിഷയം. നിക്ഷേപ തത്വങ്ങൾ, മാനേജ്മെന്റ് തന്ത്രങ്ങൾ, സാമ്പത്തിക പദ്ധതികൾ എന്നിവയെ കുറിച്ച് ഉറച്ച ധാരണ നേടാൻ നിങ്ങളെ സഹായിക്കുന്ന ഒരു പുസ്തകമാകുമിത്.
ജോലിൻ ഗോഡ്‌ഫ്രെ എഴുതിയ 'റെയ്സിങ് വിനാഷ്യലി ഫിറ്റ് കിഡ്സ്'
കുട്ടികളെ നല്ല ധനശീലങ്ങൾ പഠിപ്പിക്കാനും സാമ്പത്തിക ക്ഷേമത്തിന്റെ സങ്കീർണ്ണതകൾ വിശദീകരിക്കാനും സഹായിക്കുന്ന പുസ്തകമാണ്. മികച്ച കുടുംബങ്ങൾ കെട്ടിപ്പടുക്കുന്നതിനും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ഉപകരണങ്ങളുള്ള ആത്മവിശ്വാസമുള്ള കുട്ടികളെ വളർത്തുന്നതിനും സാമ്പത്തിക വിദ്യാഭ്യാസം അവശ്യമാണ്. 5 മുതൽ 18 വരെ പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കളെയും മുത്തശ്ശിമാരെയുമാണ് ജോലിൻ ഗോഡ്ഫ്രെ ലക്ഷ്യമിടുന്നത്.