'പ്രേത ശല്യമുള്ള വീട്, താമസിക്കാൻ വരുന്നവരുടെ ദേഹമാസകലം നഖം കൊണ്ട് മുറിഞ്ഞ പോലുള്ള പാടുകൾ...'
വാതിലിനു തുരുതുരാ മുട്ടുന്നത് കേട്ടാണ് ഞങ്ങൾ ഉറക്കമുണർന്നത്. വാതിൽ തുറന്നു നോക്കിയപ്പോൾ അവരായിരുന്നു. ഇന്നലെ കോട്ടേഴ്സിൽ താമസിക്കാൻ വന്നവർ. അവർ എല്ലാവരും നന്നായി പേടിച്ചതായി കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി. ഞാൻ കാര്യം തിരക്കി അതിൽ ഒരാൾ വിറച്ചു വിറച്ചു കാര്യങ്ങൾ പറഞ്ഞു.
വാതിലിനു തുരുതുരാ മുട്ടുന്നത് കേട്ടാണ് ഞങ്ങൾ ഉറക്കമുണർന്നത്. വാതിൽ തുറന്നു നോക്കിയപ്പോൾ അവരായിരുന്നു. ഇന്നലെ കോട്ടേഴ്സിൽ താമസിക്കാൻ വന്നവർ. അവർ എല്ലാവരും നന്നായി പേടിച്ചതായി കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി. ഞാൻ കാര്യം തിരക്കി അതിൽ ഒരാൾ വിറച്ചു വിറച്ചു കാര്യങ്ങൾ പറഞ്ഞു.
വാതിലിനു തുരുതുരാ മുട്ടുന്നത് കേട്ടാണ് ഞങ്ങൾ ഉറക്കമുണർന്നത്. വാതിൽ തുറന്നു നോക്കിയപ്പോൾ അവരായിരുന്നു. ഇന്നലെ കോട്ടേഴ്സിൽ താമസിക്കാൻ വന്നവർ. അവർ എല്ലാവരും നന്നായി പേടിച്ചതായി കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി. ഞാൻ കാര്യം തിരക്കി അതിൽ ഒരാൾ വിറച്ചു വിറച്ചു കാര്യങ്ങൾ പറഞ്ഞു.
വളരെ വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ രണ്ടായിരത്തി രണ്ട്, കർണ്ണാടകയിലെ മഹാരാഷ്ട്രയോട് ചേർന്നു കിടക്കുന്ന ജംക്കണ്ടിയിലെ റ്റുഡയ് ബേക്കറിയിലെ ജീവനക്കാരനായിരുന്നു ഞാൻ. ഞങ്ങളുടെ താമസസ്ഥലത്തേക്ക് കടയിൽ നിന്നും ഒരു കിലോ മീറ്ററോളം ദൂരമുണ്ട്. മെയിൻ റോഡിൽ നിന്നും കുറച്ചു ഉള്ളിലേക്ക് പോയാലെ താമസ സ്ഥലത്ത് എത്തുകയുള്ളൂ. താമസസ്ഥലമെന്നത് ഒറ്റ നിലയിൽ പണികഴിപ്പിച്ച വിശാലമായ ഒരു മുറിയാണ്. ഈ മുറിയിൽ തന്നെയാണ് ബേക്കറി കൂട് പ്രവർത്തിക്കുന്നതും. രാവിലെ ബേക്കറി കൂട് രാത്രി നമ്മുടെ താമസസ്ഥലമായ് മാറും. നമ്മുടെ താമസസ്ഥലത്തിനിന് 100 മീറ്റർ അകലത്തിൽ ഒരു വാടക കോട്ടേഴ്സ് സ്ഥിതി ചെയ്തിരുന്നു. ഒരു ദിവസം ഈ വാടക കോട്ടേഴ്സിൽ എന്തോ ആവശ്യത്തിനായ് ജംക്കണ്ടിയിൽ എത്തിയ കുറച്ചാളുകൾ മുറിയെടുത്തു. അവർ എത്തുമ്പോൾ രാത്രി നന്നെ വൈകിയിരുന്നു.
പുലർച്ചെ ഒരു മണിയായി കാണും വാതിലിനു തുരുതുരാ മുട്ടുന്നത് കേട്ടാണ് ഞങ്ങൾ ഉറക്കമുണർന്നത്. വാതിൽ തുറന്നു നോക്കിയപ്പോൾ അവരായിരുന്നു. ഇന്നലെ കോട്ടേഴ്സിൽ താമസിക്കാൻ വന്നവർ. അവർ എല്ലാവരും നന്നായി പേടിച്ചതായി കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി. ഞാൻ കാര്യം തിരക്കി അതിൽ ഒരാൾ വിറച്ചു വിറച്ചു കാര്യങ്ങൾ പറഞ്ഞു. അവിടെ ഭയങ്കര പ്രേത ശല്യമാണ്. അയാൾ മുകളിലെ റൂമിൽ കിടന്നതാണ് ഉറക്കത്തിൽ ആരോ വലിച്ചു താഴത്തെ നിലയിൽ കൊണ്ടിട്ടു. ദേഹമാസകലം നഖം കൊണ്ട് മുറിഞ്ഞ പോലുള്ള പാടുകൾ എനിക്ക് കാണിച്ചു തന്നു. ഇതൊക്കെ പ്രേതത്തിന്റെ പണിയാണ്. ഞാൻ മനസ്സിൽ ചിരിച്ചു. പ്രേതം പോലും മണ്ടൻമാര് മദ്യപിച്ചു ബോധമില്ലാതെ എവിടെയെങ്കിലും വീണു കാണും. ബോധം വന്നപ്പോൾ പ്രേതത്തിന്റെ പണിയാണെന്നു തെറ്റിദ്ധരിച്ചു കാണും. ഞാൻ അവരോട് ഉള്ളിൽ കിടന്നോളാൻ പറഞ്ഞു കൊണ്ട് ഒരു പായ നൽകി. അവർ കിടന്നതിന് ശേഷം ഞങ്ങളും കിടന്നു.
