മമ്മൂട്ടിയെ കഥാപാത്രമാക്കിയ തിരക്കഥ: എംടി അന്ന് നടത്തിയത് അപകടകരമായ സർഗവ്യാപാരം; ‘തെല്ലിട പിഴച്ചിരുന്നെങ്കിൽ...’
മുതിർന്നവർക്ക് നിസ്സാരം എന്ന് തോന്നാവുന്ന അനുഭവങ്ങൾ ബാലമനസ്സിൽ എങ്ങനെ തീക്ഷ്ണ പ്രതികരണങ്ങൾ ഉളവാക്കുന്നു എന്ന് നമുക്ക് അനുഭവവേദ്യമാക്കി തന്ന കഥയാണ് ‘നിന്റെ ഓർമയ്ക്ക്’. ഒരു കാലഘട്ടത്തിൽ കേരളത്തിൽ നിറഞ്ഞു നിന്നിരുന്ന ഫ്യൂഡലിസ്റ്റ് പാരമ്പര്യം ഇരുളടഞ്ഞ നാലുകെട്ടുകളിൽ തകർന്നില്ലാതാവുന്നത് എംടിയേക്കാൾ മനോഹരമായി വിവരിച്ച എഴുത്തുകാരില്ല. നിലംപൊത്താറായ നാലുകെട്ടുകളും ഒഴിഞ്ഞ നെല്ലിൻപത്തായങ്ങളും എംടിയുടെ അനേകം കഥകളിൽ അലയടിക്കുന്നുണ്ട്. തകർത്തു പെയ്യുന്ന കർക്കിടക മാസത്തിൽ നനഞ്ഞു കുതിർന്നുവന്ന മകന് ചാക്കരി വാർത്ത വെള്ളം നൽകിയും വിരുന്നുകാരെ ചോറ് വിളമ്പിയും സൽക്കരിക്കുന്ന നിസ്സഹായയായ ഒരു അമ്മയുടെ ചിത്രം ‘കർക്കടകം’ എന്ന കഥയിൽ എംടി വരച്ചിടുന്നുണ്ട്. തനിക്ക് അവകാശപ്പെട്ടത് നിഷേധിക്കുമ്പോൾ ഒരു കുട്ടിയിലുളവാകുന്ന മാനസികവ്യഥയുടെ തീവ്രതയാണ് ‘ഒരു പിറന്നാളിന്റെ ഓർമ’ എന്ന കഥയുടെ ഇതിവൃത്തം. അമ്മാവനും മക്കളും വിഭവസമൃദ്ധമായി ഊണ് കഴിക്കുമ്പോൾ തങ്ങളുടെ കഞ്ഞിക്കുള്ള ഊഴവുംകാത്ത് മാവിൻ ചുവട്ടിൽ മാറിനിൽക്കുന്ന അനന്തരവന്മാരുടെ നിസ്സഹായാവസ്ഥ ഈ കഥയിൽകാണാം. അമ്മാവന്റെ മകന് പിറന്നാളിന് വിഭവസമൃദ്ധമായ സദ്യയും തന്റെ പിറന്നാളിന് അമ്മയ്ക്ക് തല്ലിന്റെ സദ്യയുമാണ്. അൻപതുകളിലെ കേരളീയാന്തരീക്ഷം ഇത്തരത്തിലുള്ള അനേകം പൊരുത്തക്കേടുകളുടെയും സംഘട്ടനങ്ങളുടെയും വേദികളായിരുന്നു.

മുതിർന്നവർക്ക് നിസ്സാരം എന്ന് തോന്നാവുന്ന അനുഭവങ്ങൾ ബാലമനസ്സിൽ എങ്ങനെ തീക്ഷ്ണ പ്രതികരണങ്ങൾ ഉളവാക്കുന്നു എന്ന് നമുക്ക് അനുഭവവേദ്യമാക്കി തന്ന കഥയാണ് ‘നിന്റെ ഓർമയ്ക്ക്’. ഒരു കാലഘട്ടത്തിൽ കേരളത്തിൽ നിറഞ്ഞു നിന്നിരുന്ന ഫ്യൂഡലിസ്റ്റ് പാരമ്പര്യം ഇരുളടഞ്ഞ നാലുകെട്ടുകളിൽ തകർന്നില്ലാതാവുന്നത് എംടിയേക്കാൾ മനോഹരമായി വിവരിച്ച എഴുത്തുകാരില്ല. നിലംപൊത്താറായ നാലുകെട്ടുകളും ഒഴിഞ്ഞ നെല്ലിൻപത്തായങ്ങളും എംടിയുടെ അനേകം കഥകളിൽ അലയടിക്കുന്നുണ്ട്.
