പ്രണയനൂലിൽ കോർത്തിണക്കിയ രണ്ട് രത്നങ്ങളായ നിനക്കും എനിക്കുമിടയിൽ നഷ്ടപ്പെടുവാനെന്തുണ്ട് നഷ്ടപ്പെടുവാനെന്തുണ്ട് തിരമാലകൾക്കും മേഘങ്ങൾക്കുമിടയിൽ സ്വപ്നത്തിലെ നിശ്ചലമായ പുഴയ്ക്കും ഒഴുകാത്ത കടലാസ്സു– തോണിയ്ക്കുമിടയിൽ നഷ്ടപ്പെടുവാനെന്തുണ്ട് നഷ്ടപ്പെടുവാനെന്തുണ്ട് പ്ലാറ്റ്ഫോമിലെ വലിച്ചെറിയപ്പെട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയനൂലിൽ കോർത്തിണക്കിയ

രണ്ട് രത്നങ്ങളായ 

ADVERTISEMENT

നിനക്കും എനിക്കുമിടയിൽ

നഷ്ടപ്പെടുവാനെന്തുണ്ട്
 
നഷ്ടപ്പെടുവാനെന്തുണ്ട്

തിരമാലകൾക്കും

ADVERTISEMENT

മേഘങ്ങൾക്കുമിടയിൽ
 
സ്വപ്നത്തിലെ നിശ്ചലമായ 

പുഴയ്ക്കും ഒഴുകാത്ത കടലാസ്സു–

തോണിയ്ക്കുമിടയിൽ

ADVERTISEMENT

നഷ്ടപ്പെടുവാനെന്തുണ്ട്
 
നഷ്ടപ്പെടുവാനെന്തുണ്ട്

പ്ലാറ്റ്ഫോമിലെ വലിച്ചെറിയപ്പെട്ട 

ചായക്കപ്പിനും

ഉരുക്കുചക്രങ്ങൾക്കടിയിൽ 

അരഞ്ഞു പോയ ലിപ്സ്റ്റിക്ക് തേച്ച 

ചുണ്ടിനുമിടയിൽ
 
മണിയറയിലെ മുല്ലപ്പൂവിന്റെ

സൗരഭ്യമുള്ള ചുളിഞ്ഞ 

കിടക്കയ്ക്കും

കറുത്ത ശവപ്പെട്ടിക്കുമിടയിൽ

നഷ്ടപ്പെടുവാനെന്തുണ്ട്
 
നഷ്ടപ്പെടുവാനെന്തുണ്ട്

തേൻകുരുവിയ്ക്കും 

തെച്ചിപ്പൂങ്കുലയ്ക്കുമിടയിൽ
 
കൊടുങ്കാട്ടിൽ ദിശ തെറ്റിയ മുടന്തിനും

അന്ധതയ്ക്കുമിടയിൽ

നഷ്ടപ്പെടുവാനെന്തുണ്ട്
 
നഷ്ടപ്പെടുവാനെന്തുണ്ട്

മരക്കുരിശിനും ചോരയിറ്റുന്ന 

ഇരുമ്പാണി മൊട്ടുകൾക്കുമിടയിൽ
 
അനശ്വരമായ ആത്മാവിനും

നശ്വരവും ക്രൂരവുമായ

ലോകത്തിനുമിടയിൽ

നഷ്ടപ്പെടുവാനെന്തുണ്ട്
 
നഷ്ടപ്പെടുവാനെന്തുണ്ട്

തീ പിടിച്ച ആകാശത്തിനും

പ്രളയത്തിൽ മുങ്ങിയ 

ഭൂമിയ്ക്കുമിടയിൽ?

English Summary:

Malayalam Poem ' Nashtappeduvanenthundu ' Written by Venu Nambiar