Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിനീത് ശ്രീനിവാസന് ആൺകുഞ്ഞ്

vineeth-divya

വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയ്ക്കും ആൺകുഞ്ഞ്. നടൻ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ചെന്നൈയിലായിരുന്നു കുട്ടിയുടെ ജനനം. 

പയ്യന്നൂർ സ്വദേശിയായ ദിവ്യ ചെന്നൈയിലെ ഐ.ടി സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. ചെന്നൈയിലെ എഞ്ചിനീയറിങ് കോളേജില്‍ വെച്ചാണ് വിനീത് ദിവ്യയെ പരിചയപ്പെടുന്നത്. 

വിനീതിന്റെ ജൂനിയറായിരുന്ന ദിവ്യയുമായുള്ള സൗഹൃദം പതിയെ പ്രണയത്തിന് വഴിമാറുകയായിരുന്നു. 2012ലായിരുന്നു ഇരുവരുടെയും വിവാഹം.