ചൊല്ലി വിളിക്കുവാനെന്നതിനപ്പുറം എന്താണ് പേരിന്നോരർഥം. അച്ഛന്റെ പേരിന്റെ ആദ്യാക്ഷരം ചേർത്തു അർഥങ്ങളുണ്ടാക്കി നമ്മൾ. ജാതിയും മതവും വേഷവും ഭാഷയും മുന്നിലും പിന്നിലും ചേർത്തുവെച്ചു. വീട്ടുപേരും പിന്നെ നാട്ടുപേരും നമ്മൾ നാരായവേരായ് അലങ്കരിച്ചു. തറവാട്ടു മഹിമകൾ എത്ര പറഞ്ഞാലും തറയിലാണ് നാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൊല്ലി വിളിക്കുവാനെന്നതിനപ്പുറം

എന്താണ് പേരിന്നോരർഥം.

ADVERTISEMENT

അച്ഛന്റെ പേരിന്റെ ആദ്യാക്ഷരം ചേർത്തു

അർഥങ്ങളുണ്ടാക്കി നമ്മൾ.

ജാതിയും മതവും വേഷവും ഭാഷയും

മുന്നിലും പിന്നിലും ചേർത്തുവെച്ചു.
 
ADVERTISEMENT

വീട്ടുപേരും പിന്നെ നാട്ടുപേരും നമ്മൾ

നാരായവേരായ് അലങ്കരിച്ചു.

തറവാട്ടു മഹിമകൾ എത്ര പറഞ്ഞാലും

തറയിലാണ് നാം നിൽക്കുന്നതോർക്കുക.

ADVERTISEMENT

പെറ്റു വീണപ്പോൾ എന്നുടെ പേർ വെറും

കുട്ടിയെന്നായിരുന്നത്രേ....
 
ഒട്ടുനാൾ പോയപ്പോൾ മറ്റൊരു

പേരിന്റെ അവകാശിയായി ഞാൻ മാറി.

കിട്ടിയ പേരിന്റെ അവകാശം പേറുന്ന

ഒത്തിരി പേരേ ഞാൻ കണ്ടു.

അപ്പോളറിഞ്ഞു ഞാൻ എന്റെ പേർ

സത്യത്തിൽ എന്റേത് മാത്രമല്ലെന്നും.
 
ഒടുവിൽ ഞാൻ ശ്വാസം നിലച്ചു ധരണി തൻ

മാറിൽ മരിച്ചു വീണപ്പോൾ.

എല്ലാർക്കുമെന്നപ്പോൽ എന്റെ പേരും 

വെറും ശവമെന്നറിയപ്പെടുന്നു....

English Summary:

Malayalam Poem ' Peradayalangal ' Written by Suresh Edayapurathu