കാന്തന്റെ കടയിലെ വരാന്തയിലായിരുന്നു വന്നദിനം മുതൽ അവളുടെ ഉറക്കം. പകൽ മുഴുവൽ തലയും മാന്തിപ്പറിച്ച് കവലയിലെ അത്തിമരത്തിൽ നിന്ന് വീണു കിടക്കുന്ന അത്തിപ്പഴങ്ങളും നുള്ളിപ്പെറുക്കി തിന്ന് എന്തൊക്കെയോ ആംഗ്യ ഭാഷയിൽ പിറുപിറുത്തു കൊണ്ടവൾ നടന്നു.

കാന്തന്റെ കടയിലെ വരാന്തയിലായിരുന്നു വന്നദിനം മുതൽ അവളുടെ ഉറക്കം. പകൽ മുഴുവൽ തലയും മാന്തിപ്പറിച്ച് കവലയിലെ അത്തിമരത്തിൽ നിന്ന് വീണു കിടക്കുന്ന അത്തിപ്പഴങ്ങളും നുള്ളിപ്പെറുക്കി തിന്ന് എന്തൊക്കെയോ ആംഗ്യ ഭാഷയിൽ പിറുപിറുത്തു കൊണ്ടവൾ നടന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാന്തന്റെ കടയിലെ വരാന്തയിലായിരുന്നു വന്നദിനം മുതൽ അവളുടെ ഉറക്കം. പകൽ മുഴുവൽ തലയും മാന്തിപ്പറിച്ച് കവലയിലെ അത്തിമരത്തിൽ നിന്ന് വീണു കിടക്കുന്ന അത്തിപ്പഴങ്ങളും നുള്ളിപ്പെറുക്കി തിന്ന് എന്തൊക്കെയോ ആംഗ്യ ഭാഷയിൽ പിറുപിറുത്തു കൊണ്ടവൾ നടന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേലെകാവിലെ ഉത്സവം കഴിഞ്ഞ് ആൾക്കാർ എല്ലാം പിരിഞ്ഞ് പോയ അന്ന് രാത്രി മുതലാണ് ആ മലയോര ഗ്രാമത്തിലെ കവലയിൽ അവളെ നാട്ടുകാർ കണ്ടു തുടങ്ങിയത്. നാല്മാസം തികഞ്ഞ പോലെ ഉന്തിയ വയറും, മുട്ടിന് തൊട്ടുതാഴെ നിൽക്കുന്ന രീതിയിൽ വാരിവലിച്ച് ചുറ്റിയിരിക്കുന്നൊരു മുഷിഞ്ഞ സാരിയും, കൈയ്യിലൊരു തുണിഭാണ്ഡം നെഞ്ചോടടക്കി പിടിച്ചിട്ടുണ്ട്. ഒരു വളവ് തിരിഞ്ഞ് കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുന്നൊരു റോഡ്. താഴെ കുറച്ച് നിരപ്പായ സ്ഥലത്ത് എത്തിച്ചേരുമ്പോൾ ഉള്ള കവലയാണത്. അവൾ എത്തിയന്ന് മുതൽ കവലയിൽ നിന്നൊരു നായയും അവളുടെ പുറകെ കൂടിയിരുന്നു. റോഡിന് നടുവിലായി തന്നെ നാല് ചുറ്റും തറ കെട്ടി നിർത്തിയിരുന്നൊരു വലിയ അത്തിമരമുണ്ട്. അതിൽ നിന്ന് പൊഴിഞ്ഞ് വീണ ഇലകളും, അത്തിപ്പഴങ്ങളും റോഡിൽ അങ്ങിങ്ങ് ചിതറി കിടക്കുന്നു. കവലയിലെ കാന്തന്റെ ചായപ്പീടികയുടെ അരികിലൂടെയുള്ള രണ്ടാമത്തെ ചെമ്മൺപാത അവസാനിക്കുന്നത് പുഴയ്ക്കരികിലുള്ള സ്കൂളിലാണ്. കവല മുതൽ സ്കൂൾ വരെ പല വർണ്ണങ്ങളിലുള്ള കൊടി തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. സ്കൂളിലെ മൈതാനത്തിൽ ഉയരത്തിൽ കെട്ടിവച്ചിരിക്കുന്ന കോളാമ്പിപ്പെട്ടിയിൽ നിന്ന് ഉച്ചത്തിൽ പ്രസംഗം കേൾക്കാം. കവല മുതൽ സ്കൂൾ വരെ പല വർണ്ണങ്ങളിലുള്ള കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. പ്രസംഗം നിന്നു. നീണ്ട കരഘോഷങ്ങൾ കേൾക്കാൻ തുടങ്ങി. 

