പണ്ടു പണ്ടൊരു ഞാനും പിന്നൊരു നീയും ഉണ്ടായിരുന്നു... നിനക്ക് ഞാനും എനിക്ക് നീയും അപരിചിതമായിരുന്നു.... നീ എവിടെയെന്ന് ഞാനും ഞാൻ എവിടെയെന്ന് നീയും, നമ്മൾ പരസ്പരം തേടുകയാണ്, ഇന്നും.. എന്റെ കനവുകളിലും നിനവുകളിലും ഓരോ നേരവും നിന്നെത്തിരഞ്ഞു... എന്റെ കണ്ണിൻ കാണാക്കയങ്ങളിൽ നീയും ഒളിച്ചിരിപ്പാണോ.. ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പണ്ടു പണ്ടൊരു ഞാനും 

പിന്നൊരു നീയും ഉണ്ടായിരുന്നു...

ADVERTISEMENT

നിനക്ക് ഞാനും എനിക്ക് നീയും 

അപരിചിതമായിരുന്നു....

നീ എവിടെയെന്ന് ഞാനും 

ഞാൻ എവിടെയെന്ന് നീയും,

ADVERTISEMENT

നമ്മൾ പരസ്പരം തേടുകയാണ്, ഇന്നും..
 
എന്റെ കനവുകളിലും നിനവുകളിലും

ഓരോ നേരവും നിന്നെത്തിരഞ്ഞു...

എന്റെ കണ്ണിൻ കാണാക്കയങ്ങളിൽ 

ADVERTISEMENT

നീയും  ഒളിച്ചിരിപ്പാണോ..

ഒരു വേലിയേറ്റത്താൽ വന്നടിയുമോ 

പരലുകൾ പിടയുമെൻ മിഴിയോരത്ത്..

കാത്തിരിക്കുന്നതെന്നുള്ളം 

അറിയുന്നുവോ എന്നിലെ നീയും..
 
കണ്ടതില്ല നീയെന്നെ കേട്ടതില്ല 

നിനക്കായ് ഇതൾപൊഴിക്കും

ഇലഞ്ഞി മരത്തണലിൽ നീ വന്നതില്ല..

കാലമേറെ കഴിഞ്ഞെങ്കിലെന്ത്

എന്നിലെ പൂക്കൾ സുഗന്ധിയായ് കാത്തിരിപ്പൂ...

എന്നെത്തിരച്ചിലിൽ നീയോ, 

തേടിനടന്നു ഗോളാന്തരങ്ങൾ...

എങ്ങാനുമുണ്ടോ മരുപ്പച്ച

എങ്ങാനുമുണ്ടോ നീരുറവ...
 
ഘോരാന്ധകാരചുഴിയില്‍ 

സമാധിയായൊരു നേരം 

ഒരു കുഞ്ഞിളംകാറ്റിൻ തലോടലിൽ

എന്നിന്ദ്രിയങ്ങളുണർന്നു...

തിരിച്ചറിഞ്ഞെന്നുള്ളം നിന്നിലെ  

സ്നേഹ സുഗന്ധം...

ഏതോ മണൽക്കാട്ടിൽ പൂക്കും

നിന്നുള്ളിലെ സ്നേഹ സുഗന്ധം..

English Summary:

Malayalam Poem ' Ninakku Njanum Enikku Neeyum ' Written by Sreepadam