പ്രായമായെങ്കിലും സൗന്ദര്യത്തിന്റെ കാര്യത്തിൽ ഐശ്വര്യയെ വെല്ലാൻ മറ്റുനടിമാരില്ല. സിനിമയിൽ മാത്രമല്ല മോഡൽ രംഗത്തും നടിമാരില്‍ ഒന്നാംനിരയിലാണ് ആഷ്.
സിനിമകളിലാകട്ടെ ഓരോ കഥാപാത്രങ്ങളിലും വ്യത്യസ്ത ഗെറ്റപ്പിലാകും ഐശ്വര്യ എത്തുന്നത്. രൺബീർ കപൂർ ചിത്രമായ ഏ ദില്‍ ഹെ മുഷ്‌കില്‍ എന്ന ചിത്രത്തില്‍ ഹോട്ട് ലുക്കിലായിരുന്നു താരം എത്തിയത്. മാത്രമല്ല സിനിമയ്ക്കായി നടത്തിയ ഫോട്ടോഷൂട്ടും വലിയ ചർച്ചയായിരുന്നു.
ഇപ്പോഴിതാ വീണ്ടും ഞെട്ടിക്കുന്നൊരു ഫോട്ടോഷൂട്ടുമായി നടി എത്തിയിരിക്കുന്നു. ഫെമിന മാസികയ്ക്ക് വേണ്ടി ഐശ്വര്യ നടത്തിയ ഫോട്ടോഷൂട്ടാണ് തരംഗമാകുന്നത്. അതിസുന്ദരിയായാണ് ഫോട്ടോഷൂട്ടിൽ ഐശ്വര്യ എത്തുന്നത്.