'ഭാര്യയുടെ മരണത്തിനുശേഷം കടന്നു വന്നവൾ', വീട് സ്വർഗമായി മാറുമ്പോൾ...
ഒരേ വയസാണ് വലിയ കുട്ടികളാണ് എന്നൊക്കെ പറഞ്ഞു താര വിവാഹത്തിന് കുറെയേറെ തടസം പറഞ്ഞെങ്കിലും അവസാനം എന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഒരുമിച്ചു ജീവിക്കാമെന്ന തീരുമാനത്തിലേക്ക് താര എത്തുന്നത്.
ഒരേ വയസാണ് വലിയ കുട്ടികളാണ് എന്നൊക്കെ പറഞ്ഞു താര വിവാഹത്തിന് കുറെയേറെ തടസം പറഞ്ഞെങ്കിലും അവസാനം എന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഒരുമിച്ചു ജീവിക്കാമെന്ന തീരുമാനത്തിലേക്ക് താര എത്തുന്നത്.
ഒരേ വയസാണ് വലിയ കുട്ടികളാണ് എന്നൊക്കെ പറഞ്ഞു താര വിവാഹത്തിന് കുറെയേറെ തടസം പറഞ്ഞെങ്കിലും അവസാനം എന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഒരുമിച്ചു ജീവിക്കാമെന്ന തീരുമാനത്തിലേക്ക് താര എത്തുന്നത്.
ബാബാ ഒരു കാര്യം ചോദിക്കട്ടെ? ബെഡിൽ വെറുതെ കിടന്നു എന്തോ ആലോചിച്ചു കൂട്ടുമ്പോഴാണ് മൂത്തവൻ ആദി വന്നു ബെഡിൽ അടുത്തിരുന്നത്. പിന്നാലെ ഇളയതുങ്ങൾ മൂന്നും പ്രത്യക്ഷപ്പെട്ടു. ഏറ്റോം ഇളയ കുഞ്ഞായ ഐസ വന്നു നെഞ്ചിലൂടെ കയറി നീട്ടി വച്ചിരിക്കുന്ന കൈയ്യിൽ തലയും വച്ചു കിടന്നു. ആമിയും മിന്നുവും തലക്കുംഭാഗത്തും ഇരിപ്പുറപ്പിച്ചു. ആമി പതിയെ തലമുടിയിലൂടെ വിരല് കടത്തി തഴുകിക്കൊണ്ടിരുന്നു. എന്താണ് കാര്യം? എല്ലാരും കൂടി നല്ല സ്നേഹിക്കൽ ആലോ? ഞാൻ ചെറുചിരിയോടെ ചോദിച്ചു. ബാബാക്ക് ഞങ്ങളിൽ ആരെയാ ഏറ്റോം കൂടുതൽ ഇഷ്ടം? ഐസ പറയുന്നു അവളെയാണ് ന്ന്. ആമിയും മിന്നുവും പറയുന്നു അവരെ ആണെന്ന്.. എനിക്കെപ്പളും തോന്നാറ് ബാബാക്ക് എന്നോടാണ് കൂടുതൽ ഇഷ്ടംന്നാണ്. ബാബ പറയ് ആരെയാ ഏറ്റോം കൂടുതൽ ഇഷ്ടം?
കുടുങ്ങിയല്ലോ ദൈവമേ എന്ന് മനസിലോർത്തുകൊണ്ടു ഞാൻ എന്താണ് പറയുകയെന്നു കുറച്ചു നേരം ആലോചിച്ചു. പിന്നെ ഞാൻ പറഞ്ഞു. ആദീ, നമ്മുടെ ഈ രണ്ടു കണ്ണില്ലേ അതേപോലെ ആണ് എനിക്ക് നിങ്ങള്.. നിർത്ത് നിർത്ത്.. പറഞ്ഞു തുടങ്ങിയപ്പൊഴേ ആദി ഇടയിൽ കയറി. ഇത് അമ്മീടെം സ്ഥിരം നമ്പര് ആണ്. കണ്ണു വച്ചിട്ടൊരു എക്സാമ്പിൾ പറച്ചില്. ബാബാ വ്യക്തമായിട്ടും പറയ്. ആരെയാ കൂടുതൽ ഇഷ്ടം ന്ന്.. ഞാൻ നോക്കുമ്പോഴുണ്ട് ആദിയുടെ മറുപടി കേട്ട് വാതിൽക്കൽ നിറചിരിയുമായി എന്റെ താര. എന്റെ കുഞ്ഞുങ്ങളുടെ അമ്മ, എന്റെ ജീവിതത്തിന്റെ നിറനിലാവ്.. എന്താ പറയുക എന്ന ചിന്തയോടെ ഞാൻ താരയെ നോക്കി. "ചോദിക്കെടാ അങ്ങനെ തന്നെ ചോദിക്ക്.. ബാബാക്ക് ആരെയാ കൂടുതൽ ഇഷ്ടം ന്ന് എനിക്കും അറിയണോലോ..." താര എന്നെ നോക്കി ചിരിച്ചുകൊണ്ട് ആദിയെ ചൂട് കേറ്റി.