തകർത്തു പെയ്യുന്ന കർക്കിടക മാസത്തിൽ നനഞ്ഞു കുതിർന്നുവന്ന മകന് ചാക്കരി വാർത്ത വെള്ളം നൽകിയും വിരുന്നുകാരെ ചോറ് വിളമ്പിയും സൽക്കരിക്കുന്ന നിസ്സഹായയായ ഒരു അമ്മയുടെ ചിത്രം ‘കർക്കടകം’ എന്ന കഥയിൽ എംടി വരച്ചിടുന്നുണ്ട്. തനിക്ക് അവകാശപ്പെട്ടത് നിഷേധിക്കുമ്പോൾ ഒരു കുട്ടിയിലുളവാകുന്ന മാനസികവ്യഥയുടെ തീവ്രതയാണ് ‘ഒരു പിറന്നാളിന്റെ ഓർമ’ എന്ന കഥയുടെ ഇതിവൃത്തം. അമ്മാവനും മക്കളും വിഭവസമൃദ്ധമായി ഊണ് കഴിക്കുമ്പോൾ തങ്ങളുടെ കഞ്ഞിക്കുള്ള ഊഴവുംകാത്ത് മാവിൻ ചുവട്ടിൽ മാറിനിൽക്കുന്ന അനന്തരവന്മാരുടെ നിസ്സഹായാവസ്ഥ ഈ കഥയിൽകാണാം. അമ്മാവന്റെ മകന് പിറന്നാളിന് വിഭവസമൃദ്ധമായ സദ്യയും തന്റെ പിറന്നാളിന് അമ്മയ്ക്ക് തല്ലിന്റെ സദ്യയുമാണ്. അൻപതുകളിലെ കേരളീയാന്തരീക്ഷം ഇത്തരത്തിലുള്ള അനേകം പൊരുത്തക്കേടുകളുടെയും സംഘട്ടനങ്ങളുടെയും വേദികളായിരുന്നു.
എം.ടി.വാസുദേവൻ നായരുടെ നോവലുകൾ എല്ലാം ഒരർഥത്തിൽ വലുതായ ചെറുകഥകളാണെന്ന് പറയാം. 1957ൽ എംടി രചിച്ച ‘നുറുങ്ങുന്ന ശൃംഖലകൾ’ എന്ന ചെറുകഥയുടെ വികസിത രൂപമാണ് 1958ല്‍ രചിച്ച ‘നാലുകെട്ട്’ എന്ന നോവൽ എന്ന് പല നിരൂപകരും നിരീക്ഷിച്ചിട്ടുണ്ട്. സംഭവങ്ങളിലും അവയുടെ ചിത്രീകരണത്തിലും കഥാപാത്രങ്ങളിലും അവയുടെ മാനസിക ഭാവങ്ങളിൽ തന്നെയും വലിയ വ്യത്യാസമൊന്നും രണ്ടും തമ്മിൽ കാണാനില്ല എന്നത് ശ്രദ്ധേയമാണ്.
