'വൈകിവന്ന' ലൈംഗിക ചൂഷണം; പ്രശസ്തിക്ക് വേണോ നഗ്നത? തുടരുന്ന ടീൻ ന്യൂഡിറ്റി വിവാദം!
കാരണവന്മാരായി തുടങ്ങിവച്ച കുടുംബവൈരം. വീറിലും വാശിയിലും തരിമ്പും പിന്നോട്ടില്ലാത്ത പിന്മുറക്കാർ. തമ്മിലടിക്കും പകവീട്ടലിനുമിടെ പ്രണയത്തിലാകുന്ന ഇളമുറ. ജീവത്യാഗത്തിലൂടെ കുടുംബാംഗങ്ങളുടെ കണ്ണു തുറപ്പിക്കുന്ന നായകനും നായികയും. ബജറ്റിന്റെ വലുപ്പച്ചെറുപ്പത്തിനപ്പുറം ഏതൊരു സംവിധായകനെയും മോഹിപ്പിക്കുന്ന കലാസൃഷ്ടിയാണ് വില്യം ഷേക്‌സ്പിയറിന്റെ റോമിയോ ആൻഡ് ജൂലിയറ്റ്, അന്നും ഇന്നും. വയലൻസിൽ ചാലിച്ചെഴുതിയ നഷ്ടപ്രണയത്തിന്റെ കഥ! ഗുജറാത്തിലെ രാഞ്ജാർ എന്ന സാങ്കൽപിക ഗ്രാമത്തിലെ 2 ഗോത്രക്കാരുടെ കുടിപ്പകയുടെ കഥ പറയുന്ന ‘ഗോലിയോൻ കീ രാസ്‌ലീല റാം– ലീല’യിലൂടെ സഞ്ജയ് ലീലാ ബാൻസാലി, അന്നയുടെയും റസൂലിന്റെയും നിസ്സഹായതകൾ തുറന്നുകാട്ടിയ രാജീവ് രവി (അന്നയും റസൂലും– 2013), കണ്ണൂരിലെ രാഷ്ട്രീയ വൈരത്തിനും തോൽപിക്കാനാകാത്ത തീവ്ര പ്രണയം പറഞ്ഞ ബി. അജിത്കുമാർ (ഈട– 2018). റോമിയോ ആൻഡ് ജൂലിയറ്റ് എന്ന ആഗോള പാഠപുസ്തകത്തിന്റെ സ്വതന്ത്ര അവലംബത്തിലൂടെ ശ്രദ്ധേയമായ ചില സിനിമകളാണ് ഇതൊക്കെ.എന്നാൽ, 55 വർഷങ്ങൾക്കു മുൻപ്, അതേ പേരിൽത്തന്നെ പുറത്തിറങ്ങിയ ‘റോമിയോ ആൻഡ് ജൂലിയറ്റി’ന്റെ മറ്റൊരു ചലച്ചിത്രാവലംബം വീണ്ടും വാർത്തകളിൽ നിറയുന്നത്, വിവാദത്തിന്റെ പേരിൽ, കൃത്യമായി പറഞ്ഞാൽ സിനിമയിലെ ഒരു ഇന്റിമേറ്റ് രംഗത്തിന്റെ പേരിലാണ്. ടീൻ ന്യൂഡിറ്റിയും ടീൻ ഇന്റിമേറ്റ് രംഗങ്ങളും റോമിയോ ആൻഡ് ജൂലിയറ്റിലൂടെ വീണ്ടും ചർച്ചയാകുമ്പോൾ, ലോക സിനിമയിലും ഇന്ത്യയിലും വിവാദത്തിനു വഴിമരുന്നിട്ട ഇത്തരം ചില ചിത്രങ്ങളെക്കുറിച്ചൊന്നു പരിശോധിച്ചാലോ? 18 വയസ്സ് തികയുന്നതിനു മുൻപ് അഭിനയിച്ച ചില ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ച് വർഷങ്ങൾക്കു ശേഷം അഭിനേതാക്കൾ നടത്തിയ തുറന്നുപറച്ചിലുകള്‍ എന്തൊക്കെയെന്നും നോക്കാം.

