തിരുവോണം – ജസിലി എഴുതിയ കവിത
യാത്രയാക്കുന്നു നാമേറെ സന്തോഷത്തിൽ കണ്ടുമുട്ടാം നമുക്കിനിവരും കൊല്ലവും കാത്തിരിക്കാം നമ്മളേറെ ഔത്സുക്യത്തിൽ വരിക നീ വരികെന്റെ തിരുവോണമേ രണ്ടു മൂന്നാണ്ടുകൾ ഓണമൊരോർമ്മയായ് മനസ്സിന്റെ ചെപ്പിലൊളിച്ചിരുന്നു ഇക്കുറി നീ വന്നു

യാത്രയാക്കുന്നു നാമേറെ സന്തോഷത്തിൽ
കണ്ടുമുട്ടാം നമുക്കിനിവരും കൊല്ലവും
കാത്തിരിക്കാം നമ്മളേറെ ഔത്സുക്യത്തിൽ
വരിക നീ വരികെന്റെ തിരുവോണമേ
രണ്ടു മൂന്നാണ്ടുകൾ ഓണമൊരോർമ്മയായ്
മനസ്സിന്റെ ചെപ്പിലൊളിച്ചിരുന്നു
ഇക്കുറി നീ വന്നു കൈപിടിച്ചൊന്നിച്ചു
പഴയൊരോർമ്മയിലേക്കൊന്നൂളിയിടാൻ
നീണ്ടൊരിടവേളക്കിപ്പുറം
നിൻ വരവോർത്തു നാമേറെയൊരുങ്ങി നിന്നൂ.
തുമ്പക്കതിരുകൾ പൂത്തൊരുങ്ങീ നിറയെ
പൂക്കളാൽ നിന്നെ വരവേൽക്കുവാൻ
പൊലിക തിരുവോണമേ പൊലിക പൊലിക നീ
ഇനി വരുമാണ്ടിലും പൊലിക പൊലിക
പൂവേ പൊലി പൊലി പൂപ്പൊലിപ്പാട്ടുമായ്
പൂവാങ്കുരുന്നുകൾ കാത്തിരിക്കും നിന്നെ
പൂവാങ്കുരുന്നുകൾ കാത്തിരിക്കും
ഇനിയെന്റെ ആത്മാവിനെന്തശാന്തി
മണമായി മധുവായ് നീ വന്നുവല്ലോ.
ഇനി വരും തലമുറയ്ക്കൊരു പഴങ്കഥയായി
മാറാതെ വരിക നീ വരിക വരിക.
Content Summary: Malayalam Poem ' Thiruvonam ' written by Jasily