കണ്ടുവോ നിങ്ങളെൻ മാനസപുത്രിയെ, കണ്ടുവോ നിങ്ങളെൻ കാമിനിയെ? ത്രയംബകത്തിന്റെ ഞാണൊലിയിൽ പ്രണയ നിസ്വനമറിഞ്ഞവൾ അഗ്നിസാക്ഷിയായെന്നെ വരിച്ചവൾ വനസ്ഥലികളിൽ പിൻനിഴലായ് മുളച്ചവൾ കാതരേ, നീ പാതിയെന്നും പാതയെന്നും മറന്ന പാപത്തിനു ശിക്ഷയോയെന്റെ ശിഷ്ടജീവിതം? തെറ്റിയിട്ടില്ല നിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ടുവോ നിങ്ങളെൻ 

മാനസപുത്രിയെ, 

ADVERTISEMENT

കണ്ടുവോ 

നിങ്ങളെൻ കാമിനിയെ? 

ത്രയംബകത്തിന്റെ ഞാണൊലിയിൽ 

പ്രണയ നിസ്വനമറിഞ്ഞവൾ 

ADVERTISEMENT

അഗ്നിസാക്ഷിയായെന്നെ വരിച്ചവൾ 

വനസ്ഥലികളിൽ പിൻനിഴലായ് മുളച്ചവൾ 

കാതരേ, നീ പാതിയെന്നും 

പാതയെന്നും മറന്ന 

ADVERTISEMENT

പാപത്തിനു ശിക്ഷയോയെന്റെ 

ശിഷ്ടജീവിതം?

തെറ്റിയിട്ടില്ല നിന്റെ വഴിയിന്നോളം 

പെണ്ണേ, ഞാനോ 

വഴിയാധാരമാക്കിയോൻ നിന്നെ, 

പുതുവഴിയിൽ മതിഭ്രമത്തിൽ 

വഴിതെറ്റിയോൻ, രാമൻ! 

ഹിമശൈലമേ നീയൂറിയൊഴുകിയ 

നേരിന്റെ കൂലങ്ങളിലും 

ഗർത്തങ്ങൾതന്നന്തരാത്മാവിലും 

തിരഞ്ഞു തളർന്നുവല്ലോ, 

സന്ധിയടർന്ന പാദങ്ങളും പദങ്ങളും 

മെതിയടികളും 

തമ്മിൽ പിരിഞ്ഞുവല്ലോ,യിതു 

യുഗങ്ങളോളം തുടരുന്നുവല്ലോ! 

നഗ്നപാദനായ്, 

പണ്ടു കൈകേയി തൻ വാക്കിനാൽ 

കാടകം പുക്കിയ കാലമല്ല, 

പഞ്ചവടിയിലെയുദ്യാനതല്പത്തിൽ 

യൗവനോന്മാദത്തിലാടിത്തിമിർത്ത 

കാമ്യയാമങ്ങളല്ല, 

നരതീർത്ത ജീവിതം 

താങ്ങിനായ് കൊതിക്കും ഭഗ്നനാളിൽ 

പ്രേയസീ നിന്റെ നോക്കിനും വാക്കിനും 

പരിലാളനത്തിനും മാത്രമീ 

ഹതാശയന്റെ മൂകയാചന. 

രാമരാജ്യ ജനമൂല്യമോ 

രാജനീതിയോ പടുവാക്യമോ 

സ്വാർഥചിന്തയോ ദുശ്ശങ്കയോ 

നിന്റെ പാതിവ്രത്യശുദ്ധിയെ 

കന്മഷമാക്കിയ മനസ്സല്ലയോ..

പരീക്ഷണങ്ങളിൽ തോറ്റു 

പലവട്ടം ശ്രീ പോയ രാമൻ 

മരിച്ചുവോ നിന്റെ മനസ്സിലും 

പ്രേമസർവസ്വമേ, 

മാപ്പിനർഹനുമല്ലയോ ഞാൻ? 

