'അമ്മേ...' എത്ര വിളിച്ചിട്ടും വിളി കേൾക്കുന്നില്ല, അമ്മയുടെ കാലുകൾ നിലത്തു തൊടാതെ നിൽക്കുന്നു - കഥ
അമ്മയുടെ കാലുകൾ നിലത്തു തൊടാതെ നിൽക്കുന്നു. എപ്പോഴും ഉണ്ണിയുടെ മുഖം തുടക്കാറുള്ള സെറ്റു മുണ്ടിന്റെ അറ്റം തൊട്ടിലു കെട്ടുന്ന കൊളുത്തിൽ കെട്ടിയിരിക്കുന്നു. അമ്മ നാവു നീട്ടി പേടിപ്പിക്കുന്നു. ഉണ്ണിക്കുട്ടൻ നിലവിളിച്ചോടി.

ഉണ്ണിക്കുട്ടൻ കോലോത്തെ ഉമ്മറപ്പടിയിൽ ഒറ്റക്കിരുന്നു കളിക്കുന്നു. ഇടയ്ക്കിടക്ക് മുത്തശ്ശിയെ നോക്കി ഒരു കള്ള ചിരിയും. പല്ലില്ലാത്ത മുത്തശ്ശിയുടെ ചിരി കാണാൻ എന്ത് രസാ... വല്യച്ഛൻ ചാരുകസേരയിൽ കാലും കയറ്റി വെച്ച് പാളവിശറി വീശി ദൂരേക്ക് കണ്ണും നട്ടിരിക്കുന്നു. ഓരത്ത് മുത്തശ്ശി വെറ്റില ചെല്ലം തുറന്ന് മുറുക്കാൻ ഒരുക്കുന്നു. എല്ലാം കൂട്ടി കുഞ്ഞിക്കുഴവിയിട്ടിടിച്ച് വായിലേക്കിട്ടു. കുറേ നേരം ചവച്ചു, കോളാമ്പിയിലേക്ക് ചുവന്ന നിറം തുപ്പി. ഉണ്ണിക്കുട്ടൻ വേഗം നാലുകെട്ടിലേക്കോടി, അറപ്പുരക്ക് അപ്പുറമുള്ള മുറിയിലാണ് അമ്മ കിടക്കാറ്. മെല്ലെ വാതിൽ തള്ളി തുറന്നു.
“അമ്മേ... അമ്മേ…” എത്ര വിളിച്ചിട്ടും വിളികേൾക്കണില്ല. അമ്മയുടെ കാലുകൾ നിലത്തു തൊടാതെ നിൽക്കുന്നു. എപ്പോഴും ഉണ്ണിയുടെ മുഖം തുടക്കാറുള്ള സെറ്റു മുണ്ടിന്റെ അറ്റം തൊട്ടിലു കെട്ടുന്ന കൊളുത്തിൽ കെട്ടിയിരിക്കുന്നു. അമ്മ നാവു നീട്ടി പേടിപ്പിക്കുന്നു. ഉണ്ണിക്കുട്ടൻ നിലവിളിച്ചോടി. നടുമുറ്റത്തേക്കു തെറിച്ചു വീണു. ഉണ്ണിക്കുട്ടനെ അമ്മ കോരിയെടുത്തു മടിയിൽ കിടത്തി. "എന്തിനാ അമ്മേ ഉണ്ണീനെ പേടിപ്പിക്കുന്നേ?" "അമ്മ മോനെ വെറുതെ ഒന്ന് കളിപ്പിച്ചതല്ലേ... എന്റെ ഉണ്ണിക്ക് ഒന്നും പറ്റിയില്ലല്ലോ. പേടിക്കണ്ടാ ട്ടോ..."
ഉണ്ണിക്കുട്ടൻ അറിയാതെ ഉറങ്ങിപ്പോയി. ഉണർന്നപ്പോൾ മുത്തശ്ശിയുടെ മടിയിൽ. വല്യച്ഛൻ ഉമ്മറത്ത് കൈ പിന്നാലെ കെട്ടി വെപ്രാളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. "ഇതിപ്പോ എത്രാമത്തെ തവണയാ... പോയാലും തീരില്ല ഓൾടെ ഉപദ്രവം" വല്ല്യച്ഛൻ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടേയിരുന്നു. "കുട്ടി എന്ത് പിഴച്ചു. ഓനോട് അന്നേ പറഞ്ഞതല്ലേ ഈ ബന്ധത്തിന് പോവണ്ടാന്ന്" മുത്തശ്ശി ഉണ്ണിക്കുട്ടന്റെ തലയിൽ തലോടിക്കൊണ്ട് സങ്കടപ്പെട്ടു. വല്ല്യച്ഛൻ എന്തോ നിശ്ചയിച്ചതു പോലെ അകത്തേക്കുപോയി. തോർത്തുമുണ്ടും തോളിലിട്ട് കുടയുമെടുത്തു വേഗം മടങ്ങി വന്നു.
"അമ്മേ.. ഞാൻ കേശവപ്പണിക്കരുടെ അത്രേടം പോയിട്ട് വരാം. ഇതിനൊരു പരിഹാരം വേണ്ടേ.. എത്ര നാളാച്ചാ സഹിക്ക്യാ..." മറുപടിക്കു കാക്കാതെ വല്യച്ഛൻ ഉറഞ്ഞുതുള്ളി പടിയിറങ്ങിപ്പോയി. ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മുഖത്തേക്ക് നോക്കി. മുത്തശ്ശിയുടെ പല്ലിലും ചുണ്ടിലും ചുവന്ന നിറം. ചിരിക്കുമ്പോൾ ചോരത്തുള്ളികൾ മേലേക്ക് വീഴുന്നു. ഉണ്ണിക്കുട്ടൻ കണ്ണുകൾ ഇറുക്കെ അടച്ച് അമ്മേ... അമ്മേ… എന്ന് നിലവിളിച്ചു കൊണ്ടേയിരുന്നു.
Content Summary: Malayalam Short Story ' Unnikkuttante Amma ' Written by Madhu G. Varma