മുകുന്ദന്റെ അകക്കണ്ണിൽ പിറന്നു, വെള്ളിയാങ്കല്ലിലെ തുമ്പികൾ
കണ്ണൂർ∙ ‘കഴിഞ്ഞ മാഹിപ്പെരുന്നാൾ കാലത്ത് ഒരു ഫൊട്ടോഗ്രഫർ തുമ്പികളുടെ ചിത്രമെടുക്കാൻ വെള്ളിയാങ്കല്ലിലേക്ക് പോകാനൊരുങ്ങി. അവിടെയൊന്നും തുമ്പികൾ ഇല്ലെന്നും അതൊക്കെ മുകുന്ദന്റെ കെട്ടുകഥയാണെന്നും പലരും അദ്ദേഹത്തോട് പറഞ്ഞു. എന്നിട്ടും അദ്ദേഹം പോയി, മണിക്കൂറുകളോളം കാത്തിരുന്നു. തുമ്പികളെത്തി. അദ്ദേഹം ആ

കണ്ണൂർ∙ ‘കഴിഞ്ഞ മാഹിപ്പെരുന്നാൾ കാലത്ത് ഒരു ഫൊട്ടോഗ്രഫർ തുമ്പികളുടെ ചിത്രമെടുക്കാൻ വെള്ളിയാങ്കല്ലിലേക്ക് പോകാനൊരുങ്ങി. അവിടെയൊന്നും തുമ്പികൾ ഇല്ലെന്നും അതൊക്കെ മുകുന്ദന്റെ കെട്ടുകഥയാണെന്നും പലരും അദ്ദേഹത്തോട് പറഞ്ഞു. എന്നിട്ടും അദ്ദേഹം പോയി, മണിക്കൂറുകളോളം കാത്തിരുന്നു. തുമ്പികളെത്തി. അദ്ദേഹം ആ ചിത്രങ്ങൾ പകർത്തുകയും ചെയ്തു.’ മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.മുകുന്ദൻ പറഞ്ഞു തുടങ്ങിയപ്പോൾ സദസ്സാകെ മൗനമായി.
ആകാംക്ഷയുടെ ആ ചരട് ഒടുവിൽ എഴുത്തുകാരി ഷീല ടോമി തന്നെ പൊട്ടിച്ചു.
‘ആ തുമ്പികൾ ദാസനും ചന്ദ്രിയുമായിരിക്കുമോ..?’
‘ആയിരിക്കാം. പലതും നമുക്ക് യുക്തി കൊണ്ട് ന്യായീകരിക്കാനാകില്ലല്ലോ. ഏറ്റവും നല്ലതെന്താണോ അതുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അതുകൊണ്ടാണ് ഞാൻ വെള്ളിയാങ്കല്ലിലേക്ക് ഇതുവരെയായിട്ടും പോകാത്തത്. – മുകുന്ദന്റെ മറുപടി.
മലയാള മനോരമയുടെ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവത്തിനു മുന്നോടിയായി നടത്തിയ ‘ഹോർത്തൂസ് വായന’ സംഗമമായിരുന്നു വേദി. എം.മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന കൃതിയെ ചുറ്റിയായിരുന്നു ചർച്ചയും ചോദ്യങ്ങളും മുന്നോട്ടുപോയത്. പ്രധാന കഥാപാത്രങ്ങളായ ദാസനും ചന്ദ്രിയും വെള്ളിയാങ്കല്ലിലെ തുമ്പികളായി മാറുന്നിടത്താണ് നോവൽ അവസാനിക്കുന്നത്. വിദ്യാർഥികളും മുതിർന്നവരും വായനക്കാരും സാഹിത്യ അധ്യാപകരുമടങ്ങിയ പ്രൗഡ സദസ്സാണ് സംഗമത്തിനെത്തിയത്.
കൃതികളിൽ ശക്തരായ സ്ത്രീ കഥാപാത്രങ്ങളില്ല എന്ന വിമർശനവും, തന്റെ കൃതികൾ വായിച്ചിട്ടാണ് ആളുകൾ വഴിതെറ്റിയതെന്ന ആരോപണവും കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും മുൻനിർത്തി അദ്ദേഹം പ്രതിരോധിക്കാൻ ശ്രമിച്ചു. ശക്തരായ സ്ത്രീകൾ അന്ന് നാട്ടിലുണ്ടായിരുന്നില്ല എന്നദ്ദേഹം പറഞ്ഞപ്പോൾ എംടി അടക്കമുള്ളവർ മുൻപ് കരുത്തരായ സ്ത്രീകളെ അവതരിപ്പിച്ചല്ലോ എന്ന് ഷീല ടോമി ചൂണ്ടിക്കാണിച്ചു. എന്നാൽ അത്രയും കരുത്തരായ, ബോധപൂർവമായ സ്ത്രീ കഥാപാത്ര നിർമിതി തന്റെ കൃതികളിൽ വേണ്ടിയിരുന്നില്ല എന്നായിരുന്നു മുകുന്ദന്റെ മറുപടി.
ഡൽഹിയിൽ വർഷങ്ങളോളം തപ്പിനടന്ന് കിട്ടിയ ചെങ്കൊടി, ലോറികൾ നിർത്തിയിടാനെത്തുന്ന ഒരു സ്ഥലത്തെ, പൊടിപിടിച്ച ആൽമരത്തിന്റെ കൊമ്പിൽ നീണ്ട കണ്ടെത്തിയപ്പോൾ ഉണ്ടായ അദ്ദേഹത്തിന്റെ സന്തോഷത്തിൽ സദസ്സും പങ്കുചേർന്നു. സന്തോഷിക്കുമ്പോൾ ഒരിക്കലും എഴുതാറില്ല. ഏറ്റവുമധികം അസ്വസ്ഥത അനുഭവിക്കുമ്പോഴാണ് എഴുതാനാകുന്നത്. അതുകൊണ്ടുതന്നെ സന്തോഷത്തെ പേടിയാണ്. പല എഴുത്തുകാരും അങ്ങനെയാണ്. എഴുത്തിനെക്കാളേറെ വെല്ലുവിളിയും ഭയവും പ്രസംഗങ്ങളിലാണെന്നും തിരുത്താനുള്ള ഇടം അവിടെയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മയ്യഴി വിട്ടുപോകാനുള്ള ഒരു ഉദ്ദേശവുമില്ലെന്നും മുണ്ടുടുത്ത് മയ്യഴിയിലെ ചായക്കടകളിലിരുന്ന് ചായയും സുഖിയനും കഴിക്കാനാണ് താനെന്നും ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞപ്പോൾ സദസ്സിനും ആശ്വാസമായി...മുകുന്ദൻ മയ്യഴിയിൽത്തന്നെയുണ്ടല്ലോ..!