Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിയ സെൻ വിവാഹിതയായി

riya-sen-marriage

അനന്തഭദ്രത്തിലൂടെ മലയാളികൾക്കു സുപരിചിതയായ നടി റിയ സെൻ വിവാഹിതയായി. ബിസിനസുകാരനായ ശിവം തിവാരിയാണ് വരൻ. ദീർഘനാളായി പ്രണയത്തിലായിരുന്ന റിയ വീട്ടുകാരുടെ സമ്മതത്തിനായി കാത്തിരിക്കുകയായിരുന്നു.

riya-sen-marriage-1

വിഷ്കന്യ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച റിയ നടി മൂൺ മൂൺ സെന്നിന്റെ ഇളയ മകളാണ്. റിയയുടെ സഹോദരി റൈമയും അറിയപ്പെടുന്ന നടിയും മോഡലുമാണ്. ഭാരതിരാജ ഒരുക്കിയ താജ്മഹൽ എന്ന ചിത്രത്തിലൂടെയാണ് റിയ തെന്നിന്ത്യൻ സിനിമാ ലോകത്ത് ചുവടുവച്ചത്. ബിൽഡിങ് രംഗത്തെ അതികായനായ ശിവം ഫോട്ടോഗ്രഫിയെ ഏറെ സ്നേഹിക്കുന്ന ആളുമാണ്. ബംഗാളി രീതിയിൽ ലളിതമായ ചടങ്ങുകളിലായിരുന്നു വിവാഹം.

riya-sen-marriage-3