ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്ടുകളിലൊന്നാണ് ഷാരൂഖ്–ഇംതിയാസ് അലി ചിത്രം. അനുഷ്ക ശർമയാണ് ചിത്രത്തിലെ നായിക. ചിത്രത്തിനായി നിരവധിപേരുകളും പറഞ്ഞുകേട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടെ പേരും ഫസ്റ്റ്ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നു.
ജബ് ഹാരി മെറ്റ് സെജാൽ എന്നാണ് സിനിമയുടെ പേര്. രണ്ടു പോസ്റ്ററുകളിലൂടെയാണ് ടൈറ്റിൽ പുറത്തിറക്കിയത്. ആദ്യ പോസ്റ്ററിൽ ജബ് ഹാരിയെന്നും രണ്ടാമത്തെ പോസ്റ്ററിൽ മെറ്റ് സെജാൽ എന്നുമാണ് എഴുതിയിരിക്കുന്നത്.
തമാശ എന്ന രൺബീർ ചിത്രത്തിന് ശേഷം ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ആഗസ്റ്റ് 4ന് ചിത്രം തിയറ്ററുകളിലെത്തും.