ഭാഗ്യസൂയം ഭയങ്കര കുറുമ്പി: നിമിഷ സജയൻ
ലാൽജോസിന്റെ പുതിയചിത്രം നാൽപ്പത്തിയൊന്നിലെ ഇതിനകം ശ്രദ്ധേയമായ ‘അരുതരുത്’ എന്ന പാട്ടിൽ ബിജുമേനോന്റെ കഥാപാത്രത്തെ ഇടവഴിയിൽ വച്ച് കാണുമ്പോൾ കുറുമ്പും ചിരിയും പരിഭവവും നിമിഷാർദ്ധങ്ങൾക്കിടയിൽ നിമിഷയിൽ മിന്നിമാറുന്നതു കാണാം. പേരുപോലെ നിമിഷങ്ങൾക്കിടയിലാണ് നിമിഷ സജയന്റെ അനായാസമായ ഭാവമാറ്റങ്ങൾ. സംസ്ഥാന

ലാൽജോസിന്റെ പുതിയചിത്രം നാൽപ്പത്തിയൊന്നിലെ ഇതിനകം ശ്രദ്ധേയമായ ‘അരുതരുത്’ എന്ന പാട്ടിൽ ബിജുമേനോന്റെ കഥാപാത്രത്തെ ഇടവഴിയിൽ വച്ച് കാണുമ്പോൾ കുറുമ്പും ചിരിയും പരിഭവവും നിമിഷാർദ്ധങ്ങൾക്കിടയിൽ നിമിഷയിൽ മിന്നിമാറുന്നതു കാണാം. പേരുപോലെ നിമിഷങ്ങൾക്കിടയിലാണ് നിമിഷ സജയന്റെ അനായാസമായ ഭാവമാറ്റങ്ങൾ.
സംസ്ഥാന അവാർഡിന് ശേഷമെത്തുന്ന 41
എന്റെ രണ്ടാമത്തെ സിനിമ ‘ഈട’ കഴിഞ്ഞപ്പോഴാണ് ലാലുവേട്ടൻ എന്നെ നാൽപ്പത്തിയൊന്നിലേക്ക് കാസ്റ്റ് ചെയ്യുന്നത്. ഒന്നരക്കൊല്ലം മുൻപ്. സംസ്ഥാന അവാർഡ് ലഭിക്കുന്നത് അതു കഴിഞ്ഞാണ്. തുടക്കത്തിൽ തന്നെ ലാൽജോസിനെ പോലൊരു വലിയ സംവിധായകന്റെ കോൾ വന്നപ്പോൾ ഞാൻ ശരിക്കും സന്തോഷിച്ചു. അവാർഡ് കിട്ടിക്കഴിഞ്ഞ് ഇറങ്ങുന്ന ആദ്യ പടമാണ് നാൽപ്പത്തിയൊന്ന് എന്നതിൽ വലിയ എക്സൈറ്റ്മെൻറ് ഉണ്ട്.
ലാൽജോസ് എന്ന സംവിധായകൻ?
ലാലുവേട്ടൻ അഭിനേതാക്കൾക്ക് വലിയ സ്പെയ്സ് തരുന്ന സംവിധായകനാണ്. നമ്മളെ ഇങ്ങനെ പിടിച്ചു വയ്ക്കില്ല. നിങ്ങളിത്ര ചെയ്താമതി എന്നൊന്നില്ല. ഇംപ്രൊവൈസേഷന് വലിയ സ്കോപ്പാണ് ലാലുവേട്ടൻ തരുന്നത്. ലാലുവേട്ടൻ കഥാപാത്രത്തെക്കുറിച്ചു പറഞ്ഞു തരുന്നതു തന്നെ ഒരു കഥപോലെയാണ്. കഥാപാത്രത്തെ കൂടുതൽ അടുത്തറിയാനും മനസ്സിൽ പ്രോസസ് ചെയ്യാനും സഹായിക്കുന്ന ഒരു രീതിയാണത്. ഒരുപാട് കാര്യങ്ങൾ പഠിക്കാനായി. നാൽപ്പത്തിയൊന്ന് കാണുമ്പോൾ മനസ്സിലാകും നമ്മളെ അദ്ഭുതപ്പെടുത്തുന്നത്ര ബ്രില്ല്യന്റായ നടനാണ് ബിജു മോനോൻ എന്ന്. മുഖത്ത് ഒരു ഭാവമാറ്റവും ഇല്ലാതെ കോമഡിയടിക്കും. കോമഡി സീനുകളിലെ ടൈമിങ്ങാണ് അദ്ഭുതം.
ഭാഗ്യസൂയം?
ഞാനിതു വരെ ചെയ്ത കഥാപാത്രങ്ങളൊക്കെ വളരെ സീരിയസ് ടൈപ്പാണ്. എന്നാൽ നാൽപ്പത്തിയൊന്നിലെ ഭാഗ്യസൂയം ഭയങ്കര കുറുമ്പും കുസൃതിയും ഉളളയാളാണ്. അതേസമയം ശരിതെറ്റുകളെക്കുറിച്ച് അവൾക്ക് ഉറച്ച നിലപാടുകളും ഉണ്ട്. ഭാഗ്യസൂയത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ആ കഥാപാത്രത്തിൽ സംവിധായകന്റെ മുദ്രയുണ്ടെന്നതാണ്.
മുബൈക്കുട്ടി
മലയാളം നന്നായി ഈടയിൽ കണ്ണൂർ ഭാഷ ആയിരുന്നു. പക്ഷേ, അതിൽ എനിക്ക് ഡബ്ബ് ചെയ്യാനായില്ല. ഇതിൽ എന്റെ തന്നെ ശബ്ദമാണ്. ഷൂട്ടിന് മുമ്പു സ്ക്രിപ്റ്റ് റൈറ്റർ പ്രഗീഷേട്ടൻ കണ്ണൂർ ഭാഷയിലുളള സംഭാഷണങ്ങൾ എഴുതിയാണ് തന്നത്. അഭിനയിക്കുന്ന സമയത്തു തന്നെ ആ ഭാഷയിൽ പറഞ്ഞ് ശീലിച്ചതിനാൽ ഡബ്ബിങ്ങിൽ കുഴപ്പമുണ്ടായില്ല. പിന്നെ ഡബ്ബിങ് സ്ഥലത്ത് ലാലുവേട്ടനും കണ്ണൂർ ഭാഷ പറയുന്ന മിനി രാധൻ എന്ന ചേച്ചിയും കട്ടസപ്പോർട്ടായിരുന്നു.
കുട്ടിക്കാലത്ത് ശബരിമലയിൽ പോയിട്ടുണ്ടോ?
ഇല്ല, കുട്ടിക്കാലം മുംബൈ അന്ധേരിയിൽ ആയിരുന്നതിനാൽ സാധിച്ചില്ല.