കവലയിലെ ആകെയുള്ള മറ്റ് രണ്ടു കടക്കാരാണ്. തല മുഴുവൻ കഷണ്ടി കയറി ചെവിക്ക് മുകളിൽ മാത്രം കുറച്ച് രോമങ്ങളും പുരികം വരെ നരവീണ തയ്യൽക്കാരൻ ദാമുച്ചേട്ടനും. റബ്ബർ കടക്കാരൻ ഫിലിപ്പോസെന്ന പീലിച്ചേട്ടനും. പൊടിയും പറത്തി ഒന്ന് രണ്ട് പൊലീസ് ജീപ്പുകൾ കൊടി വച്ചൊരു കാറിന് അകമ്പടിയായി ചെമ്മൺപാത വഴി കവലയിലെത്തി. അത്തിമരം ചുറ്റി. കയറ്റമുള്ള റോഡ് കയറി പോയി. "ആഭ്യന്തരമന്ത്രി സി. പി. ടെ കാറ് പോണ പോക്ക് കണ്ടാ പുല്ലാന്നിമല സ്കൂളില് പണ്ട് പഠിച്ചതാണ്. കാന്തൻ ചായ കപ്പിലെ വശങ്ങളിൽ പറ്റിയിരുന്ന വെള്ളം തോളിലെ തോർത്ത് കൊണ്ടൊപ്പി മേശപ്പുറത്ത് വച്ചു പറഞ്ഞു. "പുല്ലാന്നിമല സ്കൂളിലെ പൂർവ വിദ്യാർഥികൾ ഇരുപത്തഞ്ച് വർഷത്തിന് ശേഷം ഒത്തുചേരുന്നു." പത്രം വായിച്ച് നിർത്തി ഫിലിപ്പോസെന്ന പീലിച്ചേട്ടൻ പത്രം താഴെ വച്ച് ചായയെടുത്ത് ചുണ്ടിനോട് മൊത്തി. എന്നിട്ട് തൃപ്തിയാകാത്ത പോലെ മുഖം ചുളിച്ച് കാന്തനെ നോക്കി. "മം എന്താ..?" എന്നുള്ളൊരു ഭാവം കാന്തന്റെ മുഖത്തുണ്ടായി. ഒന്നുമില്ല. എന്നുള്ളത് പോലെ പീലി ചുമലൊന്നനക്കി. "മന്ത്രി മാത്രമല്ല കളക്ടർ കനിയും കഴിഞ്ഞ കേന്ദ്ര സാഹിത്യ അവാർഡിനുടമ എഴുത്തുകാരി ശ്രീനിധി അടക്കമുള്ളവർ അന്ന് പഠിച്ചിറങ്ങിയവരാണ്." 

