അച്ഛന് പിന്നാലെ മകളും ബോളിവുഡിൽ തിളങ്ങാനൊരുങ്ങുകയാണോ? കഴിഞ്ഞ ദിവസം ഷാരൂഖിനൊപ്പം പ്രത്യക്ഷപ്പെട്ട സുഹാനയെ കണ്ടതുമുതൽ ബിടൗണിലെ ചോദ്യമാണിത്. ബോളിവുഡ് സുന്ദരിമാരെപ്പോലെ അണിഞ്ഞൊരുങ്ങിയായിരുന്നു ഷാരൂഖിനൊപ്പം സുഹാന എത്തിയത്.
അമ്മ ഗൗരി ഖാൻ ഡിസൈൻ ചെയ്ത ആഡംബര ഹോട്ടലിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു സുഹാന. ഇതിനായി പ്രത്യേകപാർട്ടിയും ഗൗരി സംഘടിപ്പിച്ചിരുന്നു.
ഇംതിയാസ് അലി, അനിൽ കപൂർ, ജാക്വലിൻ, അർജുൻ കപൂർ, ഫറാ ഖാൻ, സോനം കപൂർ, ക്രിതി, സുശാന്ത്, മലൈക, ആലിയ ഭട്ട് എന്നിവർ പങ്കെടുത്തു.