എന്റെയീ ചില്ലു- പാത്രത്തിലവളിന്നലെ സ്വപ്നം പൊഴിച്ചു, നിറച്ചു വെച്ചൂ. എന്റെയീ ചില്ലു- വാതിൽക്കലേക്കെത്തി ഒരരുമ നിലാവായി പെയ്തലിഞ്ഞൂ. എന്റെയീ നീല നഭസ്സിലവളായിരം ചിറകു വിടർത്തു- മുഷസ്സന്ധ്യയായ്. എന്റയീ മോഹ- ജലാശയത്തിൽ നീന്തി- യെത്തിയോരഴകിന്റെ അരയന്നമായ്‌. എന്റെയീ ചേതന- ത്തോപ്പിലവളായിരം ഇതളുകളുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്റെയീ ചില്ലു-

പാത്രത്തിലവളിന്നലെ 

ADVERTISEMENT

സ്വപ്നം പൊഴിച്ചു,

നിറച്ചു വെച്ചൂ.
 
എന്റെയീ ചില്ലു-

വാതിൽക്കലേക്കെത്തി

ADVERTISEMENT

ഒരരുമ നിലാവായി 

പെയ്തലിഞ്ഞൂ.
 
എന്റെയീ നീല 

നഭസ്സിലവളായിരം 

ADVERTISEMENT

ചിറകു വിടർത്തു-

മുഷസ്സന്ധ്യയായ്.
 
എന്റയീ മോഹ-

ജലാശയത്തിൽ നീന്തി-

യെത്തിയോരഴകിന്റെ 

അരയന്നമായ്‌.
 
എന്റെയീ ചേതന-

ത്തോപ്പിലവളായിരം 

ഇതളുകളുള്ള പനി-

നീർ പുഷ്പമായ്.
 
എന്റെയീ മംഗല്യ-

സ്വപ്നത്തിൻ പന്തലിൽ 

പൊൻകതിരായവൾ 

പൂത്തു നിന്നൂ.
 
എന്റെയീ സംഗീത-

സോമരസ ഗംഗയിൽ 

അവിരാമമൊരു മന്ത്ര-

ചൈതന്യമായ്.
 
എന്റെയീ കൽപനാ-

സൗരയൂഥത്തിലെ 

നക്ഷത്രത്തിളക്കമാ-

യുണർന്നുയർന്നൂ.
 
എന്റെയീ മാരിവിൽ 

ഗോപുരപ്പടിയിലെ 

താലമേന്തും ശിലാ-

കന്യയായി.
 
എന്റെയീ ഉന്മാദ-

നൃത്ത വേദിയിലെ

നിർവൃതിച്ചിലങ്കതൻ 

താളമായി.
 
എന്റെയീ മന്മഥ-

സാരംഗിയിൽ അത്യ-

പൂർവ്വമൊരു രാഗ-

കല്ലോലമായി.
 
എന്റെയീ വീഞ്ഞിന്റെ 

പുഴയിലൂടവളൊരു 

ലഹരിമീനായ് പിട-

ഞ്ഞൊഴുകിയെത്തീ.
 
എന്റെയീ കൈലാസ-

ഹിമ താഴ്‌വരക്കാറ്റി-

ലലിയുന്ന മേഘ 

സുസ്മേരമായി.
 
എന്റെയീ ഏക നാരീ-

വ്രത ശപഥത്തി-

ന്നാധാരമാമുടൽ 

വിസ്മയം നീ !
 
എൻ വികാരങ്ങളും 

സമസ്താനുഭൂതിയും 

പൊരുളും സമർപ്പി-

ച്ചിടുന്ന ദേഹം.
 
എൻ ശിരോലിഖിത-

ത്തിൽ സൗഭാഗ്യമായ്‌ ഭവാന-

രുളിയ സമ്പൂർണ 

സ്ത്രൈണ ദാഹം.
 
എന്നിൽ ജ്വലിക്കുമേ-

തഗ്നിയേയും അണ-

ക്കാൻ വരം സിദ്ധിച്ച 

മന്ദഹാസം.
 
എന്നുടെ വേനലും 

വർഷവും മകരവും 

അവളാണ് മദ്ധ്യാഹ്ന-

സായന്തനങ്ങളും !

English Summary:

Malayalam Poem ' Udal Vismayam ' Written by Abdul Basith Kuttimakkal