∙ നിസ്സഹായരായ എംടിയുടെ സ്ത്രീകഥാപാത്രങ്ങൾ
എംടിയുടെ കഥകളിൽ സ്ത്രീകൾ പലയിടത്തും നിസ്സഹായരാണ്. മഞ്ഞിലെ വിമലയും കാലത്തിലെ സുമിത്രയും ഒഴിച്ചുനിർത്തിയാൽ മറ്റു സ്ത്രീകഥാപാത്രങ്ങളെല്ലാം സാമൂഹിക നിയന്ത്രണങ്ങളുടെ ഒഴുക്കിനൊത്ത് നീന്തുന്നവരാണ്. ചെയ്യാത്ത കുറ്റങ്ങൾക്കും അറിയാത്ത തെറ്റുകൾക്കും നേരിടേണ്ടിവരുന്ന മാനസിക സംഘർഷംകൊണ്ട് ജീവിതം സ്വയം അവസാനിപ്പിച്ച ‘കുട്ട്യേടത്തി’ എന്ന കഥാപാത്രം അക്കാലത്തെ കേരളീയ ഗ്രാമീണ അന്തരീക്ഷത്തിലെ സ്ത്രീജീവിതത്തിന്റെ പ്രതീകമായി മാറുന്നുണ്ട്.
ഇക്കാലത്തിന്റെ കാഴ്ചപ്പാടിൽ പറഞ്ഞാൽ ക്രൂരമായ ബോഡി ഷെയ്മിങ്ങിന്റെ ഒരു നിസ്സഹായയായ ഇരയായി മാറുന്നു ആ കഥാപാത്രം. എംടിയുടെ രചനകളിൽ പലയിടത്തും പ്രതിനായക സ്ഥാനത്തു നിൽക്കുന്നത് സമൂഹമാണ്. എംടിയുടെ മിക്ക കഥകളിലും എന്തെങ്കിലും സംഭവിക്കുകയില്ല, മറിച്ച് സംഭവിച്ചത് അനുസ്മരിക്കുകയാണ്. കഥ ആന്തരികമായ ആത്മഭാഷണം ആകുമ്പോൾ ഭാവഗീതത്തിന്റെ ഏകാന്ത തീക്ഷ്ണത അതിനു ലഭിക്കുന്നു
∙ കാൽപനികനായ അന്യൻ
ആൾക്കൂട്ടത്തിൽ ഒറ്റപ്പെടുന്നവരാണ് എംടിയുടെ നായകന്മാർ. സ്വന്തം കുടുംബത്തിലും സമൂഹത്തിന്റെ വിഭിന്നമേഖലകളിലും അയാൾ ഏകാന്തത അനുഭവിക്കുന്നു. ‘നാലുകെട്ട്’ എന്ന നോവലിൽ കുട്ടികളും സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന വിശാലമായ തറവാട്ടിൽ അപ്പുണ്ണി ഏകാന്തത അനുഭവിക്കുന്നു. ‘അസുരവിത്തി’ലേക്കെത്തുമ്പോൾ സ്വന്തം ഗൃഹത്തിൽനിന്നും ബന്ധുജനങ്ങളുടെ ഇടയിൽനിന്നും സമൂഹത്തിൽനിന്നും ഒറ്റപ്പെടേണ്ടിവരുന്ന ഗോവിന്ദൻകുട്ടി ഒടുവിൽ ഗ്രാമം വിട്ടുപോകുന്നു. ‘കാല’ത്തിലെ സേതുവാകട്ടെ താൻ സ്നേഹിച്ചവരിൽനിന്നും തന്നെ സ്നേഹിച്ചവരിൽനിന്നും ഒറ്റപ്പെട്ടുപോകുന്നു.
‘മഞ്ഞ്’ എന്ന നോവലിൽ വിമലയുടെ കുടുംബത്തിലെ ഓരോ കഥാപാത്രങ്ങളും- വിമല, അമ്മ, അച്ഛൻ, സഹോദരൻ, സഹോദരി- ഒറ്റപ്പെട്ട ഓരോ തുരുത്തുകളായി മാറുന്നു. വ്യക്തിയും പരിതസ്ഥിതിയും തമ്മിലുള്ള വൈരുധ്യത്തിൽ നിന്നുടലെടുക്കുന്ന അസംതൃപ്തിയാണ് എംടി കൃതികളിലെ കാൽപനിക നായകന്റെ വ്യക്തിത്വത്തെ ഏറ്റവും കൂടുതൽ മഥിക്കുന്നത്. അതുതന്നെയാണ് ‘ഞാൻ’ എന്ന ഭാവം ഉടലെടുക്കുന്നതിന്റെ ആന്തരിക യുക്തിയും. എംടിയുടെ നായക കഥാപാത്രങ്ങളുടെ സ്ഥിരം മാനസിക വികാരങ്ങളിൽനിന്ന് ഭിന്നനല്ല ‘രണ്ടാമൂഴ’ത്തിലെ ഭീമനും.
