യാത്ര പോകുന്നവർ

Representative Image

മഴനിറഞ്ഞരാത്രിയിൽ

ഒരുനേർത്ത കാറ്റിലെപ്പോഴോ, കൂട്ടുകാരാ

നാം വേർപെട്ടുപോയ് ....

ശൂന്യതയുടെ താഴ്​വാരങ്ങളിലേയ്ക്ക്.

സൗഹൃദത്തിന്റെ,

കവിതകൾ പൂക്കുന്നവഴികളിലൂടെ 

കൈകോർത്തു നാം നടന്നപ്പോൾ

ഓർത്തില്ലൊരിക്കലും

ഒരു വേർപെടലിൻ കാലമുണ്ടെന്ന്. 

          മൗനമുറങ്ങുന്ന നിൻ ചുണ്ടിൽ

          എനിക്കായി കരുതിയ മന്ദസ്മിതം

          ഒരു ദു:ഖഗീതിയായി പുനർജനിക്കുമ്പോൾ

          ഞാനറിയുന്നു നിന്റെ സാമിപ്യവും സ്പർശവും.

സ്വപ്നങ്ങളിലെന്നും

പങ്കുവയ്ക്കലിന്റെ നിർവൃതിയും

പാരസ്പര്യത്തിന്റെ നനവും

കൂട്ടുചേരലിന്റെ കുളിർമ്മയും

മേളമൊരുക്കുമ്പോൾ...

ഞാനറിഞ്ഞില്ല

വിരൽ തുമ്പിൽ നിന്നു നീയടർന്നുപോയത് ...

          ഇന്നും,

          പുലർക്കാലമുണരുമ്പോൾ

          വഴിവക്കിൽ ഞാൻ കാത്തു നിൽക്കുന്നു,

          നമുക്കൊന്നിച്ചുള്ള യാത്രയ്ക്കായ് ...

          അസ്തമയമില്ലാത്തൊരു

          സൗഹൃദത്തിന്റെ

         ആകാശവഴികളിലേക്ക്...

Malayalam Short StoriesMalayalam literature interviews,Malayalam Poems    

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.