6 വർഷത്തെ ‘ഇല്ലുമിനാറ്റി’ മാർക്കറ്റിങ് തന്ത്രം; സ്റ്റീഫന്റെ രണ്ടാം വരവ് ഒരു ദിവസം നേരത്തേ; ക്ലൈമാക്സിൽ ഹേറ്റേഴ്സിനെ തോൽപിച്ച് ആ 3 പേർ

‘‘ എന്റെ പകയിൽ നീറിയൊടുങ്ങുമ്പോൾ അവരറിയും... ഞാൻ അവരുടെ രാജാവായിരുന്നുവെന്ന്... ഒരേയൊരു രാജാവ്....’’ 2019 മാർച്ച് 28ന് കേരളത്തിൽ നേരം പുലർന്നത് വെള്ളിത്തിരകളിലെ ആ തീപ്പൊരി ഡയലോഗ് കേട്ടുകൊണ്ടായിരുന്നു. ഇതാ, ആറുവർഷത്തെ ഇടവേളയ്ക്കുശേഷം അയാൾ തിരികെ വരികയാണ്. ഗോവർധന്റെ വാക്കുകളിൽനിറയുന്ന ആ ‘ലൂസിഫർ’. പാവങ്ങളുടെ സ്വന്തം ‘എസ്തപ്പാൻ’. മലയോര കോൺഗ്രസുകാരുടെ അനിഷേധ്യ നേതാവ് സ്റ്റീഫൻ നെടുമ്പള്ളി. മലയാളത്തിലെ എക്കാലത്തെയും വലിയ സിനിമകളിലൊന്നായ ലൂസിഫറിന്റെ രണ്ടാംഭാഗം എംപുരാൻ മാർച്ച് 27നാണ് തീയറ്ററുകളിലെത്തുന്നത്. മലയാളത്തിലെ ആദ്യത്തെ ‘ഐ മാക്സ്’ സിനിമയാണ് എംപുരാൻ. ഇക്കാര്യം ഔദ്യോഗികമായി പൃഥ്വിരാജ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഏറ്റവും വലിയ സിനിമ. ഏറ്റവും വലിയ ഫോർമാറ്റ്. രണ്ടു മണിക്കൂറും 52 മിനിറ്റുമായിരുന്നു ലൂസിഫർ സിനിമയുടെ ദൈർഘ്യം. എന്നാൽ 2 മണിക്കൂർ 59 മിനിറ്റ് 59 സെക്കൻഡ് ദൈർഘ്യവുമായാണ് എംപുരാന്റെ വരവ്. ‘സഹ്യനോളം തലപ്പൊക്കം’ എന്നൊക്കെ പറയാവുന്നത്ര ആഘോഷവുമായി ഈ സിനിമ കടന്നുവരികയാണ്. റിലീസിനു മുൻപുതന്നെ കൊണ്ടുംകൊടുത്തും കണക്കുതീർത്തുമൊക്കെ വാർത്തകളിൽ നിറയുകയാണ് എംപുരാൻ.

‘‘ എന്റെ പകയിൽ നീറിയൊടുങ്ങുമ്പോൾ അവരറിയും... ഞാൻ അവരുടെ രാജാവായിരുന്നുവെന്ന്... ഒരേയൊരു രാജാവ്....’’ 2019 മാർച്ച് 28ന് കേരളത്തിൽ നേരം പുലർന്നത് വെള്ളിത്തിരകളിലെ ആ തീപ്പൊരി ഡയലോഗ് കേട്ടുകൊണ്ടായിരുന്നു. ഇതാ, ആറുവർഷത്തെ ഇടവേളയ്ക്കുശേഷം അയാൾ തിരികെ വരികയാണ്. ഗോവർധന്റെ വാക്കുകളിൽനിറയുന്ന ആ ‘ലൂസിഫർ’. പാവങ്ങളുടെ സ്വന്തം ‘എസ്തപ്പാൻ’. മലയോര കോൺഗ്രസുകാരുടെ അനിഷേധ്യ നേതാവ് സ്റ്റീഫൻ നെടുമ്പള്ളി.