മഹാഭാരതത്തിൽ പാണ്ഡവരിലെ തിളക്കമാർന്ന കഥാപാത്രങ്ങളിൽനിന്ന് മാറ്റിനിർത്തപ്പെട്ടവനാണ് ഒരു ജന്മം മുഴുവൻ രണ്ടാമൂഴത്തിനായി കാത്തുനിൽക്കേണ്ടിവന്ന ഭീമസേനൻ. പാഞ്ചാലിയുടെ പ്രണയത്തിനായി പലതും ചെയ്തിട്ടുണ്ടെങ്കിലും തീവ്രവും ആത്മാർത്ഥവും ആയി അവളെ സ്നേഹിച്ചിട്ടുണ്ടെങ്കിലും അവളുടെ മനസ്സിൽ അയാൾ രണ്ടാമൂഴക്കാരൻ മാത്രമാണ്. വായുപുത്രനെന്ന് അഹങ്കരിച്ചിരുന്ന ഭീമന് ഇടിത്തീയായിരുന്നു കൂടുതൽ കരുത്തുള്ള മകനായി കാട്ടാളനെ പ്രാപിക്കേണ്ടി വന്നിരുന്നു എന്ന കുന്തിയുടെ വെളിപ്പെടുത്തൽ.
ഒടുവിൽ മഹാഭാരതയുദ്ധത്തിൽ ശത്രുപക്ഷത്തിന് കനത്ത നാശം വിതച്ചുകൊണ്ട് മകനായ ഘടോൽക്കചൻ മരിച്ചുവീണ ആഘാതത്തിൽ തരിച്ചിരിക്കുമ്പോഴും അയാൾ മനസ്സിലാക്കുന്നു, പാണ്ഡവ പക്ഷത്ത് അതൊരു വാർത്തയേ അല്ല എന്ന സത്യം. ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടുപോകുന്ന എംടിയുടെ മറ്റു നായകന്മാരുടെ മാനസികാവസ്ഥ തന്നെയാണ് രണ്ടാമൂഴത്തിലെ ഭീമനും. എംടിയുടെ കഥകളിൽ സ്ത്രീ പുരുഷ ഭേദമില്ലാതെ ദുഃഖപരിവേഷമില്ലാത്ത ഒരു കഥാപാത്രത്തെയും കാണാനാകില്ല . തങ്ങളുടെ ദുഃഖങ്ങളിലും അവയുടെ സ്മരണകളിലുമാണവർ സ്വയം അസ്തിത്വം കണ്ടെടുക്കുന്നത്.
∙ എംടിയുടെ തിരക്കഥകൾ
മലയാളത്തിലെ വ്യത്യസ്തമായൊരു സാഹിത്യ ശാഖയാണ് തിരക്കഥ. ദൃശ്യകലയായ സിനിമയ്ക്കു വേണ്ടി രചിക്കുന്ന താങ്ങുകലയായി മാത്രം ഒരുകാലത്ത് കണ്ടിരുന്ന തിരക്കഥയെ സാഹിത്യമൂല്യമുള്ള സർഗാത്മക രചനയായി മാറ്റിത്തീർക്കുന്നതിൽ മുഖ്യപങ്കുവഹിച്ചയാളാണ് എം.ടി. വാസുദേവൻനായർ. ഭാഷയുടെ കാവ്യാത്മകതകൊണ്ട് എംടിയുടെ തിരക്കഥകൾ മറ്റു തിരക്കഥകളിൽനിന്നും വ്യതിരിക്തത പാലിക്കുന്നു. അക്ബർ കക്കട്ടിലിന്റെ നിരീക്ഷണത്തിൽ ‘‘നല്ല തിരക്കഥകൾ നല്ല സാഹിത്യം കൂടിയാണെന്ന് തെളിയിച്ച മലയാളത്തിലെ ആദ്യ കഥാകാരനാണ് എം.ടി’’.
