കാടല്ല കാനനഭൂമിയല്ലിവിടമൊരു നിതസൗമ്യമാര്‍ന്നോരു ദേശം മതവര്‍ഗ്ഗ രാഷ്ട്രീയ സംഘര്‍ഷമേല്‍ക്കാത്ത സമ്യക്കമാര്‍ന്നോരു ദേശം ചൂരലും ചൂരല്‍- ക്കാടുമുണ്ടായിരുന്നി– വിടമെന്നതു പുരാതന ചൊല്ല് കരിനിലപ്പാടവും കര്‍ഷകകൂട്ടായ്മയു– മുണ്ടായിരുന്നെന്നും കേള്‍വി ഓണവും വിഷുവും പെരുന്നാളു,മീസ്റ്ററും ഏവരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാടല്ല കാനനഭൂമിയല്ലിവിടമൊരു

നിതസൗമ്യമാര്‍ന്നോരു ദേശം

ADVERTISEMENT

മതവര്‍ഗ്ഗ രാഷ്ട്രീയ സംഘര്‍ഷമേല്‍ക്കാത്ത

സമ്യക്കമാര്‍ന്നോരു ദേശം

ചൂരലും ചൂരല്‍- ക്കാടുമുണ്ടായിരുന്നി–

വിടമെന്നതു പുരാതന ചൊല്ല്

ADVERTISEMENT

കരിനിലപ്പാടവും കര്‍ഷകകൂട്ടായ്മയു–

മുണ്ടായിരുന്നെന്നും കേള്‍വി
 
ഓണവും വിഷുവും പെരുന്നാളു,മീസ്റ്ററും 

ഏവരും കൊണ്ടാടുമൊന്നായ്

ADVERTISEMENT

ദൈവങ്ങളെത്ര ഉണ്ടെന്നുവരികിലും 

ഉരുവിടും അദ്വൈതമന്ത്രം

രാമമന്ത്രങ്ങളുരുക്കഴിക്കും നേരം

മാനവമന്ത്രവും ചൊല്ലും 

മാനുഷരെല്ലാരുമൊന്നാകു,മോണമൊരു

നാട്ടരങ്ങാഘോഷമാക്കും
 
വിദ്യാലയങ്ങള്‍ ആതുരാലയങ്ങളും ഗ്രാമീണ 

വായനശാലയുമേറും

പുതു തലമുറകള്‍ക്ക് വഴികാട്ടിയായ് പുതു

സാംസ്ക്കാരിക സംഘവും സജീവം

ഗ്രാമമല്ലിവിടമൊരു നഗരമല്ലെന്നാലും

വാ പിളര്‍ന്നു നിൽക്കുന്നു നഗരി 

ഇവിടമാണിവിടമാണെന്‍ സ്വപ്ന

സുഭഗങ്ങള്‍ വേരോടി നിൽക്കുന്ന ദേശം
 
പുഴകളും തോടും സര്‍പ്പക്കാവുകളും കൊണ്ടിവിടം

സമ്പുഷ്ടമായിരുന്നെത്ര

ഡാവേലി ശീവോതി ഗന്ധര്‍വ്വന്‍ പാട്ടുകളും 

തുള്ളുല്‍ കാരണവരും 

കൊയ്ത്തു പാട്ടീണവും  ഗ്രാമീണതയും കൊണ്ട് 

ധന്യമായിരുന്നൊരു നാട്

തിരുവാതിരക്കളി പാട്ടിലേറി മങ്കമാര്‍ തന്‍ 

ആതിര കൈകൊട്ടിയാട്ടം
 
തൊടിയായ തൊടിയൊക്കെ പൂ തേടിനടക്കുന്ന 

കുരുന്നുകള്‍ തന്‍ ഓണപ്പാട്ടിന്നീണം

ഒക്കെയും കൊണ്ടെത്ര ധന്യമായിന്നെന്‍ 

ഗ്രാമ്യ വിശുദ്ധമാം നാട്

നഷ്ടമായ് ഗ്രാമീണ സൗന്ദര്യമവയെങ്കിലും

ചിത്തത്തില്‍ നിലകൊള്‍വു ശിഷ്ടം

നാഗരിക കാലുഷ്യം കാപട്യമതൊക്കെയും

പൊട്ടിമുളച്ചീടുന്നിവിടെയെന്നാലും
 
പൊട്ടാത്ത ഹൃദയബന്ധങ്ങള്‍ കൊണ്ടിവിടെ 

ഇന്നും ഒട്ടിനിൽക്കുന്നു നിറ വെണ്മ

പഴമയുടെ കണ്ണികളോരോന്നായറ്ററ്റുപോകു–

ന്നിവിടെനിന്നുമെന്നാകിലും

മനസ്സിലാഴ്ന്നിറങ്ങുന്നു കുളിരോര്‍മ്മകള്‍പലതും

മധുരവും കയ്പും ചവര്‍പ്പും 

ചൂരക്കാടിന്‍ ശ്ലഥ ചിത്രങ്ങളിങ്ങനെ

തഥാ ചൊല്ലിടാം ഞാന്‍ കഥ നൂനമേറെ...

English Summary:

Malayalam Poem ' Choorakkad ' Written by Nandakumar Choorakkad