വിരലടയാളം

ആശുപത്രിയിൽ‌നിന്നും ഡിസ്‌ചാർജ് ചെയ്യപ്പെട്ട പെറ്റമ്മയുടെ തള്ളവിരലിൽ മഷിപുരട്ടിയിട്ട്, ട്രഷറിയിൽ‌നിന്നും കൊണ്ടുവന്ന പുതിയ ചെക്കുബുക്കിന്റെ ഒടുവിലത്തെ ലീഫിലും അടയാളം പതിപ്പിച്ചശേഷം കട്ടിലിൽ‌നിന്നും എഴുന്നേൽക്കാൻ‌നേരത്ത് മുന്നിൽ ഭാര്യ,,, അവൾക്കാകെ സംശയം, 

“അല്ല മനുഷ്യാ, മാസാമാസം പെൻഷൻ വാങ്ങുന്നതിപ്പോൾ ഒരു കൊല്ലത്തേത് ഒന്നിച്ചു വാങ്ങാൻ പറ്റുമൊ?”

“അതെങ്ങനെയാ, ശമ്പളവും പെൻഷനും മാസത്തിലല്ലെ സർക്കാർ തരുന്നത്”

“പിന്നെന്തിനാ എല്ലാ കടലാസിലും ഒപ്പരം വെരലു വെക്കുന്നത്?”

“അത്, കെടപ്പിലായ ഈ തള്ളയെങ്ങാനും പെട്ടെന്നങ്ങ് ചത്തുപോയാൽ ഇനിവരുന്ന മാസങ്ങളിലെ പെൻഷൻ വാങ്ങാൻ‌നേരത്ത് നമ്മളെന്ത് ചെയ്യും? എല്ലാ മാസവും ഒന്നാം തീയ്യതി കുഴീലെറങ്ങിട്ട് ശവത്തിന്റെ വിരലില് മഷിപുരട്ടി അടയാളം വെക്കാനാവ്വോ?” 

ആ നേരത്ത്,,, 

ബോധമില്ലാതെ കിടക്കുന്ന അമ്മയൊന്ന് ഞെട്ടിയശേഷം കണ്ണുതുറന്ന് സ്വന്തംമകനെ നോക്കിയിട്ട് അവസാനമായി കണ്ണടച്ചു.

Malayalam Short StoriesMalayalam literature interviews,Malayalam Poems       

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.