പലപ്പോഴും തന്റെ വിഖ്യാതമായ ചെറുകഥകളുടെ അനുവർത്തനങ്ങളാണ് എംടിയുടെ തിരക്കഥകൾ. 1965ൽ രചിച്ച മുറപ്പെണ്ണാണ് എംടിയുടെ ആദ്യ തിരക്കഥ. അക്കൊല്ലത്തെ മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള അവാർഡ് ‘മുറപ്പെണ്ണ്’ നേടുകയുണ്ടായി. ഏകാന്തവേദനകളുടെ ആൾരൂപമായി മലയാള സിനിമയിൽ അനശ്വരമായിമാറിയ ‘ഇരുട്ടിന്റെ ആത്മാവി’ന് മികച്ച സാമൂഹികക്ഷേമ ചിത്രത്തിനുള്ള ആദ്യത്തെ ദേശീയപുരസ്കാരം 1967ൽ ലഭിച്ചു. നോവൽ ഫിലിംസിനു വേണ്ടി എംടി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് നിർമാല്യം. 1973ലെ മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സ്വർണമെഡൽ കൂടാതെ മികച്ച ചിത്രത്തിനും മികച്ച സംവിധായകനും മികച്ച തിരക്കഥയ്ക്കുമൊക്കെയുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡുകൾ ഈ സിനിമ വാരിക്കൂട്ടി.
എസ്.കെ.പൊറ്റക്കാടിന്റെ ‘കടവ് തോണി’ എന്ന ചെറുകഥയെ ആസ്പദമാക്കി എംടി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘കടവിന്’ മികച്ച തിരക്കഥ, ചൈൽഡ് തീം എന്നിവയ്ക്കുളള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും (1991), അനേകം ദേശീയ, രാജ്യാന്തര പുരസ്കാരങ്ങളും ലഭിക്കുകയുണ്ടായി. ഗവേഷണ ബുദ്ധിയോടെ തിരക്കഥകൾ രചിക്കുന്നതിലും സിനിമ എന്ന മാധ്യമത്തിന്റെ പരമാവധി സാധ്യതകൾ ഉപയോഗിക്കുന്നതിലും എംടി കാണിച്ച സൂക്ഷ്മതയും കൈത്തഴക്കവും ശ്രദ്ധേയമാണ്.
മലയാളത്തിൽ ഏറ്റവുമധികം കഥകൾക്ക് തിരക്കഥ രചിച്ചത് എംടിയാണ്. പകൽക്കിനാവ് (1966), ഇരുട്ടിന്റെ ആത്മാവ് (1967), ഓളവും തീരവും (1970), വിത്തുകൾ, കുട്ട്യേടത്തി (1971), കന്യാകുമാരി (1974), ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച (1979), ഓപ്പോൾ (1981), വളർത്തുമൃഗങ്ങൾ (1981) എന്നിവ ഇതേപേരിലുള്ള കഥകളെ ആസ്പദമാക്കി രചിച്ചവയാണ്. മഹാഭാരതത്തിലെ ഋഷ്യശൃംഗന്റെ കഥയെ അവലംബിച്ചു കൊണ്ട് എംടി രചിച്ച വൈശാലി (1989) സ്ത്രീപക്ഷത്തു നിന്നുകൊണ്ടുള്ള ഒരു കാഴ്ചയാണ്. കേരളത്തിലെ നമ്പൂതിരി ഗൃഹങ്ങളും അവിടെ നടമാടിയിരുന്ന സ്മാർത്ത വിചാരം പോലുള്ള ദുഷിച്ച അനാചാരങ്ങളും അവ കുടുംബത്തിന്റെ സാമ്പത്തികാടിത്തറയേയും വ്യക്തി ബന്ധങ്ങളെയും എങ്ങനെ അടിയോടെ തകർത്തു കളയുന്നു എന്നതിന്റെയും പച്ചയായ അനാവരണമാണ് ‘പരിണയ’ത്തിലൂടെ (1994) എംടി വരച്ചുകാട്ടുന്നത്.