∙ ‘പിന്തുടർന്നെത്തിയ’ വിവാദം
ഫ്രാങ്കോ സെഫിറേലി എന്ന വിഖ്യാത ഇറ്റാലിയൻ സംവിധായകന്റെ ചിത്രത്തിലെ ‘റോമിയോയും ജൂലിയറ്റും’ ചിത്രത്തിന്റെ നിർമാതാക്കളായ പാരമൗണ്ട് പിക്ചേഴ്സിനെതിരെ കേസു കൊടുത്തിരിക്കുകയാണ്. ചിത്രത്തിലെ ഒരു ഭാഗിക നഗ്നരംഗത്തിന്റെ ചിത്രീകരണത്തിനിടെ ലൈംഗിക ചൂഷണത്തിനു വിധേയരായി എന്നാണ് ജൂലിയറ്റായി വേഷമിട്ട ഒലിവിയ ഹസിയുടെയും റോമിയോയായി അഭിനയിച്ച ലിയോനാഡ് വൈറ്റിങ്ങിന്റെയും പരാതി. ചിത്രീകരണ സമയത്ത് ഒലിവിയയ്ക്കു 15 വയസ്സും ലിയോനാഡിനു 16 വയസ്സുമായിരുന്നു. 500 ദശലക്ഷം ഡോളറാണ് നഷ്ടപരിഹാരമായി ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. അക്കാദമി– ഗോൾഡൻ ഗ്ലോബ്, ലോറെൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ, കലാമൂല്യത്തിന്റെ പേരിലും ശ്രദ്ധ നേടിയ ചിത്രത്തിന് ഇത്തരത്തിലൊരു ദുർവിധി ആരും പ്രതീക്ഷിച്ചിരിക്കില്ല.
രംഗ ചിത്രീകരണത്തിന്, നഗ്നരായിത്തന്നെ അഭിനയിക്കണമെന്നും അല്ലെങ്കിൽ സിനിമ പരാജയപ്പെടുമെന്നും സെഫിറെലി പറഞ്ഞതായാണ് പരാതിയിൽ ആരോപിക്കുന്നത്. ന്യൂഡ് രംഗങ്ങൾ വേണ്ടിവരില്ലെന്ന് തുടക്കത്തിൽ ഉറപ്പു ലഭിച്ചിരുന്നെന്നും ഇന്റിമേറ്റ് സീനിൽ തൊലിയുടെ ടോണിലുള്ള അടിവസ്ത്രം ധരിച്ചാൽമതിയെന്നും സമ്മതിച്ച സംവിധായകൻ നഗ്നരായിത്തന്നെ അഭിനയിക്കാൻ പിന്നീട് നിർബന്ധിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. ചിത്രം മികച്ച സാമ്പത്തിക വിജയം നേടിയിരുന്നു.
ചിത്രീകരണത്തിനിടെയുള്ള കൗമാരതാരങ്ങളുടെ കൺസെന്റ് അല്ലെങ്കിൽ സമ്മതമാണ് ഇവിടെ ചർച്ചാവിഷയമാവുന്നത്. ചിത്രീകരണ സമയത്ത് ഇരുവരും മൈനർ ആയിരുന്നെന്ന വസ്തുത നിലനിൽക്കെത്തന്നെ, രംഗം ചിത്രീകരിക്കാനുള്ള കൺസെന്റ് നൽകാനുള്ള പ്രായപരിധി എത്രയാണ്, അല്ലെങ്കിൽ എത്രയാകണം എന്ന ചോദ്യം ഇന്നും ഉത്തരമില്ലാതെ തുടരുന്നു. സിനിമ റിലീസ് ചെയ്ത് 50 വർഷത്തിനു ശേഷമുള്ള അഭിനേതാക്കളുടെ മനം മാറ്റത്തിനു പിന്നിൽ സാമ്പത്തിക ലാഭേച്ഛ മാത്രമോ എന്നു ചിലരെങ്കിലും സ്വാഭാവികമായും ചിന്തിച്ചു പോകുന്നത് ഈ ഘട്ടത്തിലാണ്. ഇന്റിമേറ്റ് രംഗങ്ങളും എക്സ്റ്റൻസീവ് രംഗങ്ങളും കൗമാരക്കാരെ ഉപയോഗിച്ചു ചിത്രീകരിക്കുമ്പോൾ സംവിധായകൻ ഏറ്റെടുക്കുന്ന വലിയ വെല്ലുവിളിക്ക് ലഭിക്കുന്ന അപ്രതീക്ഷിത തിരിച്ചടികളിൽ ഒന്നാണിത്.