ഒരു അഞ്ച് മണിക്ക് ഞങ്ങൾ എഴുന്നേറ്റു.. ബേക്കറി കൂട്ടിൽ ഉള്ളവർക്ക് പണി തുടങ്ങാൻ സമയമായി. എനിക്ക് കടയിലും പോകാനായി. അപ്പോഴെക്കും പേടിച്ചു വന്നു കിടന്ന അവരും എണീറ്റു പോകാൻ തയാറായി നിക്കുവാണ്. രണ്ട് മാസത്തെ വാടക അഡ്വാൻസായി കൊടുത്തതാണ് അത് വരെ വാങ്ങാൻ കൂടി നിക്കാതെ അവർ പോയി. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഞാൻ നാട്ടിലേക്ക് തിരിച്ചു. ഒരു മാസത്തെ ലീവിനു ശേഷം ജംക്കണ്ടിയിൽ തിരിച്ചെത്തി. രണ്ട് ദിവസത്തിന് ശേഷം നവമിപൂജയായിരുന്നു. എല്ലാം കഴിഞ്ഞ് രാത്രി കിടക്കാൻ നോക്കുമ്പോൾ ജനലിലൂടെ പുറത്ത് നോക്കിയ ഞാൻ കണ്ടു. പുറത്ത് ആരോ അതിലൂടെ നടന്നു പോകുന്നു. അവിടെയുള്ള ബാക്കി എല്ലാവരും ഉറങ്ങിയിരുന്നതിനാൽ ഞാൻ ഒറ്റയ്ക്ക് പുറത്തിറങ്ങി. ആരെയും കാണാൻ സാധിച്ചില്ല. വേഗം വാതിലടച്ചു പുതപ്പ് തലയടക്കം വലിച്ചിട്ടു ഞാൻ കിടന്നു.
രാവിലെ എല്ലാവരോടും പറഞ്ഞപ്പോൾ അവർക്ക് ഭാവവ്യത്യാസം ഒട്ടും ഉണ്ടായില്ല. കുറച്ചു ദിവസമായിട്ടു അവരും കാണാറുണ്ടത്രെ. അപ്പുറത്തെ വീട്ടിലെ മുകളിലത്തെ മുറിയിൽ താമസിക്കാൻ വന്നവരിൽ ആരോ കുറേ വർഷങ്ങൾക്ക് മുൻപ് ആത്മഹത്യ ചെയ്തിരുന്നു. അവരുടെ പ്രേതത്തെ അവിടെ ഒരു മുറിയിൽ ബന്ധിച്ചിരുന്നു. ഈ മുറി തുറന്നു പ്രേതത്തെ പുറത്താക്കിയതാണ് പ്രശ്നങ്ങൾക്ക് മുഴുവൻ കാരണമത്രെ. ശല്യം തുടർന്ന് കൊണ്ടേ ഇരുന്നു. ഒടുവിൽ ആ കോട്ടേഴ്സിന്റെ ഉടമ ഒരു മന്ത്രവാദിയെ കൂട്ടി വന്നു കൊണ്ട് പ്രേതത്തെ ബന്ധിച്ചു. അന്ന് ആ മന്ത്രവാദി പ്രത്യേകം പറഞ്ഞിരുന്നു ഇനിയൊരിക്കൽ ഈ പ്രേതത്തെ പുറത്ത് വിടാൻ അനുവദിച്ചാൽ ആർക്കും അതിനെ ബന്ധിക്കാൻ സാധിക്കില്ലെന്ന്. അങ്ങനെ ഇതിലൊന്നും വിശ്വാസമില്ലാത്ത ഞാൻ ഒരു വിശ്വാസിയായി. ഞാൻ അവിടം ഉപേക്ഷിച്ചു നാട്ടിൽ സ്ഥിരതാമസമാക്കി. ഇതിനിടയിൽ ആരോ വീണ്ടും തളച്ച പ്രേതത്തെ സ്വതന്ത്രമാക്കി. ഇന്നും അവിടെ പ്രേതം രക്ത രക്ഷസ്സായി മരണ താണ്ഡവം ആടുകയാണ്.