നടി മുക്തയുടെയും റിമി ടോമിയുടെ സഹോദരനായ റിങ്കുടോമിയുടെയും മകള്‍ കിയാരയുടെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ ചർച്ച. തങ്ങളുടെ കുഞ്ഞുമാലാഖ എന്ന കുറിപ്പോടെയാണ് മുക്ത മകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
2015 ആഗസ്റ്റ് 30– നായിരുന്നു റിങ്കുവിന്റെയും മുക്തയുടെയും വിവാഹം. ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത സിനിമയിലെത്തുന്നത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലും സജീവമായി. വിവാഹിതയായതിനെ തുടര്‍ന്ന് അഭിനയജീവിതത്തില്‍ നിന്ന് മുക്ത വിട്ട് നില്‍ക്കുകയാണ്.