നീയെന്നും ഉടയതമ്പുരാൻ അനുഗ്രഹം ചൊരിയുന്നവർ... ഞാനോ അവനു മുന്നിൽ ഒരിക്കലും ഉത്തരം കിട്ടാത്ത പരാതിക്കാരനും. ഞാൻ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവൻ. ആരുടെയൊക്കെയോ ക്രൂരതകൊണ്ട് അടിച്ചമർത്തപ്പെട്ടവൻ... നിന്റെ നുണകൾ തങ്ക ലിപിയിൽ എഴുതുന്ന സത്യങ്ങളാകുന്നു. എന്റെ സത്യങ്ങളോ, നിന്നെ അധിക്ഷേപിക്കാനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീയെന്നും ഉടയതമ്പുരാൻ

അനുഗ്രഹം ചൊരിയുന്നവർ...

ADVERTISEMENT

ഞാനോ അവനു മുന്നിൽ ഒരിക്കലും 

ഉത്തരം കിട്ടാത്ത പരാതിക്കാരനും.
 
ഞാൻ എല്ലാവരാലും 

ഉപേക്ഷിക്കപ്പെട്ടവൻ.

ADVERTISEMENT

ആരുടെയൊക്കെയോ ക്രൂരതകൊണ്ട് 

അടിച്ചമർത്തപ്പെട്ടവൻ...
 
നിന്റെ നുണകൾ 

തങ്ക ലിപിയിൽ എഴുതുന്ന 

ADVERTISEMENT

സത്യങ്ങളാകുന്നു.
 
എന്റെ സത്യങ്ങളോ,

നിന്നെ അധിക്ഷേപിക്കാനുള്ള 

നുണകളായി മാറുന്നു.
 
നിന്റെ ഒരു തുള്ളി കണ്ണീരിൽ

ആകാശവും ഭൂമിയും

ഞെട്ടിവിറച്ച്, ആശ്വസിപ്പിക്കാൻ 

ഓടിയെത്തുന്നു.
 
എന്റെ കണ്ണിൽ

നിന്നൊഴുകിയ രക്തത്തിന് 

പച്ചവെള്ളത്തിന്റെ 

വില പോലും ഇല്ല.
 
ഞാൻ രക്തം, ചിന്തുന്നതും..

ജീവൻ വെടിയുന്നതും 

ജീവിച്ചിരിക്കുന്നതും

ഒരു അർഥവും ഇല്ലാത്ത കാര്യങ്ങളായി.
 
നിന്റെ കാര്യത്തിൽ

ലോകം കാണിക്കുന്ന ശ്രദ്ധ..

ഉറപ്പാണ്. 

കാലമത് മാറ്റി എഴുതും

അതെ അതിൽ വിശ്വസിച്ചു ...

നിനക്ക് നന്മകൾ നേരുന്നു...

English Summary:

Malayalam Poem ' Njanum Neeyum ' Written by Rafi Mannur