മലയാളത്തിലെ എക്കാലത്തെയും വലിയ സിനിമകളിലൊന്നായ ലൂസിഫറിന്റെ രണ്ടാംഭാഗം എംപുരാൻ മാർച്ച് 27നാണ് തീയറ്ററുകളിലെത്തുന്നത്. മലയാളത്തിലെ ആദ്യത്തെ ‘ഐ മാക്സ്’ സിനിമയാണ് എംപുരാൻ. ഇക്കാര്യം ഔദ്യോഗികമായി പൃഥ്വിരാജ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഏറ്റവും വലിയ സിനിമ. ഏറ്റവും വലിയ ഫോർമാറ്റ്. രണ്ടു മണിക്കൂറും 52 മിനിറ്റുമായിരുന്നു ലൂസിഫർ സിനിമയുടെ ദൈർഘ്യം. എന്നാൽ 2 മണിക്കൂർ 59 മിനിറ്റ് 59 സെക്കൻഡ് ദൈർഘ്യവുമായാണ് എംപുരാന്റെ വരവ്. ‘സഹ്യനോളം തലപ്പൊക്കം’ എന്നൊക്കെ പറയാവുന്നത്ര ആഘോഷവുമായി ഈ സിനിമ കടന്നുവരികയാണ്. റിലീസിനു മുൻപുതന്നെ കൊണ്ടുംകൊടുത്തും കണക്കുതീർത്തുമൊക്കെ വാർത്തകളിൽ നിറയുകയാണ് എംപുരാൻ.
∙ എംപുരാൻ: മാർക്കറ്റിങ് സ്ട്രാറ്റജിയുടെ തമ്പുരാൻ
ഒരു സിനിമ തീയറ്ററിലെത്തുമ്പോൾ ഒന്നോ രണ്ടോ മാസത്തെ മാർക്കറ്റിങ് സ്ട്രാറ്റജി പരീക്ഷിക്കുന്നതു പതിവാണ്. ഒരുപക്ഷേ, ഇക്കഴിഞ്ഞ ആറുവർഷമായി പതിയെപ്പതിയെ ഡോസ് കൂട്ടിക്കൂട്ടി കൊണ്ടുവരുന്ന മാർക്കറ്റിങ് തന്ത്രങ്ങളാണ് എംപുരാൻ നടത്തിയത്. മലയാളത്തിൽ ഇതുവരെ കണ്ടതിൽ ഏറ്റവും വിശാലമായ മാർക്കറ്റിങ്. 2019ൽ ലൂസിഫർ ഇറങ്ങുന്നതിനുമുൻപ് ഇത്രയേറെ പ്രഖ്യാപനങ്ങളോ ആഘോഷങ്ങളോ ഉണ്ടായിരുന്നില്ല. വളരെ ശാന്തമായി ‘ ഒരു കൊച്ചുസിനിമ’യാണെന്ന വിനയത്തോടെയാണ് പൃഥ്വിരാജ് ലൂസിഫറിനെ അവതരിപ്പിച്ചത്. സ്ഥിരം ആക്‌ഷൻ സിനിമകളുടെ പേസും സ്പീഡുമില്ലാതെ, വളരെ പതിയെ കഥ പറയുന്ന രീതി. പക്ഷേ അതു കയറിക്കൊളുത്തി.
‘എന്റെ പിള്ളേരെ തൊടുന്നോടാ’ എന്നു ചോദിച്ച് പൊലീസുകാരന്റെ നെഞ്ചത്ത് വലംകാലുയർത്തി ചവിട്ടിപ്പിടിച്ചുനിൽക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി. തീപ്പൊരി ഡയലോഗ് ഡെലിവറി. ആ ഒരൊറ്റ ഷോട്ടിൽ സ്റ്റീഫന്റെ കണ്ണുകളിൽ മിന്നിമറയുന്നത് ഏബ്രഹാം ഖുറൈഷിയുടെ വീറുംവാശിയുമാണ്. ഇത്തവണയും പ്രേക്ഷകർ വെള്ളിത്തിരയിൽ കാണാൻ കാത്തിരിക്കുന്നത് ആ തീപ്പൊരിക്കാണ്.
∙ ഒരൊറ്റ പേര്... സ്റ്റീഫൻ നെടുമ്പള്ളി!
ഒരു കൊച്ചുസിനിമ പ്രതീക്ഷിച്ചിച്ച് 2019 മാർച്ചിൽ അതിരാവിലെ ലൂസിഫറിന്റെ ആദ്യഷോയ്ക്കു കയറിവർ ഞെട്ടിത്തരിച്ചാണ് പുറത്തിറങ്ങിയത്. അത്രയ്ക്ക് അപ്രതീക്ഷിതമായ പ്രകടനമാണ് സ്ക്രീനിൽ കണ്ടത്. ആവേശം അറ്റ് പീക്ക്. പക്ഷേ ഇത്തവണ സ്റ്റീഫൻ നെടുമ്പള്ളിയുടെ വരവ് അങ്ങനെ ലളിതവിനയവുമായല്ല.
ലൂസിഫറിന്റെ രണ്ടാംഭാഗം എന്നു വരുമെന്ന് പറയണമെന്ന് ആരാധകർ മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്ന ഒരു കാലം. ആ മുറവിളികൾക്കിടയിലാണ് തിരക്കഥാകൃത്ത് മുരളി ഗോപിയും പൃഥ്വിരാജും ‘എൽ–2’ പ്രഖ്യാപനം നടത്തിയത്. ലൂസിഫറിന് ഒരു രണ്ടാംഭാഗം വരുന്നു.
കൃത്യമായി അന്നു മുതൽ, നമ്മൾ അറിയാതെ, നമ്മുടെയുള്ളിൽ ‘ഇല്ലുമിനാറ്റി സ്റ്റൈലി’ൽ ചിത്രത്തിന്റെ പ്രചാരണം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. പക്ഷേ ആരും തിരിച്ചറിഞ്ഞിട്ടില്ല എന്നുമാത്രം. പിന്നീട് ചിത്രത്തെക്കുറിച്ചു വന്ന ഓരോ അപ്ഡേറ്റിനും മലയാളികൾ ആവേശത്തോടെ കയ്യടിച്ചു. ആരാണ് ഏബ്രഹാം ഖുറൈഷി? ജതിൻ രാംദാസും പ്രിയദർശിനിയും എവിടെയെത്തി? സ്റ്റീഫൻ നെടുമ്പള്ളി എങ്ങനെ ഏബ്രഹാം ഖുറൈഷിയായി? ഉത്തരം കിട്ടാതിരുന്ന അനേകം ആകാംക്ഷകൾക്ക് ഉത്തരം തേടിയാണ് കാണികൾ തീയറ്ററിലേക്കെത്തുന്നത്. ഇത്തരമൊരു ആകാംക്ഷ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്നതാണ് എംപുരാന്റെ മാർക്കറ്റിങ്ങിലെ ആദ്യവിജയം.
∙ സസ്പെൻസ് ഒന്നുവീതം രണ്ടുനേരം!
ഫെബ്രുവരി 9 മുതലുള്ള 18 ദിവസം. ഒരു ദിവസം രണ്ട് കാരക്റ്ററുകൾ വീതം ഈ 18 ദിവസം കൊണ്ടാണ് 36 കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ സമൂഹമാധ്യമങ്ങൾ വഴി റിലീസ് ചെയ്തത്. പോസ്റ്ററിനൊപ്പം ആ അഭിനേതാക്കളുടെ ചെറിയ വിഡിയോയും പുറത്തുവിട്ടു. ആദ്യദിവസം ശിവദ, ജെയ്സ് ജോയ്സ് എന്നിവരുടെ കഥാപാത്രങ്ങളാണ് പുറത്തുവന്നത്.
കേരളത്തിൽ മാത്രം 750 സ്ക്രീനുകളിലാണ് എംപുരാൻ പ്രദർശിപ്പിക്കുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പിനാണ് കൂടുതൽ അഡ്വാൻസ് ബുക്കിങ് നടന്നിട്ടുള്ളതെന്നാണ് സൂചന. 4 അന്യഭാഷകളിൽ മാർച്ച് 24നാണ് സെൻസർ നടപടികൾ പൂർത്തിയായത്. ഇവയുടെ ബുക്കിങ് കണക്കുകൾ കൂടി കൃത്യമായി ലഭിക്കുമ്പോൾ പ്രീറിലീസ് ബുക്കിങ് 100 കോടിയാകുമോയെന്നാണ് ചലച്ചിത്ര ലോകം ആകാംക്ഷയോടെ നോക്കുന്നത്.
മലയാളികളെ മൊത്തം ഞെട്ടിച്ചുകൊണ്ട് ഫെബ്രുവരി 23ന് ജെറോം ഫ്ലിന്നിന്റെ പോസ്റ്റർ പുറത്തുവിട്ടതോടെ ആരാധകർ ഇളകിത്തുടങ്ങി. ജോൺ വിക്കിലെ ‘ബെറാഡ’, ഗെയിം ഓഫ് ത്രോൺസിലെ ‘ബ്രോൺ’ തുടങ്ങിയ അനശ്വരവേഷങ്ങളുമായെത്തിയ നടനാണ് ഒരു മലയാള സിനിമയിലേക്ക് വരുന്നത്. പിന്നീട് ടോവിനോ, അഭിമന്യു സിങ്, പൃഥ്വിരാജ് എന്നിവരുടെ കഥാപാത്രങ്ങൾ കൂടി റിലീസ് ചെയ്ത ശേഷം ഫെബ്രുവരി26ന് ആ കാരക്റ്ററിനെയും റിലീസ് ചെയ്തു.. ‘കാരക്റ്റർ നമ്പർ 1 മോഹൻലാൽ ആസ് ഖുറൈഷി ഏബ്രഹാം ‘എകെഎ.’ സ്റ്റീഫൻ നെടുമ്പള്ളി.’