മാർട്ടിൻ സ്കോർസെസെയുടെ കൾട്ട് ചിത്രം ‘ടാക്സി ഡ്രൈവറി’ൽ നിർബന്ധിത ലൈംഗികവൃത്തിക്കു വിധേയയാകേണ്ടിവരുന്ന കഥാപാത്രമായി വേഷമിടുമ്പോൾ ജോഡി ഫോസ്റ്ററിനു 12 വയസ്സാണ്. ബോട്ടപകടത്തിനു പിന്നാലെ ദ്വീപിൽ കുടുങ്ങിപ്പോകുന്ന കൗമാരക്കാരുടെ ജീവിതം പറയുന്ന ‘ബ്ലൂ ലഗൂൺ’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ബ്രൂക്ക് ഷീൽഡ്സിനു 14 വയസ്സും. ന്യൂഡിറ്റി സീനുകളിലെ പൂർണതയുടെ പേരിലും ശ്രദ്ധേയമായ ബ്ലൂ ലഗൂണിലെ, ചില സീനുകൾ ഷൂട്ട് ചെയ്തത് ഷീൽഡ്സിന്റെ 32–കാരിയായ ബോഡി ഡബിളിനെ ഉപയോഗിച്ചായിരുന്നു. ടീൻ ന്യൂഡിറ്റിയും ടീൻ ഇന്റിമേറ്റ് സീനുകളും ഏറെ വിവാദമായ 1970–80കളിൽ മലയാളത്തിലും അതിന്റെ അലയടിപ്പുകളുണ്ടായി. ഐ.വി. ശശിയുടെ ഇണ എന്ന ചിത്രത്തിലൂടെ. ബ്ലൂ ലഗൂണിന്റെയോ, ടാക്സി ഡ്രൈവറുടെയോ ഷൂട്ടിങ്ങിനിടെ ചൂഷണത്തിനു വിധേയരായതായി ആരും പരാതിപ്പെട്ടതായി റിപ്പോർട്ടുകളില്ല.
∙ ‘വിവാദമില്ലാത്ത’ ടാക്സി ഡ്രൈവറും ‘വിവാദമുള്ള’ ചിത്രങ്ങളും
തീമിലെയും അവതരണത്തിലെയും പുതുമകൊണ്ട് ആരാധകരുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് ടാക്സി ഡ്രൈവർ (1976). സൈനിക സേവന കാലാവധിക്കു ശേഷം ഉപജീവനത്തിനായി ടാക്സി ഡ്രൈവറുടെ വേഷം അണിയുന്ന ട്രാവിസ് ബിക്കിളിനെ റോബർട്ട് ഡി നീറോ അവിസ്മരണീയമായ ചിത്രം. ആശ നശിച്ച ജീവിതത്തിനിടെ കണ്ടുമുട്ടുന്ന, നിർബന്ധിത ലൈംഗിക വൃത്തിക്കു വിധേയയാകേണ്ടി വരുന്ന 12 വയസ്സുകാരിയായ ഐറിൻ എന്ന കുട്ടിയെ രക്ഷിക്കുന്നതിനായി സ്വന്തം ജീവൻ പോലും പണയപ്പെടുത്തുന്നുണ്ട് ചിത്രത്തിൽ ബിക്കിൾ. ടാക്സി ഡ്രൈവറിൽ ഐറിനായി വേഷമിടുന്നത് ജോഡി ഫോസ്റ്ററുടെ മാനസിക നിലയെ മോശമായ രീതിയിൽ സ്വാധീനിച്ചിരിക്കുമെന്നതായിരുന്നു ചിത്രം പുറത്തിറങ്ങിയതിനു പിന്നാലെയുള്ള പ്രധാന വിമർശനങ്ങളിൽ ഒന്ന്.