ADVERTISEMENT

"ഇനി കഴിഞ്ഞ വർഷത്തെ കേന്ദ്ര സാഹിത്യ അവാർഡ് ജേതാവും പ്രശസ്ത എഴുത്തുകാരിയുമായ ശ്രീനിധി സംസാരിക്കുന്നതാണ്." കാന്തൻ പറഞ്ഞ് നിർത്തിയതിന് പിന്നാലെ മൈക്കിലൂടെ ആരോ അനൗൺസ് ചെയ്തു. ഏറെ നേരം നീണ്ടു നിൽക്കുന്ന കരഘോഷങ്ങൾ ആയിരുന്നു പിന്നെ കേട്ടത്. പീടികയുടെ മുന്നിൽ കെട്ടിതൂക്കിയിരുന്ന പഴക്കുലകൾക്കിടയിലൂടെ വികൃതമായ പല്ലുകളുടെ ചിരി കാന്തൻ കണ്ടു. രണ്ടു പഴങ്ങൾ ഇറുത്ത് അയാൾ അവൾക്ക് കൊടുത്തു. ഇരുവശത്തേക്കും തലയാട്ടി കൊണ്ട് പഴത്തിലെ തോടും പൊളിച്ച് തിന്നാൻ തുടങ്ങി. കാന്തന്റെ കടയിലെ വരാന്തയിലായിരുന്നു വന്നദിനം മുതൽ അവളുടെ ഉറക്കം. പകൽ മുഴുവൽ തലയും മാന്തിപ്പറിച്ച് കവലയിലെ അത്തിമരത്തിൽ നിന്ന് വീണു കിടക്കുന്ന അത്തിപ്പഴങ്ങളും നുള്ളിപ്പെറുക്കി തിന്ന് എന്തൊക്കെയോ ആംഗ്യ ഭാഷയിൽ പിറുപിറുത്തു കൊണ്ടവൾ നടന്നു. മാസങ്ങൾ കഴിഞ്ഞപ്പോൾ അവളുടെ വയറും വീർത്തു വന്നു. അതു കണ്ട് പേടിച്ചിട്ടാണ് രാത്രി പീടികയടച്ച് പോകുമ്പോൾ കാന്തൻ അരികിലുള്ള ചായ്പ്പിന്റെ വാതിൽ തുറന്ന് കൊടുത്തിട്ട് പോകുന്നത് പതിവാക്കിയത്. ഇന്നിപ്പോൾ അവളെത്തിയിട്ട് പത്തു മാസം കഴിഞ്ഞു. ഇപ്പൊഴും നടുവിന് കൈയ്യും താങ്ങി അത്തിപ്പഴവും പെറുക്കി മുഴയുള്ള വയറുമായി അവൾ പിറുപിറുത്ത് നടക്കുന്നു. എപ്പൊഴും നായയും കൂടെയുണ്ടാകും. പ്രസവം കാത്തിരുന്നവർക്കും, പേരറിയാ ഗർഭത്തിനുത്തരമില്ലാതെ പടിയടച്ച് പിണ്ഡം വച്ചവർക്കും ഉത്തരമാകുന്ന കാഴ്ച്ച. വെല്ലു വിളിക്കുന്ന മറുചോദ്യക്കാഴ്ച്ച പോലെ ചെമ്മൺപാത വഴി പ്രാകി പ്രാകിയവൾ നടന്നകന്നു.

