വീണപൂവിന്റെ കാതോരം ചേർന്നങ്ങു കാമുകൻ വണ്ടൊരു കാര്യമോതി. ഹാ -പ്രിയ പ്രണയ വീണപുഷ്‌പമേ, "അധികതുംഗപദത്തിലെത്ര നാൾ ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കെ നീ!" നിന്നിൽ പക്ഷേ മധുകണിക തരി പോലുമിന്നില്ലെനിക്കു നുകരുവാൻ. ക്ഷണിപ്പതുണ്ടെന്നെയൊരുപാടുപേർ വീഴാത്ത; യൗവ്വനം ചോരാത്ത പൂവുകൾ. നിനക്കായ് ഞാനെന്തിനായിനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീണപൂവിന്റെ കാതോരം ചേർന്നങ്ങു

കാമുകൻ വണ്ടൊരു കാര്യമോതി.

ADVERTISEMENT

ഹാ -പ്രിയ പ്രണയ വീണപുഷ്‌പമേ, 

"അധികതുംഗപദത്തിലെത്ര നാൾ

ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കെ നീ!"
 
നിന്നിൽ പക്ഷേ മധുകണിക തരി

ADVERTISEMENT

പോലുമിന്നില്ലെനിക്കു നുകരുവാൻ. 

ക്ഷണിപ്പതുണ്ടെന്നെയൊരുപാടുപേർ

വീഴാത്ത; യൗവ്വനം ചോരാത്ത പൂവുകൾ.
 
നിനക്കായ് ഞാനെന്തിനായിനി

ADVERTISEMENT

പാഴാക്കണമെന്റെ നല്ല ജൻമം. 

ഒരുപരാഗണത്തിനിനിയുമാവതില്ല

നിനക്കെന്നറിയുന്നു സത്യമല്ലേ!
 
തേടട്ടെ ഞാനൊന്ന്, നുകരട്ടെ തേൻ

പ്രണയഗന്ധ ഭരിതയായ് വിലസിടും

പൂമ്പൊടി നിറയുന്ന വർണ്ണാഭയാർന്നൊരു

വീഴാത്ത; മധുവൊത്ത പൂവിനെത്തന്നെ!
 
(രണ്ടു വരികൾ കടപ്പാട് - കുമാരനാശാൻ)

English Summary:

Malayalam Poem ' Prayogika Kamukan ' Written by Elles Ashok