∙ ചതിക്കപ്പെട്ട ചന്തു
‘ചതിയൻ ചന്തു’ എന്ന പേരിൽ വടക്കൻ പാട്ടുകളിൽ അറിയപ്പെടുന്ന ചന്തു എന്ന പ്രതിലോമ കഥാപാത്രത്തെ നായകസ്ഥാനത്ത് അവരോധിച്ചുകൊണ്ടുള്ള ‘ഒരു വടക്കൻ വീരഗാഥ’ വ്യത്യസ്തമായ കാഴ്ചാനുഭവം തരുന്ന ഒന്നാണ്. വടക്കൻ പാട്ടുകളിലെ ചന്തു എല്ലാവരെയും സ്വാർത്ഥ ലാഭത്തിനായി ചതിക്കുന്നവനാണെങ്കിൽ എംടിയുടെ ചന്തു എല്ലാവരാലും ചതിക്കപ്പെടുന്ന ഒരു ദുരന്ത കഥാപാത്രമാണ്. മലയാളിയുടെ മനസ്സിൽ തലമുറകളായി ഉറച്ചതും നൂറ്റാണ്ടുകളായി പരിചിതവുമായ ഒരു കഥാപാത്രസങ്കൽപ്പത്തെ അട്ടിമറിച്ചുകൊണ്ട് ചന്തുവിലൂടെ എംടി തിരക്കഥയുടെ പുതിയ ആഖ്യാനഭാഷ്യം ചമച്ചു. മലയാളി മനസ്സിൽ ഒരു മിത്തായി മാറിയ കഥാപാത്രത്തെയാണ് മമ്മൂട്ടിയിലൂടെ തന്റെ സൂക്ഷ്മമായ രചനാവൈഭവം കൊണ്ട് എംടി അടിമുടി മാറ്റിയെടുക്കുന്നത്. തെല്ലിട പിഴച്ചാൽ ധനനഷ്ടത്തോടൊപ്പം മാനഹാനിയും ഉണ്ടാകുമായിരുന്ന അപകടകരമായ സർഗ വ്യാപാരമായിരുന്നു ഒരു ‘വടക്കൻ വീരഗാഥ’യുടെ തിരക്കഥ എന്ന് എംടി പിന്നീട് അനുസ്മരിക്കുന്നുണ്ട്.
പറയിപെറ്റ പന്തിരുകുലത്തിലെ ഒരു അംഗമായ പെരുന്തച്ചനും മകനും തമ്മിലുള്ള ആന്തരിക സംഘർഷങ്ങളുടെ കഥ മനോഹരമായി അവതരിപ്പിച്ച സിനിമയാണ് പെരുന്തച്ചൻ (1990). മലയാള സാഹിത്യത്തിലെ പെരുന്തച്ചനായ എംടിക്ക് മാത്രം സാധിക്കുന്ന മാസ്മരികമായ രചനാതന്ത്രമാണതിനെ വ്യത്യസ്തമാക്കുന്നത്. വിഷാദാത്മകമായ അനുഭവങ്ങളെ മനുഷ്യ ജീവിതയാഥാർഥ്യങ്ങൾക്ക് അഭിമുഖമായി നിർത്തി ഗൃഹാതുരത്വം ഉണർത്തുന്നവയാണ് എംടിയുടെ മിക്ക തിരക്കഥകളും. ഗൃഹാതുരത്വവും ഭഗ്നപ്രണയവും മൃത്യുബോധവും എംടിയുടെ തിരക്കഥകളുടെ അടിയൊഴുക്കായി നിലകൊള്ളുന്നവയാണ്. സമൂഹം മുഴുവൻ ഭ്രാന്തൻ എന്ന് മുദ്രകുത്തിയ ‘ഇരുട്ടിന്റെ ആത്മാവി’ലെ വേലായുധൻ പ്രേം നസീർ എന്ന അതുല്യ നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ്. കേവലം മാനസികവിഭ്രാന്തി മാത്രമുള്ള, ശുദ്ധസ്നേഹം കൊതിക്കുന്ന വേലായുധനെ മുഴുഭ്രാന്തനാക്കി മാറ്റുന്നത് താൻ ഇഷ്ടപ്പെടുന്ന അമ്മുക്കുട്ടിയുടെ തിരസ്കാരമാണ്.