ദീപ എന്നെയും മിന്നുവിനെയും വിട്ടു പോയതിനും കുറെ കാലങ്ങൾക്ക് ശേഷമാണ് താര ആദിയുടെയും ആമിയുടെയും കൈ പിടിച്ചു ഞങ്ങളുടെ ജീവിതത്തിലേക്ക് കയറി വരുന്നത്. ഒരേ വയസാണ് വലിയ കുട്ടികളാണ് എന്നൊക്കെ പറഞ്ഞു താര വിവാഹത്തിന് കുറെയേറെ തടസം പറഞ്ഞെങ്കിലും അവസാനം എന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഒരുമിച്ചു ജീവിക്കാമെന്ന തീരുമാനത്തിലേക്ക് താര എത്തുന്നത്. ആട്ടെ, ആദിക്ക് എന്താ തോന്നുന്നെ? എനിക്ക് ആരെയാരിക്കും കൂടുതൽ ഇഷ്ടം ? ബാബ ഞങ്ങള് ഇങ്ങോട്ട് വന്ന സമയം ഓർക്കുന്നുണ്ടോ?, അന്ന് എനിക്ക് 12-13 വയസാണ്. ആമി പെട്ടെന്ന് മിന്നുവുമായി കൂട്ടായി ഇവിടെ സെറ്റായി. എനിക്ക് ഒരുതരത്തിലും സെറ്റാവാൻ പറ്റുന്നുണ്ടായിരുന്നില്ല., എന്താ വിളിക്കേണ്ടത് ന്ന് പോലും ഒരു നിശ്ചയവുമില്ല. കളിക്കാനോ കൂട്ടുകൂടാനോ ഇവിടെ അങ്ങനെ ആരാ ഉള്ളത് ആകെ ഒരു ഏകാന്തത.. സ്കൂളിൽ പോകുമ്പോഴൊക്കെയും അമ്മിയെ മിസ് ചെയ്യും. എപ്പോളും സങ്കടം..
എങ്ങനാണ്ന്നൊന്നും അറിയില്ല, അപ്പോഴൊക്കെ ബാബ അമ്മിയേം കൂട്ടി സ്കൂളിൽ വരും., ചിലപ്പോഴൊക്കെ ബാബ തന്നെ വരും, നമ്മള് പുറത്തു പോകും, തിരിച്ചു വീട്ടിലേക്ക് പോരാൻ നേരം ബാബ എന്നോട് പറയും ബാബാക്ക് എന്നെ ഭയങ്കര ഇഷ്ടാണ്, നമ്മളിങ്ങനെ പുറത്തു പോകുന്നതൊന്നും പിള്ളേര് അറിയണ്ടട്ടോ ന്ന്.. എന്റെ അപരിചിതത്വം മാറാൻ ബാബ കണ്ടുപിടിച്ച വഴിയായിരുന്നു ഇടയ്ക്കിടെ ഉള്ള ഔട്ടിങ് ന്നൊക്കെ എനിക്കിപ്പോ മനസിലാവുന്നുണ്ട്. നിനക്ക് ഇതൊക്കെ മനസിലാവുന്നുണ്ടാരുന്നോ? ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു. പതിനെട്ട് വയസ് കഴിഞ്ഞില്ലേ ബാബാ.. അവൻ ചിരിയോടെ പറഞ്ഞു. അമ്മീടേം പിള്ളേരുടേം കണ്ണുവെട്ടിച്ചുള്ള കള്ളത്തരങ്ങൾക്കൊക്കെ ബാബ എന്നേം കൂട്ടുമ്പോ എനിക്ക് തോന്നും ബാബാക്ക് എന്നെയാണ് ഏറ്റോം ഇഷ്ടം ന്ന്.. പക്ഷെ ആമീനേം മിന്നുന്നേം ട്വിൻസ് മാതിരി കൊണ്ട് നടക്കുമ്പോ തോന്നും അവരോടാ ഇഷ്ടം ന്ന്..
