കറുത്ത മാനം കണ്ണിൽ നോക്കി കരഞ്ഞു തീരും കാഴ്ചകളിൽ വെളുത്ത നേരം വിതുമ്പിയെങ്ങും ഇരുട്ട് മൂടി തീരുന്നു. പാതി വിടർന്നു പറക്കും കൊടികളിൽ ചോര പൊടിച്ചു തെറിക്കുമ്പോൾ ചാരെ കാണാം വിടരാമലരുകൾ ഇതള് കൊഴിഞ്ഞു കിടക്കുന്നു. തലയ്ക്ക് മീതെ വെള്ളിടി വെട്ടി പറന്നു പൊങ്ങും യന്ത്രങ്ങൾ പടർന്നു ചുറ്റും തീഗോളങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറുത്ത മാനം കണ്ണിൽ നോക്കി

കരഞ്ഞു തീരും കാഴ്ചകളിൽ

ADVERTISEMENT

വെളുത്ത നേരം വിതുമ്പിയെങ്ങും

ഇരുട്ട് മൂടി തീരുന്നു.
 
പാതി വിടർന്നു പറക്കും കൊടികളിൽ

ചോര പൊടിച്ചു തെറിക്കുമ്പോൾ

ADVERTISEMENT

ചാരെ കാണാം വിടരാമലരുകൾ

ഇതള് കൊഴിഞ്ഞു കിടക്കുന്നു.
 
തലയ്ക്ക് മീതെ വെള്ളിടി വെട്ടി

പറന്നു പൊങ്ങും യന്ത്രങ്ങൾ

ADVERTISEMENT

പടർന്നു ചുറ്റും തീഗോളങ്ങളിൽ

പകച്ചു കത്തും നഗരങ്ങൾ.
 
നാമുണ്ടിവിടെ ഉണർന്നു വെളുപ്പിന്

കുഞ്ഞി കൈകൾ ചേർക്കുമ്പോൾ

അവിടെയൊരച്ഛൻ ഉണരാക്കുഞ്ഞിൻ

കവിളിൽ മുത്തം വയ്ക്കുന്നു.
 
ഇനി നീ ഓടിയടുക്കില്ലേയെന്ന്

അമ്മ മനസ്സുകൾ നീറുമ്പോൾ

ഇനിയും തീരാ പകയുടെ കനലുകൾ

തീജ്വാലകളായ് തീരുന്നു.
 
പുതിയൊരു പുലരി കിനാവ് കണ്ടേൻ

മൃതിയുടെ പടവാളേന്തുമ്പോൾ

ഇവിടൊരു രാജ്യം തീ വെന്താളി

പിടഞ്ഞു കത്തി തീരുന്നു.
 
ഓർക്കുക ഇനി നാം, നമ്മുടെ വേരുകൾ

മനുഷ്യരാശിയിലാഴുന്നു

ഓർക്കുക ഇനി നാം, നമ്മൾ ചിന്തും

നമ്മുടെ ചോരയ്ക്കൊരേ നിറം.

English Summary:

Malayalam Poem ' Karutha Maanam ' Written by Jayakumar Mallappally