ചുക്കി ചുളിഞ്ഞ യൂണിഫോമുമായി ക്ലാസ്സിലേക്ക് വന്ന കുട്ടിയോട് അധ്യാപകൻ
"മറ്റുള്ളവരെ പോലെ തേച്ചു മിനുക്കി വന്നാലെന്തെടാ, എന്നാലല്ലെ മുഖത്തൊരു പ്രസാദം ഉണ്ടാകുള്ളു" എന്നു ശകാരിച്ച് ക്ലാസ്സിനു പുറത്ത് പോകാൻ പറഞ്ഞു.
ക്ലാസ്സിൽ മൊത്തം ചിരിയുടെ തൃശ്ശൂർ പൂരം!
ഇതു കേട്ട് തല താഴ്ത്തി നിൽക്കുകയായിരുന്ന അവൻ മറുപടിക്കായി തല ഉയർത്തി. തന്റെ പുറകിലേക്കും സൈഡിലേക്കും ഒന്നു കണ്ണോടിച്ചു.
ടീച്ചറുടെ കണ്ണുകളിലേക്ക് നോക്കി പതിയെ പറഞ്ഞു.
"ന്റെ ചുക്കി ചുളിഞ്ഞ കുപ്പായം ടീച്ചർക്കും ന്റെ ചെങ്ങായിമാർക്കും ക്ലാസ്സിലെ കുട്ട്യേൾക്കും വേഗം മനസ്സിലായല്ലൊ. പക്ഷേ എന്റെ വിശന്നൊട്ടിയ വയർ, കാഞ്ഞു പുകയുന്ന കുടലും കാണാൻ നിങ്ങൾക്കൊന്നും കഴിഞ്ഞില്ലല്ലൊ". എന്നും പറഞ്ഞ് ഇറങ്ങി, ക്ലാസ്സിനു മുന്നിൽ എത്തിയപ്പോൾ ഒരു കാര്യം കൂടി ടീച്ചറോട് പറഞ്ഞു.
"ടീച്ചറെ ഒട്ടിയ വയറുള്ളവന്റെ മുഖത്തെങ്ങനെ പ്രകാശം പരക്കും".
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.