വിരാട് കോഹ്‍ലിയും ബോളിവുഡ് താരസുന്ദരി അനുഷ്ക ശർമയും പ്രണയത്തിലാണെന്നുള്ള വാർത്ത ഏവർക്കും അറിയാവുന്നതാണ്. ഇരുവരും ഇടക്കാലത്തൊന്ന് പിരിഞ്ഞതും ആരാധകരെ വിഷമത്തിലാഴ്ത്തിയ കാര്യമായിരുന്നു. പിന്നീട് ഇവര്‍ തന്നെ പ്രണയം സ്ഥിരീകരിച്ച് രംഗത്തെത്തി.
പ്രണയദിനത്തിൽ അനുഷ്കയ്ക്കായി പ്രണയത്തിൽ കുതിർന്നൊരു സന്ദേശമാണ് കോഹ്‌ലി സമ്മാനമായി നൽകിയത്. റൊമാന്റിക്കായ ഒരു സന്ദേശത്തിനൊപ്പമാണ് അനുഷ്ക്കയ്ക്കൊപ്പമുള്ള ഫോട്ടോയും വിരാട് പോസ്റ്റ് ചെയ്തു.
"നിങ്ങൾ സ്വയം വിചാരിച്ചാൽ എല്ലാ ദിവസവും വാലന്റൈൻസ് ഡേ ആക്കാം. അനുഷ്ക്ക നീയാണ് എന്റെ എല്ലാ ദിവസവും സ്പെഷൽ ആക്കുന്നത്."- വിരാട് കുറിച്ചു.