എന്നാൽ, ചിത്രത്തിലെ ഉജ്വല പ്രകടനത്തിന്, ഏറ്റവും മികച്ച സഹ താരത്തിനുള്ള അക്കാദമി അവാർഡ്സ് (ഓസ്കർ) നോമിനേഷൻ ജോഡി ഫോസ്റ്റർ നേടിയെടുത്തിരുന്നു. പുരസ്കാരനേട്ടത്തിൽ എത്താൻ അന്നു സാധിച്ചില്ലെങ്കിലും പിന്നീട് ഏറ്റവും മികച്ച നടിക്കുള്ള ഓസ്കർ പുരസ്കാരമാണു കാലം ഫോസ്റ്ററിനായി കാത്തുവച്ചത്, അതും 2 വട്ടം. ദ് അക്യൂസ്ഡ് (1988), ദ് സൈലൻസ് ഓഫ് ദ് ലാംബ്സ് (1991) എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു നേട്ടം. 12 വയസ്സു മാത്രമുള്ളപ്പോൾ ടാക്സി ഡ്രൈവർ എന്ന ചിത്രത്തിലെ ലൈംഗികത്തൊഴിലാളിയുടെ വേഷം കൈകാര്യം ചെയ്യുക എന്നത് എത്രമാത്രം ബുദ്ധിമുട്ടേറിയതായിരുന്നുവെന്നു 2016ൽ ഗ്രഹാം നോർട്ടൻ ഷോയിൽ അവർ പ്രതികരിച്ചിട്ടുണ്ട്.
‘എന്റെ റോൾ സംബന്ധിച്ച് എല്ലാവരും അനിശ്ചിതത്വത്തിലായിരുന്നു. എനിക്ക് എങ്ങനെയാണു നിർദേശങ്ങൾ തരേണ്ടതെന്നു പോലും ആർക്കും നിശ്ചയം ഉണ്ടായിരുന്നില്ല. ഇന്റിമസി പ്രകടമാക്കാനുള്ള ചില സീനുകളിൽ ഉൾപ്പെടെ സോർസെസെ എന്നെ പൂർണമായും ഡി നീറോയുടെ കൈകളിൽ ഏൽപിക്കുകയായിരുന്നു’– അവരുടെ വാക്കുകൾ. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും കുട്ടികൾ നിർബന്ധിത ലൈംഗിക വേഴ്ചയ്ക്കു വിധേയരാകേണ്ടിവരിക എന്നത് എന്നത് ഒരു യാഥാർഥ്യമാമെന്നും ഇതു ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും അവർ പിന്നീടു പ്രതികരിച്ചിട്ടുണ്ട്.
പക്ഷേ, ഇൻസസ്ട്രിയിൽ എല്ലായ്പ്പൊഴും കാര്യങ്ങൾ ഇങ്ങനെയല്ല. ഒരു കുന്നിന് ഒരു കുഴിയെന്നതുപോലെ മറുവാദങ്ങളും ഒട്ടേറെയാണ്. കൗമാരപ്രായത്തിൽ അഭിനയിച്ച ന്യൂഡ് സീനുകളെക്കുറിച്ചുള്ള പശ്ചാത്താപത്തിലൂടെ വാർത്തകളിൽ ഇടംപിടിച്ച താരങ്ങളും ഇവിടെ സുലഭം. ജർമൻ നടി നാസ്റ്റാസാ കിൻസ്കിയുടെ കാര്യം നോക്കൂ. പ്രശസ്ത ജർമൻ താരം ക്ലോസ് കിൻസ്കിയുടെ മകളാണ് നാസ്റ്റാസ. 1970കളിൽ പുറത്തിറങ്ങിയ ‘റോങ് മൂവ്’, ദ് ഡെവിൾ ഡോട്ടർ’ തുടങ്ങിയി ചിത്രങ്ങളിൽ നാസ്റ്റാസയുടെ ഭാഗികവും പൂർണവുമായ നഗ്ന രംഗങ്ങളുണ്ട്. ചലച്ചിത്ര മേഖലയിൽ താൻ ചൂഷണത്തിനു വിധേയയായിട്ടുണ്ടെന്നും ആ സമയത്ത് തന്നെ സംരക്ഷിക്കാനും ഒപ്പം നിൽക്കാനും ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നെങ്കിൽ ന്യൂഡ് സീനുകളിൽ അഭിനയിക്കുന്നത് അടക്കമുള്ള പല കാര്യങ്ങൾക്കും താൻ സമ്മതിക്കില്ലായിരുന്നെന്നും ഇതോർക്കുമ്പോൾ നീറിപ്പുകയാറുണ്ടെന്നും അവർ പിന്നീടു പ്രതികരിച്ചിട്ടുണ്ട്.
