ഞാൻ മാന്യൻ; 'ഞാനും' മാന്യൻ. 'അതെ, ഞാനും നീയും മാന്യന്മാർ!' അപ്പോൾ, ഈ പകൽമാന്യനാര്? ഞങ്ങളൊരു സംവാദത്തണലിലിരുന്നു. ഞാൻ പറഞ്ഞു, "അതവനാണ്." ശരിയാണെന്നു മറ്റവൻ തലയാട്ടി. അന്നേരം, അവിടെയെത്തിയ ആ 'അവനും' അവന്റെ ചൂണ്ടുവിരൽ പുറത്തേക്കു നീട്ടി; ശരിയാണെന്നു ഞങ്ങളും തലയാട്ടി. അങ്ങനെ, വന്നെത്തിയ ഓരോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞാൻ മാന്യൻ; 'ഞാനും' മാന്യൻ.

'അതെ,

ADVERTISEMENT

ഞാനും നീയും മാന്യന്മാർ!'

അപ്പോൾ,

ഈ പകൽമാന്യനാര്?
 
ഞങ്ങളൊരു സംവാദത്തണലിലിരുന്നു.

ADVERTISEMENT

ഞാൻ പറഞ്ഞു, "അതവനാണ്."

ശരിയാണെന്നു മറ്റവൻ തലയാട്ടി.
 
അന്നേരം,

അവിടെയെത്തിയ ആ 'അവനും'

ADVERTISEMENT

അവന്റെ ചൂണ്ടുവിരൽ പുറത്തേക്കു നീട്ടി;

ശരിയാണെന്നു ഞങ്ങളും തലയാട്ടി.
 
അങ്ങനെ,

വന്നെത്തിയ ഓരോ ചൂണ്ടുവിരലും

വരുത്തിയ അപരന്മാർ

വട്ടം കൂട്ടുന്ന സംവാദത്തണലിൽനിന്നും 

കണ്ണെത്താ ദൂരവും കാതെത്താ ദൂരവും

മനസെത്താ ദൂരവും താണ്ടി

ചൂണ്ടുവിരലുകൾ പാഞ്ഞുകൊണ്ടിരുന്നു.
 
എന്നിട്ടും,

ആ 'പകൽമാന്യന്‍' മാത്രം

സംവാദത്തണലിലെത്തിയില്ല;

അവനൊരു 'ഗൂഢവാദ സങ്കൽപ' തോടിൽ

സുഷുപ്തിയിലായിരുന്നു!
 
അവസാനം,

അസ്തമയത്തിന്റെ അതിർവരമ്പ്

കടന്നാക്രമണത്തിനെത്തിയപ്പോൾ

'അതവൻ' തന്നെയെന്ന പതിവു കിണ്ടാട്ടംകൊണ്ട്  

ആ സംവാദത്തണൽ താനെ പിരിഞ്ഞു.
 
പുറത്ത്,

കാത്തുക്കിടന്നിരുന്ന യു എഫ് ഒ പേടകങ്ങളിൽ

കേറിപ്പോയവരിൽ ചിലർക്കപ്പോൾ

ഉടലില്ലായിരുന്നു; ചിലർക്കു തലയും!

English Summary:

Malayalam Poem ' Anyagrahajeevi ' Written by Sathish Kalathil