സഞ്ജയ് ദത്തിന്‍റെ വേഷപ്പകര്‍ച്ചയിലെത്തുന്ന രണ്‍ബീര്‍ കപൂറിന്‍റെ പുതിയ ലുക്ക് നവമാധ്യമങ്ങളില്‍ വൈറലാകുന്നു. ഒറ്റ നോട്ടത്തില്‍ തന്നെ സഞ്ജയ് ദത്താണ് എന്നേ രണ്‍ബീറിന്‍റെ കണ്ടാൽ തോന്നൂ. ശരീരഭാഷയിലും ഞെട്ടിക്കുന്ന മേക്ക്ഓവറാണ് രൺബീർ നടത്തിയിരിക്കുന്നത്. ത്രീ ഇഡിയറ്റ്സ്, പികെ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം രാജ്കുമാർ ഹിറാനി ഒരുക്കുന്ന സിനിമ കൂടിയാണിത്.
രണ്‍ബീര്‍ ആറ് വ്യത്യസ്ത വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. സഞ്ജയ് ദത്തിന്‍റെ ആദ്യ ചിത്രമായ റോക്കി മുതല്‍ ഖൽനായക്, മുന്നാ ഭായ് എം ബി ബി എസ് തുടങ്ങി അഭിനയജീവിതത്തിലെ വ്യത്യസ്ത വേഷങ്ങൾ രണ്‍ബീറിലൂടെ ഓര്‍മിക്കാനാകും.
പരേഷ് രാവൽ, ദിയ മിർസ, സോനം കപൂർ, അനുഷ്ക ശർമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കൾ. അഭിജിത്ത് ജോഷിയുടെ തിരക്കഥയില്‍ വിധു വിനോദ് ചോപ്രയാണ് ചിത്രം നിർമിക്കുന്നത്.