മലയാളത്തിന്റെ മഹാനടന്‍ സത്യന്റെ ഓർമദിനമാണിന്ന്. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സ്വാഭാവിക അഭിനയ ശൈലി സ്വീകരിച്ച ആദ്യകാല നടന്മാരിലൊരാളായ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്ക് എന്നും പൊന്‍തിളക്കം. പുണൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്നും പഠനവിഷയമാണ് സത്യന്റെ അഭിനയരീതി. നദിയെപ്പോലെ സ്വാഭാവികമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിന്റെ മഹാനടന്‍ സത്യന്റെ ഓർമദിനമാണിന്ന്. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സ്വാഭാവിക അഭിനയ ശൈലി സ്വീകരിച്ച ആദ്യകാല നടന്മാരിലൊരാളായ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്ക് എന്നും പൊന്‍തിളക്കം. പുണൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്നും പഠനവിഷയമാണ് സത്യന്റെ അഭിനയരീതി.

ADVERTISEMENT

നദിയെപ്പോലെ സ്വാഭാവികമായി ഒഴുകിയ അഭിനയശൈലിയാണ് സത്യന് മലയാളികളുടെ മനസില്‍ മായാത്തസ്ഥാനം നേടിക്കൊടുത്തത്. അതിനാടകീയതയും പ്രകടനപരതയും നിറഞ്ഞുനിന്ന അന്‍പതുകളിലും അറുപതുകളിലും  ഈ റിയലിസ്റ്റിക് ശൈലി സിനിമാസ്വദര്‍ക്ക് നവോന്മേഷമായി. 1952 ല്‍ ഇറങ്ങിയ ആത്മസഖിയെന്ന ആദ്യ ചിത്രത്തില്‍ തന്നെ ഇത് പ്രകടമായിരുന്നുവെന്ന് നടന്‍മധു ഒാര്‍മിക്കുന്നു.രാമുകാര്യാട്ടും പി. ഭാസ്കരനും ചേര്‍ന്നൊരുക്കിയ നീലക്കുയിലൂടെ സത്യന്‍ എന്ന നായകന്‍  മലയാളി സിനിമയില്‍ സ്ഥാനം ഉറപ്പിച്ചു.

ADVERTISEMENT

അധ്യാപകനായും ഹജൂര്‍ക്കച്ചേരി ഉദ്യോഗസ്ഥനായും പിന്നീട് ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയിലെ ഒാഫിസറായും പ്രവര്‍ത്തിച്ച സത്യന്‍ സൈനിക സേവനം പൂര്‍ത്തിയാക്കിയശേഷം തിരുവിതാംകൂര്‍ സ്റ്റേറ്റ് പൊലീസില്‍ ചേര്‍ന്നു. ആ സമയത്താണ് അഭിനയമോഹം ഉദിച്ചത്. നീലക്കുയില്‍ നേടിയ വന്‍ജയത്തോടെ സത്യന്‍ അറുപതുകള്‍ കീഴടക്കി. മുടിയനായ പുത്രന്‍, ഭാര്യ,പുതിയ ആകാശം പുതിയ ഭൂമി, പാലാട്ടുകോമന്‍,തച്ചോളി ഒതേനന്‍ തുടങ്ങിയ ചിത്രങ്ങളിലെ ഒന്നിനൊന്നുവിഭിന്ന കഥാപാത്രങ്ങളിലൂടെ സത്യന്‍ താരമായിമാറി.

ADVERTISEMENT

ചില ചിത്രങ്ങളില്‍ സത്യനിലെ നടന്‍ എല്ലാവരെയും വിസ്മയിപ്പിച്ചു. ഒാടയില്‍ നിന്ന് എന്ന ചിത്രത്തിലെ പപ്പു ഒരുദാഹരണം മാത്രം ചെമ്മീനിലെ പളനിയെ ആര്‍ക്കാണ് മറക്കാനാകുക.  കായംകുളം കൊച്ചുണ്ണി, സ്റ്റേഷന്‍ മാസറ്റര്‍, റൗഡി, പോസ്റ്റ്മാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ സത്യന്‍ വെള്ളിത്തിരയില്‍  നിറഞ്ഞു. കെ.പി.എ.സിയുടെ പ്രശസ്ത നാടകങ്ങള്‍ സിനിമയാക്കിയപ്പോള്‍ അഭിനയത്തില്‍ നാടകീയത ഒട്ടുമുണ്ടായില്ല. ആ കഥാപാത്രങ്ങള്‍ ഇന്നും ജീവിക്കുകയാണ്. പുതിയ ജീവിത പാഠങ്ങള്‍ പകര്‍ന്നു നല്‍കുകയാണ് 1969 ല്‍ കടല്‍പ്പാലത്തിലൂടെ ആദ്യ സംസ്ഥാന അവാര്‍ഡ്. 71 ല്‍ വീണ്ടും കരകാണാക്കടലിലൂടെ മികച്ച നടന്‍. എഴുപതുകളുടെ തുടക്കത്തിലും തിരക്കുപിടിച്ച ജീവിതമായിരുന്നു.നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, വാഴ്്വേമായം,പഞ്ചവന്‍കാട്, കരിനിഴല്‍, ശരശയ്യ തുടങ്ങിയ ഒരുപിടിചിത്രങ്ങള്‍. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രം പൂര്‍ത്തിയാക്കുമുമ്പ് രക്താര്‍ബുദമെന്ന കഴുകന്‍ സത്യനെ റാഞ്ചിക്കൊണ്ടുപോയി.