∙ നഗ്നത ‘സുലഭം’, ബ്ലൂലഗൂണിലടക്കം
1970–80 കാലഘട്ടത്തിൽ യൂറോപ്യൻ സിനിമകളിലും ഹോളിവുഡിലും നഗ്ന രംഗങ്ങൾ അത്ര വലിയ പുകിലൊന്നും ഉണ്ടാക്കിയിരുന്നില്ല എന്നാതാണു യാഥാർഥ്യം. എറോട്ടിക് ഡ്രാമ, ടോർച്ചർ, എറോട്ടിക് കോമഡി, റൊമാൻസ് തുടങ്ങിയ ടാഗ് ലൈനുകളിലെത്തിയ ഒട്ടേറെ ചിത്രങ്ങളിൽ തികച്ചും സാധാരണ മട്ടിൽ നഗ്ന രംഗങ്ങൾ ഉൾപ്പെട്ടിരുന്നു. നാസ്റ്റാസയെപ്പോലെതന്നെ കൗമാരപ്രായത്തിലെ ന്യൂഡ് സീനുകളിലുടെ പേരിൽ പ്രശസ്തിയിലെത്തിയ മറ്റൊരു താരമാണ് ബ്രൂക്ക് ഷീൽഡ്സ്. ലൈംഗികത്തൊഴിലാളിയുടെ മകളായി ‘പ്രെറ്റി ബേബി’ എന്ന ചിത്രത്തിൽ വേഷമിടുമ്പോൾ ഷീൽഡ്സിനു 12 വയസ്സേയുള്ളു. ബ്ലൂ ലഗൂണിൽ അഭിനയിക്കുമ്പോഴും 18 തികഞ്ഞിരുന്നില്ല. 2 ചിത്രങ്ങളിലയെും ഷീൽഡ്സിന്റെ അഭിനയത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമായി ഒരുപാടു പേരുണ്ട്. പ്രായത്തിൽക്കവിഞ്ഞ പക്വതയുള്ള പ്രകടനം എന്ന് ഒരുവിഭാഗം പറയുമ്പോൾത്തന്നെ ചലച്ചിത്രരംഗത്തെ അദൃശ്യ ചൂഷണം എന്നാണ് മറുവിഭാഗത്തിന്റെ വാദം. ബ്ലൂ ലഗൂണിനു സമാനമായ പ്ലോട്ടിലുള്ള മറ്റൊരു ചിത്രമായ പാരഡൈസിൽ (1982) 17 കാരിയായ ഫീബ് കാറ്റ്സാണു പ്രധാന വേഷത്തിലെത്തിയത്. ഒട്ടേറെ ന്യൂഡ് രംഗങ്ങളുള്ള ഈ ചിത്രത്തിന്റെ റിലീസിനു ശേഷം അവർ മാധ്യമങ്ങളോടു പ്രതികരിച്ചത് ഇങ്ങനെ, ‘ഈ വ്യവസായത്തിൽ, ഒരു വനിത ഉയർച്ചയിലെത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വസ്ത്രം ഉരിയാൻ അവൾ തയാറായിരിക്കണം. നല്ലൊരു ശരീരമാണ് ഉള്ളതെങ്കിൽ അത് ആളുകൾ കണ്ടാൽ എന്താണു കുഴപ്പം? ബ്ലൂ ലഗൂണിലും പാരഡൈസിലും നായികയുടെ ബോഡി ഡബിളിനെ ഉപയോഗിച്ച് കൂടുതൽ നഗ്നരംഗങ്ങൾ ഉൾപ്പെടുത്തിയിരുന്നെങ്കിലും അതു പരാതികളിൽ കലാശിച്ചില്ല.