"കൂട്ടുകാരെ ഞാൻ ശ്രീനിധി." കോളാമ്പിയിലൂടൊഴുകി വന്ന ശബ്ദം കേട്ട് കാന്തൻ പീടികയിൽ ഇരച്ചു കൊണ്ടിരുന്ന റേഡിയോ ശബ്ദം കുറച്ചു വച്ചു. ''എഴുത്തുകാരി, പ്രശസ്ത എന്നൊക്കെ പറഞ്ഞു കേൾക്കുന്നതിനെക്കാൾ ഇന്നിവിടെ ഈ സ്കൂൾ മുറ്റത്ത് നിൽക്കുമ്പോൾ നിങ്ങളൊക്കെ പണ്ടെന്നെ കളിയാക്കി വിളിക്കാറുള്ള വട്ടേ എന്ന വിളി കേൾക്കാനാണെനിക്കിഷ്ടം." നീണ്ട ചിരിയും കരഘോഷവും 'വട്ടേ...' എന്ന കൂട്ടമായുള്ള വിളിയുമായിരുന്നു പിന്നെ ശബ്ദമായി വന്നത്. "ഇന്നിവിടെ ഇങ്ങനെ നിൽക്കുമ്പോൾ രണ്ടു പേരുടെ മുഖങ്ങൾ എനിക്ക് വേദന നൽകുന്നു. നമ്മുടെയെല്ലാം അടുത്ത കൂട്ടുകാരായിരുന്ന കോകിലയും ജിനിയും." ആ പേരുകൾ പറഞ്ഞ് നിർത്തിയപ്പോൾ സദസ്സ് നിശബ്ദമായതു പോലെ അനുഭവപ്പെട്ടു. "ജിനി. അകാലത്തിൽ സ്വയമേ ഈ ലോകത്തിൽ നിന്ന് നമ്മെ പിരിഞ്ഞ് പോയി. പിന്നെ കോകില. ചെറിയ ക്ലാസ്സിൽ വച്ച് സ്കൂൾ മാറിപ്പോയ അവളെ മന്ത്രിയും, കളക്ടറും, മറ്റ് പല പ്രമുഖരും ഒക്കെ നമ്മുടെ കൂട്ടത്തിൽ ഉണ്ടായിരുന്നിട്ടും എത്ര അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല." മുൻപ് കേട്ടത് പോലെയല്ല ഇപ്പൊ ആ ശബ്ദം വരുന്നത്. തൊണ്ടയിടറുന്നുണ്ട് എന്ന് ആ വാക്കുകൾ ശ്രദ്ധിച്ചിരുന്ന കാന്തനും പീലിയ്ക്കും മനസ്സിലായി. 

ADVERTISEMENT

"കോകിലയെ ഓർക്കുമ്പോൾ മനസ്സിൽ വരുന്നത് ഇനിയും മറക്കാത്തൊരു കാര്യമാണ്. ഒരിക്കൽ  മലയാളം പരീക്ഷയ്ക്ക് എന്റെ അടുത്തിരുന്ന അവൾ ഒരു ചോദ്യം സംശയമായി എന്നോട് ചോദിച്ചു. ജ്ഞാനപ്പാന എഴുതിയത് ആരാണെന്നായിരുന്നു..? ആ ചോദ്യം. അത് പോലും പഠിക്കാതെയാണോ വന്നത്? എന്നുള്ള തോന്നലിൽ ഞാൻ കുഞ്ചൻ നമ്പ്യാർ എന്ന ഉത്തരം പറഞ്ഞ് കൊടുത്തു. ശരിയുത്തരം പൂന്താനം എന്ന് ഞാൻ എഴുതുകയും ചെയ്തു. പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോൾ അവൾ എന്റെ കൈകളിൽ പിടിച്ചു നിർത്തി. അവളുടെ മുഖത്ത് എന്തൊക്കെയോ ചോദ്യങ്ങൾ ഉണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ് ഉത്തരക്കടലാസ്സ് തന്ന ദിവസമാണ് ആ ചോദ്യങ്ങൾ എനിക്ക് മനസ്സിലായത്. ഞാനവളുടെ ഉത്തരക്കടലാസ്സ് കണ്ടു. ശരിയുത്തരമായ പൂന്താനം വെട്ടിയിട്ട് അവൾ കുഞ്ചൻ നമ്പ്യാർ എന്ന് എഴുതിയിരിക്കുന്നു. എന്റെ കണ്ണുകൾ നിറഞ്ഞു. "അന്നവളെ കെട്ടിപ്പിടിച്ച് കരഞ്ഞത് പോലെ ഇന്നും അവളെ കണ്ടാൽ കെട്ടിപ്പിടിച്ചെനിക്കൊന്ന് കരയണമെന്ന് കരുതിയാണ് ഞാനിവിടെയെത്തിയത്."

