Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റയീസോ കാബിലോ മികച്ചത്; ബിഗ് ബി പറയുന്നു

big-b-raees

വിവാദങ്ങൾ നടുവിലാണ് ഷാരൂഖിന്റെ റയീസും ഹൃതിക് ചിത്രം കാബിലും ഒരേദിവസം തിയറ്ററുകളിലെത്തിയത്. രണ്ടു ചിത്രങ്ങൾക്കും പ്രേക്ഷകർക്കിടയിൽ നിന്ന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഈ രണ്ട് സിനിമകളെയും പ്രശംസിച്ച് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചൻ രംഗത്തെത്തി.

ഷാരൂഖ് .. നിന്റെ ദേഷ്യമാണ് എനിക്കിഷ്ടമായതെന്ന് അമിതാഭ് ട്വീറ്റ് ചെയ്തു. അത് താങ്കളിൽ നിന്നാണ് പഠിച്ചതെന്ന് അമിതാഭിന്റെ ട്വീറ്റിന് മറുപടിയായി ഷാരൂഖ് പറഞ്ഞു. ഒരു ചിരിയിലൂടെയായിരുന്നു ബിഗ് ബിയുടെ അടുത്ത ട്വീറ്റ്. ശരിക്കും സിനിമയിലെ ചില നിമിഷങ്ങളിൽ ഷാരൂഖ് അസാമാന്യ പ്രകടനമാണ് കാഴ്ചവച്ചതെന്ന് ബിഗ് ബി ഷാരൂഖിന് മറുപടിയായി പറഞ്ഞു.

ഹൃതിക്കിന്റെ കാബിലിനെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. നല്ല സന്ദേശമുള്ള സിനിമാണ് കാബിലെന്നും ഹൃതിക്കിന്റെ അഭിനയവും സഞ്ജയ് ഗുപ്തയുടെ സംവിധാനവുമാണ് സിനിമയുടെ ആകർഷണമെന്നും ബിഗ് ബി പറഞ്ഞു. അമിത് അങ്കിളിന്റെ വാക്കുകൾക്ക് ഒരുപാട് നന്ദിയുണ്ടെന്നും എന്നും തന്റെ പ്രചോദനമാണ് താങ്കളെന്നും ഹൃതിക് ട്വീറ്റ് ചെയ്തു.