മേഘ മലഞ്ചെരുവിൽ നീലാകാശം നീയെന്ന പക്ഷിക്ക് കൂടുകെട്ടി. മാഘ മരച്ചാർത്തിൽ നിലാവെട്ടം നീയെന്ന പൂവിന് പാട്ടുതേടി. പാരിടം,വാസന്ത- മെന്നു പേരിട്ടൊരീ വന്യ ലാവണ്യത്തെ- ക്കൈ വണങ്ങീ. ദേവലോകം നൂറ് സൂര്യച്ചിലങ്കകൾ നീയെന്ന നർത്തകി- ക്കായി വാങ്ങി. നീയെന്ന ഗായിക- ക്കാർദ്ര സ്വരബിന്ദുക്കൾ കോർത്തു,രാഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേഘ മലഞ്ചെരുവിൽ 

നീലാകാശം 

ADVERTISEMENT

നീയെന്ന പക്ഷിക്ക് 

കൂടുകെട്ടി.
 
മാഘ മരച്ചാർത്തിൽ 

നിലാവെട്ടം 

ADVERTISEMENT

നീയെന്ന പൂവിന് 

പാട്ടുതേടി.
 
പാരിടം,വാസന്ത-

മെന്നു പേരിട്ടൊരീ 

ADVERTISEMENT

വന്യ ലാവണ്യത്തെ-

ക്കൈ വണങ്ങീ.
 
ദേവലോകം നൂറ് 

സൂര്യച്ചിലങ്കകൾ 

നീയെന്ന നർത്തകി-

ക്കായി വാങ്ങി.
 
നീയെന്ന ഗായിക-

ക്കാർദ്ര സ്വരബിന്ദുക്കൾ 

കോർത്തു,രാഗം 

മധുമാലകെട്ടി.
 
സ്വപ്നാടനങ്ങളിൽ 

ശൃംഗാര വഞ്ചിയിൽ 

കിനാമാരികൾ നിന്നെ-

പ്പെയ്തു തോർത്തി.
 
കാലമൊരഴകിന്റെ 

അമ്പലക്കോവിലിൽ 

നിന്റെയീ രൂപം 

പ്രതിഷ്‌ഠയാക്കി.
 
കവി മാനസത്തിലെ 

സൗന്ദര്യ ബോധത്തിൽ 

മദനിക തോൽക്കുന്ന 

ശിൽപ്പമായ് നീ.
 
രതിസാഗരത്തിന്റെ 

വേലിയേറ്റങ്ങളിൽ 

തീവ്ര സീൽക്കാര-

സംഗീതമായ് നീ.
 
മകര മാസത്തിലെ 

മഞ്ഞു കോലായയിൽ 

കേശപ്പുതപ്പി-

ന്നിളം ചൂടായി നീ.
 
തിരുവാതിരക്കുളി

കഴിഞ്ഞു തീകായുവാ-

നെത്തുന്ന കാറ്റിന്റെ 

മർമ്മരമായി നീ.
 
ശ്രുതിയിൽ പതുക്കെ-

പ്പതുക്കെയുണരുന്നൊരു 

വീണതൻ രാഗ-

സങ്കേതമാകുന്നു നീ.
 
മിടിപ്പിൽ പതുക്കെ-

പ്പതുക്കെപ്പടർന്നിടും 

ഉഗ്ര ശപഥത്തിന്റെ 

നാഗമാകുന്നു നീ.
 
മോഹം പതുക്കെ-

പ്പതുക്കെ ജ്വലിച്ചിടും 

ലയരാഗതാളത്തിൻ

യാമമാകുന്നു നീ. 
 
എന്നിൽ പതുക്കെ-

പ്പതുക്കെ നിറഞ്ഞിടും 

അക്ഷീണ നിർവൃതീ-

യോഗമാകുന്നു നീ.
 
കുളിരുത്സവത്തിന്റെ 

കോരിത്തരിപ്പുമാ-

വാഹിച്ചു നിൽക്കും 

തുഷാരമാകുന്നു നീ.
 
പുഴയും,പൂക്കാവടി

തുള്ളും കിനാക്കളും 

ചേർന്നൊരുക്കുന്നൊരു 

മെഹ്ഫിലാകുന്നു നീ.
 
നിറവോടെ തെളിയുന്നൊ-

രെണ്ണ വിളക്കായി  

നീറിപ്പിടിച്ചെന്റെ 

സിരകളിലേക്കു നീ.
 
വെള്ളാരം കല്ലുകൾ 

ചിതറും സ്മിതങ്ങളിൽ 

പുളക പ്രവാഹങ്ങ-

ളൊളിപ്പിച്ചിടുന്നു നീ.
 
നിന്റെയീ നിശ്വാസ-

മദസുഗന്ധത്തിലെൻ 

നാസികയെന്നേ 

കീഴടങ്ങി?!
 
മധു മന്ത്രണത്തിന്റെ 

മലരമ്പ വനികയിൽ

ഋതുയോഗ രസസരയു-

വാകുന്നു നീ.
 
പരിരംഭണത്തിന്റെ 

സന്ധ്യാ തപസ്സിലെ 

ഋതുയോഗ മധുചഷക-

മാകുന്നു നീ.
 
ക്ഷുഭിതമീ യൗവനം 

തരളമാക്കുന്നു നീ 

ക്ഷണികമീയാനന്ദം 

നിത്യമാക്കുന്നു നീ.
 
നീയടുത്തുറങ്ങാത്ത 

രാത്രികളിനിയില്ല 

നിനക്കൊപ്പമുണരാത്ത 

പുലരികളും.
 
നീയുടുത്തൊരുങ്ങാത്ത 

യാത്രകളിനിയില്ല 

നിനക്കിണയാകാത്ത 

ജന്മങ്ങളും!

English Summary:

Malayalam Poem ' Rithuyogam ' Written by Abdul Basith Kuttimakkal