രാവണാന്ത്യത്തിലഗ്നിശുദ്ധിയിൽ 

നീറി, തനിത്തങ്കമായ് 

മരണമാല്യമണിഞ്ഞു 

തലയെടുപ്പോടെ 

പരിഭവമെന്യേ പ്രിയേ 

തലയന്നേ ബലിക്കല്ലിൽ 

കുനിച്ച നാരിയല്ലയോ നീ! 

ചിത്രകൂടവും ത്രിവേണിയും 

തമസാതീരവും 

പുനരറിയുവാൻ, കാണുവാൻ 

നിറവയറുമായ് നീ കൊതിച്ചതൊരു 

താക്കമായ്, കുറയുള്ളൊരു 

വീട്ടുമൃഗമെന്നപോൽ 

നിർദ്ദാക്ഷിണ്യം തള്ളുവാൻ 

അനാഥയാക്കുവാൻ 

അന്ധനായ് ഞാൻ വീണ്ടും… 

വർഷങ്ങളേറെക്കഴിഞ്ഞു 

കാലവർഷങ്ങളേറെപ്പൊഴിഞ്ഞു 

വാല്മീകിതന്നാശ്രമവാടിയിൽ 

വിരിഞ്ഞതറിഞ്ഞില്ല 

ദ്വൈതപുഷ്പങ്ങളായ് സഖീ, 

എന്റെ ചോര, എന്റെ മാംസം…

വീണ്ടും കണ്ടനാളിലെ 

മാനമോ ശങ്കയോ, 

കല്ലും പിളർന്നു രാമകല്പിതം, 

മൃഗതുല്യനിവന്റെ 

മുന്നിൽ ചിതയൊരുങ്ങി 

നീയതിലെരിഞ്ഞു തീരാൻ… 

മാനിനിയാം നീയോ 

മേദിനിയിൽ വിലയിച്ചു. 

തിരയുന്നു ഞാനൂഴിയിലിന്നും 

നിന്റെയസ്ഥികൾ 

പാതി വെന്ത ദേഹം 

മുദ്രാംഗുലീയം, കാൽത്തള 

നഖങ്ങൾ, നിന്റെ ജനിതക രാസമന്ത്രം 

സഖീ, നീ തിരഞ്ഞ വഴികൾ 

തീർത്ത പാദമുദ്രകൾ 

പ്രാർഥനകൾ, ചിന്തകൾ 

നോവുകൾ വിങ്ങിയ ഹൃത്തടം 

പ്രിയേ, നിന്റെയോരോ മാത്രയും 

നിന്റെ ചിന്തയെ ത്വരിപ്പിച്ച 

തന്മാത്രകളുമതിൽ 

നീ പാകിയ വിത്തുകളും 

തിരയുന്നു ഞാനീ 

സരയുതന്നഗാധ ഗർത്തത്തിൽ…

ആഴത്തിലുഴറുമ്പോൾ, ചേറും 

ചെളിയുമെന്നെപ്പൊതിയുമ്പോൾ 

കാണുമോയിവിടെ നിന്നെ 

കാണാതിരിക്കില്ലയാത്മാവിൻ 

ഞാണൊലിയറിഞ്ഞവളല്ലേ നീ 

എന്നെയുൾക്കൊണ്ടവളല്ലേ. 

കാലവാഹിനികളേ 

കൂലംകുത്തിയൊഴുകുമീ 

സരയുവിൽ തിരയട്ടെ ഞാനെന്റെ 

പൂർണ്ണത്തെ, യിനി യാത്രയില്ല 

പലവട്ടം പറഞ്ഞതല്ലേ, 

പോകട്ടെ ഞാൻ 

ഊഴിതൻ മാറിടത്തിലെന്നെയും 

കാത്തുകാത്തിരിപ്പുണ്ടവൾ 

മണ്ണായവൾ, എന്റെ സീത! 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT