നടി ശ്രീദേവിയുടെ മരണസമയത്ത് ബോണി കപൂറിനും മക്കൾ ജാന്‍വിക്കും ഖുഷിക്കും താങ്ങും തണലുമായി നിന്നത് ബോണിക്ക് ആദ്യഭാര്യയില്‍ ജനിച്ച അര്‍ജുന്‍ കപൂറും അന്‍ഷുലയുമാണ്. അവർ വിഷമഘട്ടങ്ങളില്‍ ജാൻവിയെയും ഖുഷിയെയും സ്വന്തം സഹോദരിമാരെപ്പോലെ ചേർത്തുനിർത്തി.
അതിനു ശേഷം നടന്ന പല ചടങ്ങുകളിലും ബോണി കപൂറിനൊപ്പം നാലു മക്കളും ചേര്‍ന്നാണ് എത്തിയത്. പിന്നീട് അർജുൻ കപൂറിന്റെ പ്രവൃത്തിയെ പ്രശംസിച്ച് താരങ്ങളടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴവർ ഒരുകുടുംബം പോലെയാണ് കഴിയുന്നത്.
ശ്രീദേവിയുടെ മരണസമയത്ത് പിണക്കം മറന്ന് അച്ഛനൊപ്പം എത്തിയതിന്റെ കാരണം അര്‍ജുന്‍ കപൂര്‍ ഒരു ആരാധികയോട് വെളിപ്പെടുത്തി. ഇവരുടെ കൂടിച്ചേരലിനെക്കുറിച്ചുള്ള ഒരു ബ്ലോഗും അതിന് അര്‍ജുന്‍ കപൂര്‍ നല്‍കിയ ട്വീറ്റുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അര്‍ജുന്‍ കപൂറിന്റെ അമ്മ മോന കപൂര്‍ മക്കളെ പ്രചോദനാത്മകമായ രീതിയില്‍ വളര്‍ത്തിയതിനെക്കുറിച്ചായിരുന്നു ബ്ലോഗ്. അതിന് അര്‍ജുന്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു:
അന്ന് അച്ഛന്റെ രണ്ടാം ഭാര്യ, ഇന്ന് ശ്രീദേവിയെ അമ്മയെന്ന് വിളിച്ച് അർജുൻ
‘ഞാനും അന്‍ഷുലയും ജീവിക്കുന്ന ഓരോ നിമിഷവും ഞങ്ങളുടെ അമ്മയെ പ്രതിനിധാനം ചെയ്യുന്നു. എന്തു തന്നെയായാലും അച്ഛനൊപ്പം ഞങ്ങള്‍ ഉണ്ടാകണമെന്ന് അവര്‍ പ്രതീക്ഷിക്കും. അതുപോലെ തന്നെ ജാന്‍വിക്കും ഖുഷിക്കുമൊപ്പം… ഞങ്ങളുടെ അമ്മയെക്കുറിച്ചുള്ള നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദി… അമ്മ പറയുന്ന പോലെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.’ - അര്‍ജുന്‍ കുറിച്ചു.
അവർ അച്ഛന്റെ ഭാര്യയാണ്: അർജുൻ കപൂർ അന്ന് പറഞ്ഞത്
ബോണി കപൂറിന് ആദ്യ ഭാര്യ മോനാ കപൂറില്‍ ജനിച്ച മക്കളാണ് അര്‍ജുന്‍ കപൂറും അന്‍ഷുലയും. ബോണി കപൂര്‍ മോനയെ ഉപേക്ഷിച്ച് ശ്രീദേവിയെ വിവാഹം ചെയ്ത സമയത്ത് അര്‍ജുന് പതിനൊന്ന് വയസ്സായിരുന്നു പ്രായം. പിന്നീടങ്ങോട്ട് അമ്മ മോനാ കപൂര്‍ ആയിരുന്നു അര്‍ജുന് എല്ലാം. 2012 ലാണ് മോനാ കപൂര്‍ കാന്‍സര്‍ ബാധിച്ച് മരിച്ചത്.