പഞ്ചാഗ്നിയിലെ (1986) ഇന്ദിര ആത്യന്തികമായി ആഗ്രഹിക്കുന്നതും സ്നേഹമാണ്. കേരളീയ സമൂഹത്തിൽ ഒരു കാലഘട്ടത്തിൽ ശക്തമായിരുന്ന നക്സൽബാരി പ്രസ്ഥാനത്തെയും അതിനുവേണ്ടി ബലിയർപ്പിക്കപ്പെട്ട ജീവിതങ്ങളെയും മനോഹരമായി അവതരിപ്പിക്കുന്നതാണ് പഞ്ചാഗ്നിയുടെ തിരക്കഥ.
അറബിക്കഥയുടെ പശ്ചാത്തലത്തിൽ വിതൾവിടർത്തുന്ന ‘ദയ എന്ന പെൺകുട്ടി’ എന്ന എംടിയുടെ നോവലിന്റെ തിരക്കഥാ രൂപമാണ് ‘ദയ’ എന്ന ചലച്ചിത്രം. സമരൂദ് എന്ന രാജകുമാരനും അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ ദയ എന്ന അടിമപ്പെണ്ണും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്നു ഈ ചിത്രം. പിതാവിന്റെ മരണശേഷം തെറ്റായ ജീവിതപാതയിലൂടെ സഞ്ചരിച്ച് എല്ലാം നഷ്ടപ്പെട്ട രാജകുമാരൻ സമരൂദിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്നത് ദയയുടെ ബുദ്ധിശക്തിയും കൗശലവും ഒന്നുമാത്രമാണ് 1998ലെ ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചലച്ചിത്രമാണിത്.
തന്റെ തന്നെ ഉള്ളിലുള്ള നിളാ നദിയെ പശ്ചാത്തലമാക്കി അവതരിപ്പിച്ച പ്രണയകഥകളാണ് കടവ്, ഓളവും തീരവും എന്നിവ. സ്വന്തം ചെറുകഥകളെ മുൻനിർത്തി എംടി രചിച്ച 9 തിരക്കഥകളുടെ സമാഹാരമാണ് (anthology) മനോരഥങ്ങൾ. ഓളവും തീരവും, ശിലാലിഖിതം, സ്വർഗം തുറക്കുന്ന സമയം , കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്, ഷെർലക്ക്, കാഴ്ച, അഭയംതേടി, കടൽക്കാറ്റ്, വിൽപ്പന എന്നിവയാണ് എട്ടു വ്യത്യസ്ത സംവിധായകർ ഒരുക്കിയ ‘മനോരഥ’ ചിത്രങ്ങൾ. 2024ൽ എംടിയുടെ പിറന്നാൾ ദിനമായ ജൂലൈ പതിനഞ്ചാം തീയതിയാണ് ‘മനോരഥങ്ങൾ’ കാഴ്ചക്കാരിലേക്ക് എത്തിയത്. കേരളീയ സമൂഹവും പ്രകൃതിയും നിറഞ്ഞു നിൽക്കുന്ന എംടിയുടെ പ്രധാന കഥാപാത്രങ്ങൾക്ക് എപ്പോഴും ഒരു ദാർശനികമായ ഔന്നിത്യം ദർശിക്കാനാകും . വൈവിധ്യമുള്ള ഏറെ കഥാപാത്രങ്ങളാൽ സംപുഷ്ടമാണ് എംടിയുടെ തിരക്കഥാലോകം. തന്റെ കഥകൾ പോലെത്തന്നെ കഥാപാത്രങ്ങളും കാൽപനികമായ സംസ്കാരത്തിന്റെ പ്രതിനിധാനങ്ങളാണ്.
