നിന്റെ മനസ്സിൽ നീ ചുരുട്ടി വെച്ച മഹാരഹസ്യങ്ങളുടെ ചുരുൾ നിവർത്തിയേക്കുക! ഒരു കാടിന്റെ നിബിഡതയിലേക്ക് നീ വലിച്ചെറിയപ്പെടും. നീ മൂളിയ താരാട്ടുകളിൽ വാത്സല്യത്തിന്റെ മിന്നാമിനുങ്ങുകൾ ! നിന്റെ കഥകളുടെ കാറ്റുകൾ ഒളിഞ്ഞിരിയ്ക്കുന്ന കരളിന്റെ മടിത്തട്ട് ! നിന്നിലെ നോവുകളുടെ ഇരുട്ടുകൾ ഉറങ്ങുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിന്റെ മനസ്സിൽ നീ ചുരുട്ടി വെച്ച

മഹാരഹസ്യങ്ങളുടെ ചുരുൾ

ADVERTISEMENT

നിവർത്തിയേക്കുക!

ഒരു കാടിന്റെ നിബിഡതയിലേക്ക്

നീ വലിച്ചെറിയപ്പെടും.

നീ മൂളിയ താരാട്ടുകളിൽ

ADVERTISEMENT

വാത്സല്യത്തിന്റെ മിന്നാമിനുങ്ങുകൾ !

നിന്റെ കഥകളുടെ കാറ്റുകൾ 

ഒളിഞ്ഞിരിയ്ക്കുന്ന

കരളിന്റെ മടിത്തട്ട് !

ADVERTISEMENT

നിന്നിലെ നോവുകളുടെ ഇരുട്ടുകൾ 

ഉറങ്ങുന്ന തണലുകൾ !

നിന്റെ സ്വപ്നങ്ങളുടെ നിധികൾ 

തിളങ്ങുന്ന മനസ്സിന്റെ പൊത്തുകൾ !

കണ്ണീരുറവകൾ വിങ്ങുന്ന

മണ്ണടരെന്ന പോലെ

ഒരു ഉരുൾപൊട്ടലിൽ

ഒക്കെയും ഒഴുകി ഒലിച്ച്

ഗദ്ഗദങ്ങളുടെ ഗർഭനോവുകൾ 

അടക്കിപിടിച്ച് നീ പോലും

അറിയാതെ വമിയ്ക്കുന്ന

നെടുവീർപ്പുകളുടെ കൊടുങ്കാറ്റുകൾ !

മരവിപ്പിന്റെ മഞ്ഞുപുതച്ച

താഴ്‌വരകളിൽ യാഥാർഥ്യങ്ങളുടെ 

വെയിൽ നാളങ്ങൾ !

വെറുപ്പിന്റെ മുള്ളുകൾ

പകയുടെ വിഷചീറ്റലുകൾ

ആളിപ്പടരുന്ന തീനാമ്പുകൾ

നീ കാടിൻ നിഗൂഢതകൾ !

കനവുകൾ മരങ്ങളായി

മാനം തൊടുമ്പോൾ

കരളിനെ വരിഞ്ഞു മുറുക്കുന്ന 

പറിച്ചെറിയാനാവാത്ത

തേങ്ങലിന്റെ വള്ളികൾ

ചുറ്റിപ്പിണഞ്ഞ്

ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് 

വേരുകളാഴ്ത്തി 

പെയ്തു തീരാത്ത 

മഴയുടെ വരവു കാത്ത്

കാട് എന്നിൽ തഴച്ചുവളരുന്നു.

എനിയ്ക്ക് കണ്ടെടുക്കാനാവാത്ത

എന്നെ ഏതോ കൊടുങ്കാടിന്റെ

ഗുഹകളിൽ ഒളിപ്പിച്ച് വെച്ചത് ആരാവാം?