ഹോളിവുഡ് സൂപ്പർ താരവും സംവിധായകനുമായ ജോർജ് ക്ലൂണിക്കും ഭാര്യ രാജ്യാന്തര അഭിഭാഷക അമാലിനും ഇരട്ടക്കുട്ടികൾ പിറന്നു – മകനും മകളും. എല്ല എന്നും അലക്സാണ്ടർ എന്നുമാണ് കുട്ടികൾക്കു പേര്.
2014 ലായിരുന്നു അൻപത്തിനാലുകാരനായ ക്ലൂണി മുപ്പത്തിയൊൻപതുകാരിയായ അമാലിനെ വിവാഹം ചെയ്തത്. ഓസ്കർ ജേതാവാണ് ക്ലൂണി. അമാൽ മനുഷ്യാവകാശ പ്രശ്നങ്ങളിൽ ഇടപെടുന്ന പ്രശസ്ത അഭിഭാഷകയും.