∙ ഇന്ത്യയിലും പഞ്ഞമില്ലാതെ വിവാദം
1980കളിൽ പുറത്തിറങ്ങിയ ഒരു പോളിഷ് ചിത്രത്തിന്റെ പുനരാവിഷ്കരണത്തിന്റെ പേരിൽ ഒരു ഇന്ത്യൻ സിനിമയും സമാനമായ വിവാദത്തിൽ പെട്ടിട്ടുണ്ട്. മനീഷ കൊയ്‌രാള പ്രധാന വേഷത്തിലെത്തിയ ‘ഏക് ചോട്ടീസി ലവ് സ്റ്റോറി’യെയും (2002) ടീൻ ഇന്റിമേറ്റ് രംഗങ്ങൾതന്നെയാണ് വിവാദത്തിൽപ്പെടുത്തിയത്. അയൽക്കാരായിയ 26 കാരിയെ ഒളിഞ്ഞുനോക്കുന്ന 15 വയസ്സുകാരന്റെ കഥയാണു ചിത്രം പറയുന്നത്. 1988ൽ പുറത്തിറങ്ങിയ ‘എ ഷോട്ട് ഫിലിം എബൗട്ട് ലവിന്റെ’ ഇന്ത്യൻ റീമേക്കിൽ മനീഷയ്ക്കൊപ്പം അഭിനയിക്കുമ്പോൾ 15 വയസ്സാണ് ആദിത്യ സീലിനു പ്രായം. മോണിക്കാ ബെല്ലൂച്ചിയെ നായികയാക്കി ഗിസെപ്പേ ടോണറ്റോർ സംവിധാനം ചെയ്ത വിഖ്യാത ചിത്രം ‘മലേന’യുടേതുമായി സാദൃശ്യമുള്ള ചില രംഗങ്ങളും സിനിമയിലുണ്ട്. അഡൾട്ട് സർട്ടിഫിക്കറ്റോടെ പുറത്തിറങ്ങിയിട്ടുപോലും, റിലീസ് ദിവസത്തിൽ, മുംബൈയിൽ ഉൾപ്പെടെ പല ഇടങ്ങളിലും വിവിധ സംഘടനകൾ ചിത്രത്തിന്റെ പ്രദർശനം തടഞ്ഞു. ആദിത്യ ഉൾപ്പെടുന്ന ഇന്റിമേറ്റ് രംഗങ്ങള്‍ വലിയ തോതിൽത്തന്നെ വിവാദത്തിനു വഴിവച്ചു. തന്റെ ബോഡി ഡബിളിനെ ഉപയോഗിച്ചു ചിത്രീകരിച്ച ചില സീനുകൾ നീക്കം ചെയ്യാത്ത സാഹചര്യത്തിൽ സിനിമ പ്രദർശിപ്പിക്കുന്നതു നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മനീഷ കൊയ്‌രാള തന്നെ കോടതിയെ സമീപിച്ചിരുന്നു. ചിത്രത്തിന്റെ റീലീസ് മനീഷയുടെ ഇമേജിനെപ്പോലും പ്രതികൂലമായി ബാധിച്ചു.
ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് വർഷങ്ങൾക്കു ശേഷം ആദിത്യ സീൽ പ്രതികരിച്ചത് ഇങ്ങനെ,– ‘ സത്യം പറഞ്ഞാൽ പക്വതക്കുറവുള്ള സമയമായിരുന്നതിനാൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ വ്യാപ്തി എനിക്ക് അന്നു പിടികിട്ടിയിരുന്നില്ല. എന്റെ മാതാപിതാക്കളെ സിനിമ അസ്വസ്ഥരാക്കി എന്നാണു ഞാൻ കരുതുന്നത്. എന്റെ മുന്നിൽവച്ച് അവർ ഇതേപ്പറ്റി സംസാരിച്ചിരുന്നില്ല, പക്ഷേ, ഇതെന്തൊക്കായാണു സിനിമയിൽ ചെയ്തു വച്ചിരിക്കുന്നതെന്ന അവരുടെ ചോദ്യം ഞാൻ ഓർക്കുന്നു. വിവാദ രംഗങ്ങൾ പല ഷോട്ടുകളായാണു ചിത്രീകരിച്ചത്. ഞാൻ എല്ലാം കാണുകയാണ് എന്ന മട്ടിലായിരുന്നു ചിത്രീകരണം. കുടുംബാംഗങ്ങൾക്കൊപ്പം തിയറ്ററിൽവച്ച് സിനിമ കണ്ടപ്പോഴാണ് കുറച്ചൊക്കെ കാര്യങ്ങൾ മനസ്സിലായത്’. ചിത്രം ബോക്സോഫിസിൽ മികച്ച വിജയം നേടിയിരുന്നു.