അതെന്താടാ ഞാനറിയാതെ ബാബാക്കും നിനക്കുമൊരു കള്ളത്തരം? താര ആദിയോടായി ചോദിച്ചു. അത് പറയൂല്ല. ആദി ഗൗരവത്തിലായി. നീ പറയണ്ട. ഞാനറിയാതെ ഒരു കള്ളത്തരത്തിനും നിങ്ങടെ ബാബ പോവൂല ന്ന് എനിക്കറിയാലോ.. താര എന്നെ നോക്കി ചിരിച്ചുകൊണ്ട് ആദിയോടായി പറഞ്ഞു. ഞങ്ങളെയാണ് ബാബാക്ക് ഏറ്റോം ഇഷ്ടം. അല്ലേ ബാബാ? എന്നും ചോദിച്ചു ആമി ഇടയ്ക്ക് കയറി. എന്നേം മിന്നൂനേം വേറെ വേറെ ഡിവിഷൻ ആക്കിയേന് സ്കൂളിൽ വന്നു മിസ്സുമാരോട് ബാബ പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട്. അമ്മി പോലും അന്ന് 2 ഡിവിഷൻ ആയാ എന്താ ഒരു സ്കൂൾ അല്ലേന്നാ ചോദിച്ചത്. അന്ന് ബാബാ പറഞ്ഞത് പഠിക്കുവാണെങ്കി എന്റെ രണ്ടു പിള്ളേരും ഒരു ക്ലാസിൽ., അല്ലേൽ ഞാൻ സ്കൂള് മാറ്റും ന്നാ.. അമ്മി അന്ന് സ്കൂൾ ആണ്, റൂൾസ് പാലിക്കാൻ ഉള്ളതാണ്ന്നൊക്കെയാ പറഞ്ഞത്. അന്ന് ഞങ്ങടെ ബാബ മാത്രാ ഞങ്ങടെ കൂടെ നിന്നത്.. ഞാൻ താരയെ നോക്കി കണ്ടോ എന്റെ പിള്ളേര് എന്നും ചോദിച്ചു കണ്ണിറുക്കി.
അപ്പൊ നെഞ്ചിൽ കിടന്ന ഐസ തലയുയർത്തി പറഞ്ഞു. "ബ്ബാക്ക് ന്നെയാണ് ഏറ്റോം ഇഷ്റ്റം.. ല്ലേ ബ്ബാ" എന്നിട്ടവൾ പൊട്ടിച്ചിരിച്ചു മറ്റുള്ളവരെ നോക്കി. അതെനിക്കും ഇടയ്ക്ക് തോന്നാറുണ്ട് ബാബാക്ക് ഐസനെ ആണോ കൂടുതൽ ഇഷ്ടം ന്ന്.. എന്നാ ഒരു കൊഞ്ചിക്കലാ ഈ കുരുപ്പിനെ.. ആദി ലേശം അസൂയയോടെ പറഞ്ഞു. അവള് കൊച്ചല്ലേടാ.. ഈ ആമീം മിന്നൂം കളിപ്പിക്കാൻ ഫ്രണ്ട്സ് ന്റെ ഒക്കെ വീട്ടിൽ കുഞ്ഞാവ ഉണ്ട് നമ്മടെ വീട്ടിൽ മാത്രം ഇല്ലാന്നും പറഞ്ഞു വഴക്ക് ഉണ്ടാക്കി നമ്മടെ ജീവിതത്തിലേക്ക് കൊണ്ടുവന്നതാണ് ഐസാനെ. അപ്പൊ കൂട്ടത്തിൽ ഏറ്റോം ചെറുതിനോട് ഇച്ചിരെ പുന്നാരം കൂടൂലെ.. അത്രേ ഉള്ളൂടാ.. ഞാൻ ആദിയെ സമാധാനിപ്പിച്ചു പറഞ്ഞു.
എന്നാലും ബാബ പറയ്. ആരെയാ കൂടുതൽ ഇഷ്ടം ന്ന്..? ആദി ഉത്തരം കിട്ടാതെ പോവില്ല എന്നപോലെ അവിടെ ചുറ്റിപ്പറ്റി നിന്നു. പറ ബാബാ.. ആമിയും മിന്നുവും ഒരേസ്വരത്തിൽ ആവർത്തിച്ചു. എനിക്ക് നിങ്ങടെ അമ്മീനെ ആണ് ഏറ്റോം ഇഷ്ടം. നിങ്ങളെയൊക്കെ ഇങ്ങനെ എനിക്ക് തന്നത് എന്റെ താരയാണ്. നമ്മളെ ഇങ്ങനെ സ്നേഹിച്ചു കൂടെ നിക്കുന്നത്, നമ്മടെ എല്ലാ കാര്യങ്ങളും ഇത്രേം ശ്രദ്ധിച്ചു ചെയ്തുതരുന്നതൊക്കെ നമ്മുടെ അമ്മി അല്ലെ.. അപ്പൊ എനിക്ക് ഏറ്റോം ഇഷ്ടം ഉണ്ടാവേണ്ടത് ന്റെ താരയോടല്ലേ.. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. അച്ചോടാ എന്തൊരു സോപ്പിങ് എന്നും പറഞ്ഞു താര അടുത്തു വന്നിരുന്നെന്റെ കവിളിൽ ചെറുതായി കടിച്ചു. ചെറുചിരിയോടെ ആദി ഞങ്ങൾക്കരികിലേക്ക് വന്നു കട്ടിലിൽ കയറിയിരുന്നു. കുഞ്ഞുങ്ങളെല്ലാം എന്റെ മേത്തേക്ക് ചാഞ്ഞു. സന്തോഷം കൊണ്ടാവും എന്റെ കണ്ണു നിറഞ്ഞു നിറഞ്ഞു വന്നു.