∙ പ്രതിസന്ധികളും വൈറൽ !
പിന്നീടങ്ങോട്ട് ആശങ്കകളും ചർച്ചകളും ആരാധക യുദ്ധവുമാണ് സമൂഹമാധ്യമങ്ങളിൽ നടന്നത്. നിർമാണത്തിൽ പങ്കാളിയായ ലൈക മൂവീസ് അജിത്തിന്റെ വിടാമുയർച്ചിക്കു ശേഷം വൻ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കൂടുതൽ ഓഹരി ചോദിച്ചുവെന്നുമടക്കമുള്ള സൂചനകൾ പുറത്തുവന്നു. ഇതിനിടെ ജി.സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ നിർമാതാക്കളുടെ സംഘടന സമരം പ്രഖ്യാപിച്ചതും ആന്റണി പെരുമ്പാവൂർ സമൂഹമാധ്യമത്തിൽ കുറിപ്പിട്ടതും വൻവിവാദമാവുകയും ചെയ്തു.
ഒരു മാസത്തോളം പോസ്റ്ററുകളോ പ്രമോഷൻ വിഡിയോകളോ പുറത്തുവിടാതിരുന്ന ടീം വലിയൊരു കൊടുങ്കാറ്റുമായാണ് തിരികെവന്നത്. എംപുരാനെതിരെ സജീവമായി ഹേറ്റ് കാംപെയിൻ നടന്നുകൊണ്ടിരിക്കുന്നുണ്ട്. പ്രതിസന്ധികൾ കാരണം ചിത്രത്തിന്റെ റിലീസ് മാർച്ച് 27ന് നടക്കില്ലെന്നതടക്കമുള്ള പ്രചാരണം സജീവമായി. മാർച്ച് 15ന് രാവിലെ 1.36ന് പൃഥ്വിരാജ് തന്റെ സമൂഹമാധ്യമങ്ങളിലൂടെ ഒരു പോസ്റ്റർ പുറത്തിറക്കി. ചിത്രത്തിന്റെ പേരില്ല. അണിയറക്കാരുടെ പേരില്ല. പഴയൊരു പള്ളിവാതിലിനുമുന്നിൽ നിൽക്കുന്ന ഏബ്രഹാം ഖുറൈഷി മാത്രം... അതിൽ ഇങ്ങനെ എഴുതിയിരുന്നു... ‘‘നിങ്ങളുടെ ആഘോഷങ്ങൾ കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ ശ്രദ്ധിക്കുക... അപ്പോഴാണ്... ചെകുത്താൻ നിങ്ങളെത്തേടിയെത്തുന്നത്’’. ആ ദിവസമാണ്, ഹേറ്റ് കാംപെയിനുകളെ നിഷ്പ്രഭമാക്കിക്കൊണ്ട്, ശ്രീഗോകുലം മൂവീസ് ചിത്രത്തിന്റെ വിതരണനിർമാണ പങ്കാളിത്തവുമായി രംഗത്തെത്തിയത്. തൊട്ടടുത്ത ദിവസങ്ങളിൽ ഐ മാക്സ് റിലീസ് പ്രഖ്യാപനവും വന്നതോെടെ ‘ഹൈപ്പ്’ ആകാശം മുട്ടി.
∙ കിങ്ങും കിങ് മേക്കറും !
ചിത്രത്തിന്റെ ബജറ്റ് സംബന്ധിച്ച ഊഹാപോഹങ്ങളും വലിയ പ്രചാരം നേടിയിരുന്നു. 400 കോടി ബജറ്റായെന്നുവരെ പറഞ്ഞു. ഇത്രയും തുക തിരികെക്കിട്ടാതെ ചിത്രം തകരുമെന്നും പലരും പറഞ്ഞുപരത്തി. എന്നാൽ നിർമാതാക്കളുടെ സംഘടനയുമായുണ്ടായ തർക്കത്തിനിടെയാണ് എംപുരാന്റെ യഥാർഥ ബജറ്റ് 141 കോടിയാണെന്ന സ്ഥിരീകരണം പുറത്തുവന്നത്. മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും പ്രതിഫലം കൂടാതെയുള്ള തുകയാണിത്.