∙ കാലം മാറുമ്പോൾ
ടീൻ സെക്‌ഷ്വാലിറ്റിയുടെ ആകുലതകളും ആശങ്കകളുമൊക്കെ നേർരേഖയെന്നപോലെ പ്രതിപാതിക്കുന്ന ‘സെക്സ് എജൂക്കേഷനും’ ‘യുഫോറിയയും’ പോലുള്ള സീരീസുകൾ ഇന്ന് ഒടിടി പ്ലാറ്റ്ഫോമുകളിൽ സുലഭമാണ്. കോടിക്കണക്കിനാളുകൾ ഇതൊക്കെ കാണുന്നുമുണ്ട്. എന്നാൽ ഇവയുടെ അതിപ്രസരമൊന്നും ഇല്ലാതിരുന്ന 1970–80 കളിൽ കൗമാരക്കാരുടെ ലൈംഗികത എന്ന ചോദ്യം പോലും ചിത്രങ്ങളിൽ മാത്രമായിരുന്നു പ്രസക്തം. 18 വയസ്സു കഴിഞ്ഞവരെയാണ് ഇന്റിമേറ്റ് രംഗങ്ങളടങ്ങിയ ടീനേജ് റോളുകളിലേക്ക് അന്ന് പരിഗണിച്ചിരുന്നതും. ടീനേജ് വേഷങ്ങൾ കൈകാര്യം ചെയ്തത് പ്രായപൂർത്തിയായ താരങ്ങൾ ആയതുകൊണ്ടു മാത്രമാണ് പല എറോട്ടിക് ചിത്രങ്ങളും വിവാദത്തിലാകാതെ രക്ഷപ്പെട്ടത്.
ഇനി റോമിയോ ആൻഡ് ജൂലിയറ്റിലേക്കു തന്നെ മടങ്ങിവരാം. 55 വർഷം മുൻപു ഷൂട്ട് ചെയ്ത ചിത്രത്തിന്റെ പേരിൽ കനത്ത നഷ്ടപരിഹാരം ആവശ്യപ്പെടുന്ന നായികാ–നായകൻമാരുടെ ഹർജിയുടെ ഭാവി എന്താകുമെന്നു കാത്തിരുന്നുതന്നെ കാണാം. ചിത്രത്തിന്റെ പൂർണതയ്ക്കായി നഗ്ന രംഗംതന്നെ വേണമെന്ന സംവിധായകന്റെ പഴയ വാദത്തിന്റെ ആധികാരികതയും പരിശോധിക്കപ്പെടട്ടെ. സിംബോളിക് രംഗങ്ങൾ ഉപയോഗിച്ച്, ആക്ച്വൽ ന്യൂഡിറ്റി ഇല്ലാതെതന്നെ ഫ്രാങ്കോ സെഫിറേലിക്ക് ആ രംഗം മനോഹരമാക്കാമായിരുന്നല്ലോ എന്നും നിരീക്ഷിക്കുന്നവരുമുണ്ട്. എന്തായാലും റോമിയോലും ജൂലിയറ്റും തുറന്നുവിട്ട ‘ടീൻ ന്യൂഡിറ്റി’ ഭൂതത്തിൽ ചർച്ചകൾ തുടരുകയാണ്.
English Summary: From Romeo and Juliet to Blue Lagoon; Teen Nudity and Controversies in Movies