കോളാമ്പി മൈക്കിന്റെ ശബ്ദം പെട്ടെന്ന് നിന്നു. കാന്തന്റെ കടയിലെ മുനിഞ്ഞ് കത്തി കൊണ്ടിരുന്ന പുകയടിച്ച മഞ്ഞച്ച ബൾബും കെട്ടു. ഒരു ഇരപ്പോടെ റേഡിയോയും നിന്നു. "നാശം കറണ്ട് പിന്നേം പോയി." കാന്തൻ പറഞ്ഞു. ഉന്തിയ വയറും മുഷിഞ്ഞ വേഷവുമായി അവൾ വികൃതമായ പല്ലുകൾ കാട്ടിച്ചിരിക്കുന്നു. രണ്ടു കൈകൊണ്ടും നെഞ്ചിൽ തട്ടി വായിൽ തൊട്ട് അപശബ്ദങ്ങൾ പുറപ്പെടുവിച്ചു. അത്തിമരം ചുറ്റി ശ്രീനിധിയുടെ കാർ കവലയിലെത്തിയപ്പോൾ വേഗം നന്നേ കുറച്ചു. അവർ ആ കവലയുടെ അപ്പൊഴത്തെ അവസ്ഥ ശ്രദ്ധിച്ചു കൊണ്ട് കാറിന്റെ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി. ഭ്രാന്തിപ്പെണ്ണ് നെഞ്ചിലും തൊട്ട് വായിലും തൊട്ട് വിക്രിയകൾ കാട്ടിക്കൂട്ടി കാറിന് പുറകെ കൂടി. പീടികയുടെ പുറത്തിറങ്ങി കാന്തനും പീലിയും ദാമുവും കാഴ്ച്ചക്കാരായി നോക്കി നിൽക്കുന്നുണ്ടായിരുന്നു.

ADVERTISEMENT

"കോകില അന്ന് പിന്നെ എന്തായിരുന്നു മാഡം പറഞ്ഞത്..?" കറണ്ട് പോയത് കാരണം പിന്നെ പറഞ്ഞത് കേൾക്കാൻ കഴിഞ്ഞില്ല." കാറിന്റെ ഡ്രൈവർ പിൻസീറ്റിലിരിക്കുന്ന ശ്രീനിധിയുടെ മുഖം മുന്നിലെ കണ്ണാടിയിൽ നോക്കി ചോദിച്ചു. നെറ്റിയിലെ കറുത്ത നിറമുള്ള കുഞ്ഞ് പൊട്ട് രണ്ടു പുരികങ്ങൾക്കിടയിൽ ഞെരുങ്ങുന്നതവൻ കണ്ടു. ശ്രീനിധിക്ക് ആ കണ്ണാടിയിലെ കാഴ്ച്ച പുറകിലേക്ക് മാഞ്ഞ് കൊണ്ടിരിക്കുന്ന അത്തിമരവും കവലയുമൊക്കെയായി. "കോകില. എന്റെ  എഴുത്തുകൾ ആദ്യമായി വായിച്ചിരുന്നവൾ. രണ്ട് ശരീരവും ഒരാത്മാവുമായി മാറിയ രണ്ട് കൂട്ടുകാർ. അവൾ ഒരിക്കലും ഒന്നും പറയുമായിരുന്നില്ല ജയൻ. സംസാരിക്കാൻ കഴിയാത്ത എന്റെ ഊമക്കുയിലായിരുന്നവൾ. കോകില." പറഞ്ഞ് നിർത്തിയ ശ്രീനിധിക്ക് തന്റെ ശരീരത്തിലൂടെ ഒരു തണുപ്പ് കടന്ന് പോയത് പോലെ തോന്നി. ഇരുകൈകൾ കൊണ്ടും നെഞ്ചിൽ തൊട്ടും വായിൽ വച്ചും എന്തോ പറയാൻ ശ്രമിച്ച് വിക്രിയ കാട്ടുന്നൊരു രൂപം അത്തിമരത്തിന്റെ ചുവട്ടിൽ നിൽക്കുന്നത് മുന്നിലെ കണ്ണാടിയിൽ തെളിഞ്ഞു.

English Summary:

Malayalam Short Story ' Garbhinikkanni ' Written by Jayachandran N. T.