∙ അനുഭവങ്ങൾ നിറഞ്ഞ കഥാലോകം
സ്കൂൾ കാലഘട്ടത്തിൽ സാഹിത്യരചന തുടങ്ങിയ എംടി വിക്ടോറിയ കോളജിൽ ബിരുദത്തിന് പഠിക്കുമ്പോൾ ‘രക്തം പുരണ്ട മണൽ തരികൾ’ എന്നപേരിൽ തന്റെ ആദ്യ കഥാസമാഹാരം പുറത്തിറക്കി. 1954ൽ ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോക ചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാ മത്സരത്തിൽ എംടിയുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. 1995ൽ ജ്ഞാനപീഠ പുരസ്കാരവും 2005ൽ പത്മഭൂഷനും നൽകി എംടിയുടെ പ്രതിഭയെ ഭാരതസർക്കാർ ആദരിക്കുകയുണ്ടായി.
ഇരുട്ടിന്റെ ആത്മാവ് (മാതൃഭൂമി 1957) കുട്ട്യേടത്തി (മാതൃഭൂമി 1957) എന്നീ കഥകൾ പുറത്തുവന്നതോടെ എംടി എന്ന യുവ ചെറുകഥാകൃത്ത് മലയാള സാഹിത്യത്തിലെ ഒന്നാം നിരയിലേക്കുയർന്നു. വെയിലും നിലാവും (1954 ), വേദനയുടെ പൂക്കൾ (1955 ), നിന്റെ ഓർമയ്ക്ക് (1956), നഷ്ടപ്പെട്ട ദിനങ്ങൾ (1960), ബന്ധനം (1963 ), പതനം (1966 ), വാരിക്കുഴി (1967), ഡാർ- എസ് -സലാം (1972), അജ്ഞാതന്റെ ഉയരാത്ത സ്മാരകം (1978), അഭയംതേടി വീണ്ടും (1978), സ്വർഗം തുറക്കുന്ന സമയം (1980), വാനപ്രസ്ഥം (1982) എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങൾ.
നാലുകെട്ട് (1954) ,പാതിരാവും പകൽവെളിച്ചവും (1958), അറബിപ്പൊന്ന് (1960 -എൻ.പി മുഹമ്മദുമായി കൂടിച്ചേർന്ന് എഴുതിയത്), അസുരവിത്ത് (1962), മഞ്ഞ് (1964), കാലം (1969), വിലാപയാത്ര (1978), രണ്ടാമൂഴം (1984) എന്നീ നോവലുകളിലൂടെ മനുഷ്യ ജീവിതയാഥാർഥ്യത്തിന്റെ ദുരിതങ്ങളും ദുരന്തങ്ങളും കണ്ണീരും പുഞ്ചിരിയും കാൽപനികമായ മാനസിക ഭാവങ്ങളിലൂടെ ഹൃദ്യമായി അവതരിപ്പിക്കുന്നു. കാഥികന്റെ പണിപ്പുര, കാഥികന്റെ കല എന്നീ കൃതികൾ കഥയെഴുതി തുടങ്ങുന്നവർക്കുള്ള എം.ടി. വാസുദേവൻ നായരുടെ നിർദേശങ്ങൾ ആണ്. ‘ഗോപുരനടയിൽ’ എന്ന നാടകവും എംടിയുടേതായിട്ടുണ്ട്.
സർഗാത്മക ഗദ്യകലകളിൽ മുൻസ്ഥാനത്തു നിൽക്കുന്ന ചെറുകഥ, നോവൽ എന്നിവയ്ക്ക് ഏറ്റവും കൂടുതൽ വൈവിധ്യപൂർണമായ അന്തർലോകങ്ങൾ ഉൾക്കൊള്ളുന്നതിന് പ്രത്യേക കഴിവുണ്ട്. അനുഭവവൈവിധ്യംകൊണ്ട് വിശാലമായ കഥാലോകം സൃഷ്ടിക്കുന്ന എംടിയുടെ ആന്തരികലോകം അനുഭവകാഠിന്യംകൊണ്ട് വ്യത്യസ്തവും ശ്രദ്ധേയവുമാണ്. ‘ഞാൻ’ എന്ന ഉത്തമപുരുഷ ബോധത്തിന്റെ കാഴ്ചപ്പാടിലൂടെ പ്രവാസദുഃഖം, നിസ്സഹായതാ ബോധം, പതനഭീതി മുതലായ വികാരങ്ങൾ എംടിയുടെ രചനകളിലൂടെ വിവിധ ആഖ്യാനരൂപം പ്രാപിച്ചു.