ചിത്രത്തിന്റെ കേരള, തമിഴ്നാട് റിലീസ് ഗോകുലം ഗോപാലൻ എറ്റെടുത്തപ്പോൾ കന്നഡ റിലീസ് കെജിഎഫ് നിർമാതാക്കളായ ഹോംബാലേ ഫിലീംസിനാണ്. ഉത്തരേന്ത്യൻ തീയറ്റർ ശൃംഖലകളിലെ വമ്പനായ അനിൽ തടാനിയുടെ എഎ ഫിലീംസാണ് ഉത്തരേന്ത്യയൊന്നടങ്കം റിലീസ് ഏറ്റെടുത്തത്. പ്രതിസന്ധികളെ അതിജീവിച്ച് ചിത്രം റിലീസിനൊരുങ്ങുമ്പോൾ മറ്റൊരു പേരു കൂടി ചലച്ചിത്രലോകത്ത് നിറയുന്നുണ്ട്. നിർമാതാവ് ആന്റണി പെരുമ്പാവൂർ. കിങ് മേക്കർ എന്നൊരു വിശേഷണവും സമൂഹമാധ്യമങ്ങൾ ആന്റണിക്ക് ചാർത്തിക്കഴിഞ്ഞു.
∙ റിലീസിന് അവധി നൽകി കമ്പനികളും
എംപുരാന്റെ റിലീസ് ദിവസം കോഴിക്കോട്ടെയും കൊച്ചിയിലും ചില കമ്പനികൾ ജീവനക്കാർക്ക് ഉച്ചവരെ അവധികൊടുത്തുകഴിഞ്ഞു. സിനിമ കാണാൻ ഒരുമിച്ച് ടിക്കറ്റും ഉറപ്പിച്ചു. കൂടുതൽ സ്ഥാപനങ്ങൾ അവധി കൊടുക്കുമെന്നാണ് സൂചന. തമിഴ്നാട്ടിൽ രജനീകാന്ത് സിനിമകളുടെ റിലീസ് ദിവസമാണ് ഇത്തരത്തിൽ കമ്പനികൾക്ക് അവധി കൊടുത്തുവന്നിരുന്നത്. ഈ ട്രെൻഡും എംപുരാനിലൂടെ കേരളത്തിലേക്ക് കടന്നുവരികയാണ്. ടിക്കറ്റ് ബുക്കിങ് ആപ്പായ ‘ബുക്ക് മൈ ഷോ’യെ വരെ സ്തംഭിപ്പിച്ചായിരുന്നു മാർച്ച് 21ന് രാവിലെ ഒൻപതിന് ടിക്കറ്റ് വിൽപന ആരംഭിച്ചത്. മാർച്ച് 24 വരെയുള്ള കണക്കെടുത്താൽ പ്രീ–ബുക്കിങ് 63 കോടി കടന്നു. ഇതാദ്യമായാണ് റിലീസിനു മുൻപ് ഒരു മലയാള സിനിമയുടെ ടിക്കറ്റുകൾ ഇത്രയേറെ വിറ്റുപോകുന്നത്.
∙ ഇനി ക്ലൈമാക്സ്
ഒരു മലയാള സിനിമയ്ക്കുവേണ്ടി ചെയ്യാവുന്നതിന്റെ പരമാവധി മാർക്കറ്റിങ്ങ് തന്ത്രങ്ങളുമായി പൃഥ്വി– ലാൽ–ആന്റണി ടീം കളംപിടിച്ചുകഴിഞ്ഞു. ഇനി കാത്തിരിപ്പിന്റെ ദിനങ്ങളാണ്. ഖദർ മുണ്ടു മടക്കിക്കുത്തി മീശയും പിരിച്ച് സ്റ്റീഫൻ നെടുമ്പള്ളി വീണ്ടും കളത്തിലിറങ്ങുകയാണ്. ആരായിരിക്കും സ്റ്റീഫനൊത്ത എതിരാളി എന്ന ചോദ്യത്തിനുള്ള ഉത്തരം വരെ കിട്ടാനുണ്ട്. എല്ലാം പ്രേക്ഷകനു മുന്നിലെത്തും; ശേഷം സ്ക്രീനിൽ...