ദിനമെന്നോണം വരുന്നുണ്ടവൻ, ദിനകരൻ പൂണ്ടുറങ്ങുന്ന നേരത്ത്; രാത്രിഞ്ചരനെപ്പോലെൻ രാമഞ്ചമരികെ, മാനസം നുകരാൻ. ദിനവുമറിയുന്നു, ഞാനാ ദിവ്യാനുരാഗമാമാഗമനത്തെ;- യെങ്കിലും, ലതയേതും പടരുന്നില്ല- യെന്നുടെ തളരുന്ന തനുവിൽ. ഉള്ളിൽ പൂണ്ടുറങ്ങുന്ന സൂര്യനെ ഉണർത്താൻ മടിച്ചു ഞാൻ മെല്ലെ ഉള്ളത്തെയിരുളിൽ പുതച്ചു ചെമ്മെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിനമെന്നോണം വരുന്നുണ്ടവൻ,

ദിനകരൻ പൂണ്ടുറങ്ങുന്ന നേരത്ത്;

ADVERTISEMENT

രാത്രിഞ്ചരനെപ്പോലെൻ

രാമഞ്ചമരികെ, മാനസം നുകരാൻ.
 
ദിനവുമറിയുന്നു, ഞാനാ 

ദിവ്യാനുരാഗമാമാഗമനത്തെ;-

ADVERTISEMENT

യെങ്കിലും, ലതയേതും പടരുന്നില്ല-

യെന്നുടെ തളരുന്ന തനുവിൽ.
 
ഉള്ളിൽ പൂണ്ടുറങ്ങുന്ന സൂര്യനെ

ഉണർത്താൻ മടിച്ചു ഞാൻ മെല്ലെ    

ADVERTISEMENT

ഉള്ളത്തെയിരുളിൽ പുതച്ചു ചെമ്മെ

ഉറക്കംകൊള്ളുന്നു, കള്ള ധരിത്രിപോൽ!
 
ഖേദമോടവനകലുന്ന ശബ്ദം കേൾക്കെ,

ഖിന്നയാകുന്നു ഞാൻ, നിശബ്ദം തേങ്ങുന്നു;

'ഇനിയീ വഴി വരില്ലേ' യെന്ന്,

ഇരമ്പൽ വീഴാതെ ചോദിച്ചുപോകുന്നു. 
 
പാതി മുറിഞ്ഞുപ്പോം രാവുകളിൽ, 

പാഴ്കിനാവിൻ ശവമഞ്ചത്തിൽ,

പള്ളിയുറക്കം വിധിക്കപ്പെട്ടെൻ മിഴികൾ

പാതി തുറന്നിരിക്കാറുണ്ട്; അറിയാതെ!

English Summary:

Malayalam Poem ' Ariyathe ' Written by Satheesh Kalathil